Image

അപ്പന് (മഹാകപി വയനാടന്‍)

Published on 02 May, 2018
അപ്പന് (മഹാകപി വയനാടന്‍)
( ഇന്ന് ചാച്ചന്‍ ഓര്‍മ്മയായിട്ട് 32 വര്‍ഷം. തിണ്ണയിലിരുന്നു നോക്കിയാല്‍ പറമ്പിലൂടെ നീങ്ങുന്ന ഉറുമ്പിനെപ്പോലും കാണത്തക്കവിധം ഒരുക്കിയിട്ടിരുന്ന തോട്ടം. അപ്പന്‍റെ മരണശേഷം, കാലമാകുന്ന ഏട്ടന്‍റെ തേവര്‍വാഴ്ച്ചയില്‍ മനംനൊന്ത മകനായ കപിയുടെ പരിവേദനം.)

തെക്കേ തൊടിയിലെ വരിക്കപ്ലാവും എന്‍റെപ്പാ
തക്കത്തിനൊരുനാള്‍ ഏട്ടന്‍ വെട്ടി വിറ്റെടുത്തെ
തെക്കന്‍ കാറ്റില്‍ കലപിലകൂട്ടും ഇല്ലിക്കൂട്ടവും
പക്കം നോക്കാതെ മുറിച്ചുവിറ്റ് കാശാക്കിയപ്പാ

ചേരുചൊരുക്കവേ ഓടിയണഞ്ഞു തുണിയെല്ലാം
ഊരിയെറിഞ്ഞു ചുവടുചുറ്റിയ താന്നിയും
ആരുമറിയാതെ വിറ്റു കിട്ടിയ കാശിനു
ചാരായമടിച് ലക്ക്‌കെട്ട് അവന്‍ നടക്കുന്നപ്പാ

ഞാലിപ്പൂവന്‍ വാഴത്തോട്ടം വെട്ടിവെട്ടി മുടിച്ചു
കോലംകെട്ടു കിടക്കുന്ന വടക്കേ പറമ്പും
ഞാലികൊമ്പിലും കായിക്കുന്ന ചക്കരപ്ലാവൊ
കാലത്തെതന്നെ മഴുവെച്ചു വീഴ്ത്തി അപ്പാ

ആനിക്കാവിളവര്‍ഷം നടത്തിയ നമ്മുടെയാ
ആനിമരങ്ങള്‍ നമ്മുടെ പറമ്പില്‍ ഇന്നില്ലപ്പാ
തനി തേന്‍തുള്ളിവരിക്കപ്ലാവ് തഞ്ചത്തില്‍ എന്നൊ
തനി ചാരായമാക്കിമാറ്റി കുടിച്ച് കളഞ്ഞപ്പാ

മൂവാണ്ടന്‍ മാവില്ല കിളിച്ചുണ്ടന്‍മാവും പോയി
പൂവിടാന്‍ ഇനിയൊരു പൂവാകയും ഇല്ല
കൂവളം കുമ്പിള് കുറ്റിപ്പാണല്‍ പയ്യാനി പാച്ചോറ്റി
ഇവയൊക്കെ ഇന്നെന്‍റെ ഓര്‍മ്മയിലെയുള്ളു അപ്പാ

നാട്ടുമാവ് നിന്നിടത്ത് ഇന്നൊരു ഗര്‍ത്തമുണ്ടപ്പാ
കുട്ടികളേതൊ കാണാകുഴിവക്കില്‍ കുമ്പിട്ടിരുന്ന്
കട്ടിക്കരിംവെറ്റിലയില്‍ ചുണ്ണാമ്പ് തേച്ചുകളിച്ച്
നട്ടാപ്പാതിരയ്ക്ക് കണ്ണുംനട്ട് ഭാവി പൊള്ളിയ്ക്കുന്നപ്പാ

മലചുറ്റി വന്ന ഭീകര പെരുമ്പാമ്പുകള്‍
മുലകൊടുത്തു കിടന്ന കുറിഞ്ഞി പൂച്ചയുടെ
മേലെചുറ്റി വരിഞ്ഞുമുറുക്കി കൊന്ന് വിഴുങ്ങി
പാലറ്റ കുഞ്ഞുങ്ങളൊ വാവിട്ടു കരയുന്നപ്പാ

കറവ വറ്റി പൂവാലിപശുവിനെന്ന് പറഞ്ഞു
നറുംപാല്‍ കുടിച്ചുമദിച്ചതും ഓര്‍ക്കാതേട്ടന്‍
അറവുകാരനെ വരുത്തി ചില്ലികാശാക്കി
കറകലര്‍ന്ന ദ്രവം വാങ്ങി കുടിപ്പിക്കുന്നപ്പാ

പതിവായി പരല്‍മീനുകളെ എണ്ണിക്കളിച്ച
അതിരുചുറ്റി അലയിട്ട് ഒഴുകിയ തോടൊ
പതിയെവറ്റി ചപ്പില ചവറുകള്‍ നിറഞ്ഞു
അതിമാത്രം മലിനമാം ഓവുചാലായി അപ്പാ

അതില്‍നിന്നു പൊങ്ങിയ കൊതുകു കീടങ്ങള്‍
പതിയെ ഞങ്ങളുടെ ആരോഗ്യം ഹനിച്ചപ്പാ
പുതിയ രോഗങ്ങള്‍ പടികേറിവന്ന് ഞങ്ങളെ
പതിവായി പലകുറി കിടപ്പിലാക്കി അപ്പാ

ഈറ്റില്ലം

23 Aug 2017
Join WhatsApp News
പരേതൻ അപ്പൻ 2018-05-02 23:16:45
അവന് ജനിച്ചതിന്റെ ആറാം മാസം 
അപ്പൻ കുടിക്കാൻ വച്ചിരുന്ന 
കള്ളെടുത്തു കുടിച്ചിട്ട് 
താനാണോ എന്റെ അപ്പൻ 
എന്ന് ചോദിച്ചവനാടാ മോനെ 
കപി നിന്റെ ചേട്ടൻ. 
അവനു പതിനെട്ടാകുമ്പോൾ 
എന്റെ തലതെറിക്കുമെന്ന് 
കണിയാൻ എഴുതി വച്ചിരുന്നടാ 
മോനെ കപി കുട്ടാ 
പക്ഷെ അവന്റെ ജാതകത്തിൽ 
അവൻ വനം വകുപ്പ് മന്ത്രി 
ആകുമെന്നുണ്ടടാ കുട്ടാ കപി 
അതുകാരണം നീ അവനെ 
തടയേണ്ട . വടക്കേപുറത്ത് 
നിൽക്കുന്ന ആഞ്ഞിലി 
തെക്കുവശത്തുള്ള തെക്ക് 
എല്ലാം വെട്ടി വിറ്റ് അവൻ 
കുറച്ചു അനുഭവം ജ്ഞാനം 
ഉണ്ടാക്കട്ടെടാ മോനെ കപി 
അവൻ വനംവകുപ്പ് മന്തിയായി 
വയനാട് വെളുപ്പിക്കുമ്പോൾ 
നിന്റെ വിഹിതം മേടിച്ചു 
മോങ്ങാതെ ഇരുന്നാൽ മതിയട 
മോനെ കപി കുട്ടാ 
ഇന്ന് ചാച്ചന്റെ ഓർമ്മയല്ലേടാ 
കുട്ടാ  നീ പോയി നല്ല 
പട്ടച്ചാരായം വാങ്ങിച്ച് 
അച്ഛനെക്കൊണ്ട് വാഴ്ത്തി 
മോന്താടാ മോനെ 
നീ എന്ന് തുടങ്ങിയാടാ 
കുട്ടാ കവിത എഴുത്ത് തുടങ്ങിയത് 
ഇത് കൊള്ളാം 
നിന്റെ ചേട്ടൻ വയനാട് 
വെളുപ്പിക്കുന്നതിന് മുൻപ് 
നീ അവിടുള്ള പ്രകൃതി 
ഭംഗിമുഴുവൻ കവിതകൊണ്ട് 
ഒപ്പി എടുത്തയല്ലോടാ കുട്ടാ 
മോനെ കപി 
ചേട്ടൻ മന്ത്രിയായി വയനാട്
മാത്രമേ വെളുപ്പിക്കാൻ പറ്റൂ 
എന്നോർക്കുമ്പോൾ വലിയ സങ്കടം 
ബാക്കിയൊള്ള സ്ഥലം മുഴുവൻ 
വെളുപ്പിച്ചു കളഞ്ഞില്ലേ 
ചില അവന്മാര് . 
ചേട്ടനോട് പറ മണലുകൂടി 
മാന്തി പഠിക്കാൻ 
അപ്പന് പോകാൻ സമയമായി 
ഒരു മാലാഖ വന്നു വിളിക്കുന്നു 
അപ്പന് ഇവിട സുഖമാട മോനെ 
നീ എന്നെ കുറിച്ച് വിഷമിക്കണ്ട 
കാനാവിലെ കല്യാണത്തിന് 
വാറ്റിയ അതെ സാധനം 
ഇവിടുത്തെ അലമാരയിൽ മുഴുവൻ 
നിരത്തി വച്ചിരിക്കുകയാണ് 
'ഇപ്പൊഴാടാ മോനെ എനിക്ക് മനസിലായത് 
'എന്റെ ഭവനത്തിൽ  വാസ സ്ഥലങ്ങൾ ഉണ്ട് 
അല്ലെങ്കിൽ ഞാൻ നിങ്ങളോട് പറയുകയില്ലായിരുന്നെന്ന് "
എടാ ഇവിടെ ഓരോ മുറിയിലും 
നല്ല കിളി കിളി പോലുള്ള മാലാഖമാരും 
കാനാ ബ്രാൻഡ് കള്ളും 
നീ ചാച്ചനെ ഓർത്ത് വിഷമിക്കണ്ട 
നീ ചേട്ടനെ തടസ്സപ്പെടുത്തണ്ട 
വനം വകുപ്പിൽ ഉന്നം വസിച്ചോളാം പറ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക