Image

ദേശീയ അവാര്‍ഡ്‌ വാങ്ങാതെ ഫഹദ്‌ ഫാസില്‍ മടങ്ങി

Published on 03 May, 2018
  ദേശീയ അവാര്‍ഡ്‌ വാങ്ങാതെ ഫഹദ്‌ ഫാസില്‍ മടങ്ങി
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ വിവാദം കത്തി നില്‍ക്കെ, ദേശീയ പുരസ്‌കാരം രാഷ്‌ട്രപതിക്കു പകരം കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി നല്‍കുന്നതില്‍ പ്രതിഷേധിച്ച്‌ മലയാള യുവതാരം ഫഹദ്‌ ഫാസില്‍ ഡല്‍ഹി വിട്ടു. പുരസ്‌കാര സമര്‍പ്പണ ചടങ്ങ്‌ ബഹിഷ്‌ക്കരിച്ച മറ്റ്‌ മലയാള താരങ്ങള്‍ ഇപ്പോഴും ഡല്‍ഹിയില്‍ തങ്ങുന്നുണ്ട്‌. മികച്ച സഹനടനുള്ള പുരസ്‌കാരമാണ്‌ ഫഹദിന്‌ ലഭിച്ചിരുന്നത്‌.

ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്‌ട്രപതിയും ബാക്കിയുള്ളവര്‍ക്ക്‌ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാര്‍ഡ്‌ സമ്മാനിക്കുമെന്ന വാര്‍ത്തയാണ്‌ അവാര്‍ഡ്‌ ജേതാക്കളുടെ പ്രതിഷേധത്തിനു കാരണം. ഇന്നലെ റിഹേഴ്‌സല്‍ ചടങ്ങിനെത്തിയപ്പോഴാണ്‌ പുതിയ തീരുമാനം സസര്‍ക്കാര്‍ വ്യക്തമാക്കിയത്‌.

മലയാളത്തില്‍ നിന്ന്‌ ജയരാജ്‌, യേശുദാസ്‌, നിഖില്‍.എസ്‌, പ്രവീണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മികച്ച സംവിധായകനുള്ള പുരസ്‌കാരം , ജയരാജ്‌ മാനവവിഭവശേഷി വകുപ്പ്‌ മന്ത്രി സ്‌മൃതി ഇറാനിയില്‍ നിന്നും ഏറ്റു വാങ്ങി.
കേന്ദ്രമന്ത്രിമാരായ സ്‌മൃതി ഇറാനിയും രാജ്യവര്‍ദ്ധന്‍ സിങ്ങ്‌ റാത്തോഡും ചേര്‍ന്നാണ്‌ ഭൂരിഭാഗം പേര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്‌. ദേശീയ അവര്‍ഡില്‍ കൂടുതലും കരസ്ഥമാക്കിയത്‌ മലയാളികളാണെങ്കിലും ഭൂരിഭാഗം ആളുകളും വിട്ടു നില്‍ക്കുകയാണ്‌. അവാര്‍ഡ്‌ വാങ്ങാനെത്താതിരുന്നവരുടെ പേരെഴുതിയ കസേരകള്‍ പുരസകാര വേദിയില്‍ നിന്നും എടുത്തു മാറ്റിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക