Image

ഫൊക്കാനാ സാഹിത്യസമ്മേളനത്തില്‍ സതീഷ് ബാബു പയ്യന്നൂര്‍ പങ്കെടുക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 02 May, 2018
ഫൊക്കാനാ സാഹിത്യസമ്മേളനത്തില്‍ സതീഷ് ബാബു പയ്യന്നൂര്‍ പങ്കെടുക്കുന്നു
ന്യൂ യോര്‍ക്ക് : ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്‌നുബന്ധിച്ച് വളരെ വിപുലമായ സാഹിത്യസമ്മേളനമാണ് തയ്യാര്‍ ചെയ്തിരിക്കുന്നത്. പ്രസ്തുത സമ്മേളനത്തില്‍ പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂരും മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ, സെക്രെട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗീസ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യസമ്മേളനവും ചര്‍ച്ചയുമാണ് ഈ കണ്‍വന്‍ഷനില്‍ നടക്കുന്നത്. സാഹിത്യപ്രവര്‍ത്തകരെയൊ എഴുത്തുകാരെയൊ മാത്രം ഉദ്ദേശിച്ചല്ല വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്, മറിച്ച് ഭാഷയോടു താല്‍പര്യമുള്ള ഏതൊരു വ്യക്തിയ്ക്കും ഈ സമ്മേളനത്തില്‍ സഹകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കത്തക്കവിധമാണ് വിഷയങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

മലയാളഭാഷയുടെ നിലനില്‍പ്പിനെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരു നല്ലസമൂഹം കേരളത്തിലും മറുനാടുകളിലുമുണ്ട്.നാശോന്മുഖമായ അവസ്ഥയില്‍ നിന്ന് ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ട്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്റെ കടമയാണെന്ന ബോധം ഉള്‍ക്കൊണ്ടാണ് മലയാള ഭാഷയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയായ ഫൊക്കാന സാഹിത്യസമ്മേളനത്തിന് അതീവ പ്രാധാന്യം നല്‍കുന്നത് . അമേരിക്കയിലെ മലയാളികളില്‍ ആദ്യതലമുറക്കാരുടെ കാലം കഴിഞ്ഞാല്‍ ഭാഷ നിലനില്‍ക്കുമൊ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഇത്തരുണത്തില്‍ ഭാഷയുടെ വളര്‍ച്ചയും നിലനില്‍പും ഒരു പ്രധാന ചര്‍ച്ചാവിഷയമായിരിക്കും. അതുപോലെ മുഖ്യാതിഥി സതീഷ് ബാബു പയ്യന്നൂര്‍, കേരളത്തില്‍ സാഹിത്യത്തിലും ഭാഷയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തുന്നതായിരിക്കും.


ഏതൊരു ജനതയുടെയും സാമൂഹ്യവും സാംസ്‌കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ വിദ്യാഭ്യാസത്തിലൂടെയാണ് .അതുകൊണ്ടുതന്നെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയില്‍ ഫോക്കാന്യ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയില്‍ അഭിമാനം കൊള്ളണമെന്ന് നിര്‍ബ്ബന്ധം ഫോക്കാനയ്ക്ക് അന്നും ഇന്നുമുണ്ട്.ഒരുപക്ഷെ മലയാള ഭാഷയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്ത്തിക്കുന്ന മറ്റൊരു പ്രവാസി സംഘടന ഫൊക്കാനയെ പോലെ മറ്റൊന്നുണ്ടാവില്ല എന്ന് പറയാം .സ്വന്തം ഭാഷ നഷ്ടമാകുന്ന ഒരു തലമുറയ്ക്ക് സംസ്‌കാരവും മാനുഷികമൂല്യവും
അപ്രാപ്യമായ ഒന്നായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.

2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുബോള്‍ വിപുലമായ സാഹിത്യസമ്മേളനമാണ് തയ്യാര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള അനേകം സാഹിത്യകാരന്മാര്‍ ,ഭാഷാ സ്‌നേഹികള്‍ എന്നിവര്‍ ഈ സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു
Join WhatsApp News
Amerikkan Mollaakka 2018-05-02 09:38:20
ഉണ്ണിത്താൻ സാഹിബ് -നാട്ടിൽ മലയാള ഭാഷയുടെ നില നിൽപ്പ് പരുങ്ങലിൽ ആയതിനു ഇജ്ജ് എന്തിനാണ് നാട്ടിൽ നിന്നും ഒരാളെ ഇങ്ങോട്ടു കെട്ടി ബലിക്കുന്നത്. ഇബടെ ഇഷ്ടം പോലെ എയ്തുകാർ ഉണ്ടല്ലോ ഓന്മാര് എയ്തുന്നുമുണ്ട്. ഇബിടെയുള്ള എയ്ത്തുകാരെ സഹായിക്ക് സായ്‌വേ.  അമേരിക്കൻ മലയാളി എയ്തതുകാരിൽ ആദ്യം നോവൽ എയ്തിയ  ജോർജ് മണ്ണിക്കരോട്ട്, ഉജ്ജ്വല കബിതകൾ എയ്തുന്ന ജയൻ, നമ്പിമഠം, തുടങ്ങിയവർ,  പിന്നെ മൈലാപ്ര സാഹിബ്, മനുസന്മാരെ  ബോധവൽക്കരിക്കുന്ന ആൻഡ്രുസ് സാഹിബ് ,  അങ്ങനെ കുറേപ്പേരെ ഞമ്മള് ഇ മലയാളിയിൽ കാണുന്നു. അവർക്ക് പ്രോത്സാഹനം കൊടുക്ക്. ഈ പയ്യന്നൂർ സാഹിബ് അമേരിക്ക കണ്ടുപോകുമെന്നല്ലാതെ ഒരു മണിക്കൂർ കൊണ്ട് ഓൻ എന്ത്    മല മറിക്കും. ബൈകീട്ടില്ല ചിന്തിക്കു സായ്‌വേ ഉണ്ണിത്താനെ.
Sudhir Panikkaveetil 2018-05-02 20:49:56
ആരെ കൊണ്ടുവരണമെന്നൊക്കെ കമ്മറ്റിക്കാരുടെ തീരുമാനമാണ്.  നാട്ടിൽ മലയാള ഭാഷ നിലനിൽക്കുന്നതിൽആശങ്കയുണ്ടെങ്കിൽ അതിനു അവിടെയുള്ളവർ ഇവിടെ വന്നിട്ട് എന്ത് കാര്യം. ഹൃദ്യമായ മലയാളം കേൾക്കാൻ അമേരിക്കയിലേക്ക് വരൂ എന്ന് ചാക്കോ ശങ്കരത്തിൽ എന്ന എഴുത്തുകാരനും പത്രാധിപരും മരിക്കുന്നതിന് മുമ്പ് എഴുതിയത് ശരിയാണ്. ഈ തലമുറയോടെ  ഇന്ന് കാണുന്ന വിധം മലയാളം ഇവിടെ ഉണ്ടാകില്ല. പക്ഷെ അമേരിക്കൻ മലയാള സാഹിത്യം വളരെ വളർന്നു കഴിഞ്ഞു. ഇവിടത്തെ എഴുത്തുകാർ കാര്യമായ സംഭാവനകൾ മലയാള ഭാഷക്ക് നൽകുന്നുണ്ട്. അവരോട് നാട്ടിൽ നിന്നും ഒരാൾ വന്നു ഭാഷയുടെ  നില നില്പിനെക്കുറിച്ച് പ്രസംഗിക്കേണ്ട   ആവശ്യമുണ്ടോ? ഇവിടത്തെ എഴുത്തുകാർ ധൈര്യപൂർവം അവരുടെ അഭിപ്രായം എഴുതുക. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക