Image

യേശുദാസും ജയരാജും നിലപാട്‌ മാറ്റി; പ്രതിഷേധമറിയിച്ച്‌ ഭാഗ്യലക്ഷ്‌മി

Published on 03 May, 2018
  യേശുദാസും ജയരാജും നിലപാട്‌ മാറ്റി; പ്രതിഷേധമറിയിച്ച്‌ ഭാഗ്യലക്ഷ്‌മി

ദേശീയ പുരസ്‌കാര വിതരണ ചടങ്ങ്‌ വിവാദമാകുമ്പോള്‍ ചടങ്ങ്‌ ബഹിഷ്‌ക്കരിക്കുമെന്ന്‌ ആദ്യം അറിയിച്ചതില്‍ നിന്നും പിന്‍മാറി പിന്നീട്‌ പുരസ്‌കാരം സ്വീകരിക്കാന്‍ തയ്യാറായ യേശുദാസിനും ജയരാജിനുമെതിരേ പ്രതിഷേധമറിയിച്ച്‌ ഭാഗ്യലക്ഷ്‌മി. ഇരുവരുടെയും നിലപാടിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ്‌ ഭാഗ്യലക്ഷ്‌മി രംഗത്തെത്തിയത്‌. എല്ലാ പ്രതിഷേധത്തിലും ചതിയും വഞ്ചനയും ഉണ്ടാകുമെന്നാണ്‌ അവര്‍ പറഞ്ഞത്‌.

ചടങ്ങ്‌ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും യേശുദാസും ജയരാജും വിട്ടുനില്‍ക്കുന്നത്‌ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തില്ലേ എന്ന എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ `` അതിപ്പോള്‍ എന്താ പറയുക? എല്ലാ പ്രതിഷേധത്തിലും ഇത്തരം ചതിയും വഞ്ചനയും കാണുമല്ലോ. നാളത്തെ തലമുറയ്‌ക്കു വേണ്ടിയുള്ള പോരാട്ടമാണിത്‌. എന്തുകൊണ്ടാണ്‌ രാഷ്‌ട്രപതി അവാര്‍ഡു സമ്മാനിക്കാന്‍ വിസമ്മതിക്കുന്നത്‌ എന്ന്‌ വ്യക്തമാക്കിയിട്ടില്ല. അവാര്‍ഡു തുക തിരികെ നല്‍കാന്‍ ജേതാക്കള്‍ ആലോചിക്കുന്നുണ്ട്‌. '' എന്നാണ്‌ ഭാഗ്യലക്ഷ്‌മി പ്രതികരിച്ചത്‌.
Join WhatsApp News
keraleeyan 2018-05-04 13:50:35
യേശുദാസ് അഹകാരിയാണെന്നതില്‍ ഒരു തര്‍ക്കമില്ല. ഇത്തിരി പാടാന്‍ അറിയാവുന്നതു കൊണ്ട് അങ്ങേരു വലിയ ആളാണെന്നും എന്തിനെപറ്റിയും അഭിപ്രായം പറയമെന്നുമൊക്കെ ധരിച്ചു വച്ചിരിക്കുന്നു 
observer 2018-05-04 14:17:25
ഒരു ദൈവമായി മരിക്കാൻ കഴിഞ്ഞാൽ അതിനും യേശുദാസ് തയാറാകും 

"മോഹങ്ങൾ അവസാന നിമിഷം വരെ 
കരളിലെ ചെപ്പില്‍ സ്വപ്നമെന്നൊരു
കള്ളനാണയം ഇട്ടതാര്‌"  ?  (വയാലാർ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക