Image

യൂറോപ്പ് കണ്ടെത്താന്‍ യൂറോപ്യന്‍ യുവജനങ്ങള്‍ക്ക് ഇന്റര്‍റെയില്‍ ടിക്കറ്റ്

ജോര്‍ജ് ജോണ്‍ Published on 03 May, 2018
യൂറോപ്പ് കണ്ടെത്താന്‍ യൂറോപ്യന്‍ യുവജനങ്ങള്‍ക്ക് ഇന്റര്‍റെയില്‍ ടിക്കറ്റ്
ഫ്രാങ്ക്ഫര്‍ട്ട്-ബ്രസല്‍സ്: യൂറോപ്പ് കണ്ടെത്താനും പഠനത്തിനുമായി യുവജനങ്ങള്‍ക്ക് യൂറോപ്യന്‍ കമ്മീഷന്‍ 700 മില്യണ്‍ ഇന്റര്‍റെയില്‍ ടിക്കറ്റുകള്‍ നല്‍കുന്നു. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് മുപ്പത് ദിവസം യൂറോപ്പില്‍ യാത്ര ചെയ്ത് യൂറോപ്പ് കാണുകയും, യൂറോപ്യന്‍ ജനതെയെ പരിചയപ്പെടുകയും, യൂറോപ്പിനെപ്പറ്റി പഠിക്കുകയും ചെയ്യാം. യൂറോപ്യന്‍ സാമ്പത്തിക കമ്മീഷണര്‍ ഗുന്തര്‍ ഓറ്റിങ്ങര്‍ ആണ് യൂറോപ്യന്‍ യുവജനങ്ങള്‍ക്കായി ഈ ഇന്റര്‍റെയില്‍ ടിക്കറ്റ് പ്രോഗ്രാം 
അവതരിപ്പിച്ചത്. 

യൂറോപ്പിനെപ്പറ്റി യുവജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് പ്രദാനം ചെയ്യാനുള്ള ഈ പുതിയ സംരഭത്തെ മിക്കവാറും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും സ്വാഗതം ചെയ്തു. ഏതാണ്ട് പന്ത്രണ്ട് മില്യനിലധികം ചിലവ് വരുന്ന ഈ ഇന്റര്‍റെയില്‍ ടിക്കറ്റിനായി യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിലാസം: 
European Commission;  1049 Bruxelles/Brussel; Belgium
Tel: +32 2 299 11 11 


യൂറോപ്പ് കണ്ടെത്താന്‍ യൂറോപ്യന്‍ യുവജനങ്ങള്‍ക്ക് ഇന്റര്‍റെയില്‍ ടിക്കറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക