Image

കൈവിട്ടുപോയ ഭൂതം (ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 02 May, 2018
 കൈവിട്ടുപോയ ഭൂതം (ജി. പുത്തന്‍കുരിശ്)
പൊട്ടിക്കരഞ്ഞുപോയ് നോബെല്‍ ആ സന്ധ്യയില്‍
ഞെട്ടിക്കും യുദ്ധത്തിന്‍ വാര്‍ത്തകേട്ട്
കത്തിയെരിയുന്നു മര്‍ത്ത്യ പ്രയത്‌നങ്ങള്‍
എത്തിയാ തീജ്ജ്വാല വാനിലോളം

ശപ്തമായ് തീര്‍ന്നുവോ തന്റെയാനേട്ടങ്ങള്‍
തപ്തമായ് ആ മനം വിങ്ങിപ്പോയി
'തീര്‍ത്തു ഞാന്‍ ടി. എന്‍. ടി. ലോകത്തിന്‍ ന•യ്ക്കായ്
ഓര്‍ത്തില്ലതീവിധം ആകുമെന്ന,്

എത്രകെടുതികള്‍ എത്ര ദുരന്തങ്ങള്‍
ഇത്ര വിഹീനമോ മര്‍ത്ത്യമോഹം
വേണ്ടതിന്‍പേരും പെരുമയും മൗലിയും
വേണ്ടതിന്‍ മേ•കളൊന്നുപോലും,

തീരട്ടതില്‍ നിന്നുരുവാകും  സമ്പത്തീ
പാരിലെ ശാന്തിയ്ക്കായ് മേലിലെന്നും'
ഇല്ല കഴിഞ്ഞില്ലാ കര്‍മ്മാത്താലീഭൂവില്‍
തെല്ലൊരു ശാന്തിയും കൈവരിക്കാന്‍

കൈവിട്ടുപോയൊരാ സ്‌ഫോടക ഭൂതത്തെ
കയ്യടക്കാനും കഴിഞ്ഞില്ലഹോ
ഇന്നും തുടരുന്നു മര്‍ത്ത്യന്‍ പരിശ്രമം
മന്നിലാ ഭൂതത്തെ പൂട്ടിടുവാന്‍



 കൈവിട്ടുപോയ ഭൂതം (ജി. പുത്തന്‍കുരിശ്)
Join WhatsApp News
Sudhir Panikkaveetil 2018-05-02 12:28:58
നന്മക്കായി ചെയ്യുന്നത് ചിലപ്പോൾ തിന്മയാക്കുന്നു ചിലർ. അതിന്റെ കെടുതികൾ ഭയാനകമാണെന്നു കണ്ടപ്പോൾ പാരിതോഷികങ്ങൾ നൽകി വീണ്ടും മനുഷ്യമനസ്സുകളെ നന്മയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനത്തിലെത്തുക. മഹത്തായ ഒരു ആശയത്തിന്റെ ലളിതാവിഷ്കാരം. 
ജി . പുത്തൻകുരിശ് 2018-05-02 12:55:28
ആയിരത്തി എണ്ണൂറ്റി എൺപത്തിയെട്ടിൽ ആൽഫ്രഡ് നോബലിന്റെ സഹോദരൻ ലഡ്വിഗ്, ഫ്രാൻസ് സന്ദർശിക്കുമ്പോൾ അവിടെ വച്ചു മരണപ്പെട്ടു. അന്നത്തെ ഫ്രഞ്ചു വർത്തമാനപ്പത്രം തെറ്റായി "മരണത്തിന്റെ മൊത്തവ്യാപാരി" ആൽഫ്രഡ് നോബൽ മരിച്ചുവെന്ന് റിപ്പോർട്ടു ചെയ്യുകയും ചെയ്‌തു. വാർത്ത വായിച്ച ആൽഫ്രഡ് നോബൽ വളരെ നിരാശനായി.    മരണത്തിന്റ മൊത്തവ്യാപാരിയായിട്ടാണോ ( ഡൈനമൈറ്റ് എന്ന സ്ഫോടകവസ്തു മനുഷ്യ നന്മയെ ഉദ്ദേശ്യച്ചായിരുന്നെങ്കിലും അത് കൂടുതലും മനുഷ്യരെ കൊന്നുടാക്കാനായിട്ടാണ് ഉപയോഗിച്ചത്)    കാലശേഷം സ്മരിക്കപ്പെടേണ്ടതെന്ന ചിന്ത അദ്ദേഹത്തെ ആകുലചിത്തനാക്കി.  തൻറെ കണ്ടുപിടുത്തത്തിലൂടെ  സമ്പാദിച്ച ധനത്തിന്റെ  തൊണ്ണൂറ്റി നാലുശതമാനവും   മനുഷ്യരാശിയുടെ നന്മയ്ക്കായ്  നടത്തുന്ന ശാസ്ത്രീയകണ്ടുപിടുത്തങ്ങൾക്കും  ലോകസമാധാനത്തെ പ്രോത്സാഹിപ്പിക്കുന്ന ആദൃശപരമല്ലാത്ത സാഹിത്യസൃഷ്ടികൾക്കും നൽകുന്ന സമ്മാനത്തിനായി നീക്കി വച്ച് .  മനുഷ്യസ്നേഹം  ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്കേ ലോകസമാധാനത്തിനായ് പ്രവർത്തിക്കാൻ കഴിയു. എന്നാൽ ഒട്ടും മനുഷ്യ സ്നേഹം ഉള്ളിൽ ഇല്ലാത്തവർക്ക് നോബൽ സമാധാന സമ്മാനം നൽകണം എന്ന മുറവിളി കേൾക്കുമ്പോൾ, ആൽഫ്രഡ്‌ നോബൽ എന്ന ആ മനുഷ്യേ സ്നേഹിയെ ഓർത്തു പോയി.  -ജി . പുത്തൻകുരിശ് 
വായനക്കാരൻ 2018-05-02 18:44:01
ട്രമ്പെന്ന സ്വയ സ്നേഹിക്ക്  നോബൽ പീസ് പ്രൈസ് കൊടുത്ത് ആൽഫ്രഡ്‌ നോബലിന്റ പേര് ചീത്തയാക്കില്ലെന്നു കരുതുന്നു. ട്രംപിന്റെ അനുയായികൾ വിചാരിക്കുന്നത് നോബൽ പീസ് പ്രൈസ് ഏർപ്പെടുത്തിയത് തീവ്രവാദവും വർഗ്ഗീയതയും വളർത്താനും കള്ളം പറയുന്നവരെ പ്രോത്സാഹിപ്പിക്കാൻ ആണെന്നാണ് 
 
നാരദർ 2018-05-02 22:08:35
ട്രംപ് അധികാരത്തിൽ വന്നിട്ട് 467 ദിവസമായി ഇത്രയും ദിവസത്തിനുള്ളിൽ ട്രംപ് 3000 വെടിപൊട്ടിച്ചിട്ടുണ്ട് . അതായത് ഒരു ദിവസം 6 ൽ കൂടുതൽ വെടിപൊട്ടിക്കും .  നോബൽ വെടിപൊട്ടിക്കുന്ന സാധനം കണ്ടുപിടിച്ചെങ്കിലും ട്രാമ്പാണ് അത് ശരിക്കും ഉപയോഗിച്ചത് . ഇക്കാലത്ത് സമാധാനം ഉണ്ടാക്കണം എങ്കിൽ വെടി ഒരാവശ്യമാണ് . അതുകൊണ്ട് ട്രംപിന് നോബൽ പീസ് പ്രൈസ് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക