Image

അധികാര വികേന്ദ്രീകരണം പ്രാവര്‍ത്തികമാക്കി ഫോമ (ടാജ് മാത്യു)

ടാജ് മാത്യു Published on 04 May, 2018
അധികാര വികേന്ദ്രീകരണം പ്രാവര്‍ത്തികമാക്കി ഫോമ (ടാജ് മാത്യു)
ന്യൂയോര്‍ക്ക്: അധികാര വികേന്ദ്രീകരണത്തിന്റെ നാലാം തൂണും ഉയര്‍ത്തി അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമ മാതൃകയാവുകയാണ്. രാജ്യമാകമാനം പടര്‍ന്നു കിടക്കുന്ന അസോസിയേസഷനുകളെയും അതിലെ അംഗങ്ങളെയും ഒരു കുടക്കീഴിലാക്കാന്‍ ഫോമയുടെ ചിട്ടയാര്‍ന്ന ഈ സംഘടനാ സംവിധാനത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് മുന്‍ ഭാരവാഹികളും നിലവിലെ നേതൃത്വവും സാക്ഷ്യപ്പെടുത്തുന്നു.
അഡൈ്വസറി ബോര്‍ഡ്, ജുഡിഷ്യല്‍ കൗണ്‍സില്‍, കംപ്ലയന്‍സ് (ഇീാുഹമശിരല) കൗണ്‍സില്‍, ജനറല്‍ കൗണ്‍സില്‍ എന്നിനെയുളള നാല് ഭരണ സംവിധാനത്തിലൂടെയാണ് ഫോമ സംഘടനാ നടത്തിപ്പുകള്‍ നിര്‍വഹിക്കുന്നത്. വിവിധ രാജ്യങ്ങളിലുളള മലയാളികളുടെ പ്രവാസി കേന്ദ്ര സംഘടനക്ക് ഒന്നിനു പോലും ഇത്തരത്തിലൊരു ഭരണക്രമമില്ല.
ഫോമ പ്രസിഡന്റ് അധ്യക്ഷനായ ജനറല്‍ കൗണ്‍സിലിനാണ് സംഘടനയുടെ കെട്ടുറപ്പിന് ഏറെ ഉത്തവാദിത്വമുളളത്. പ്രധാന തീരുമാനങ്ങള്‍ അംഗീകരിക്കപ്പെടുന്നതും ഭരണഘടനയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം കൂടിയേ തീരൂ. സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വര്‍ഷത്തിലൊരിക്കല്‍ ഒത്തുചേരുന്ന ജനറല്‍ കൗണ്‍സിലില്‍ ഫോമയുടെ എഴുപത്തിയഞ്ചിലേറെയുളള അസോസിയേഷനുകളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. ജനറല്‍ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ക്ക് അതുകൊണ്ടു തന്നെ വിശാല സമൂഹത്തിന്റെ അംഗീകാരമുണ്ട്.
ഭരണകാര്യങ്ങളില്‍ നിലവിലുളള ഫോമ ഭാരവാഹികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുകയാണ് അഡ്‌വൈസറി ബോര്‍ഡിന്റെ ചുമതല. മുന്‍ പ്രസിഡന്റ് ബേബി ഊരാളിലിലാണ് അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍. ഭരണഘടനയില്‍ വ്യക്തമായ നിര്‍വചനങ്ങളില്ലെങ്കിലും വേണ്ടുന്ന എല്ലാ കാര്യങ്ങളിലും ഉപദേശം നല്‍കുന്ന അഡ്‌വൈസറി ബോര്‍ഡിന് ഒരു ഗ്രാന്‍ഡ് പേരന്റ് സ്റ്റാറ്റസ് ആണ് ഉളളതെന്ന് ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അഭിപ്രായപ്പെടുന്നു.
സംഘടനയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ജുഡിഷ്യല്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്വം. ശരിയായി നിര്‍വചിച്ചാല്‍ കോടതിക്ക് പുറത്തുളള ഒത്തുതീര്‍പ്പ് കേന്ദ്രമെന്ന് ജുഡിഷ്യല്‍ കൗണ്‍സിലിനെ വിശേഷിപ്പിക്കാം. അംഗങ്ങള്‍ തമ്മിലോ സംഘടനകള്‍ തമ്മിലോ നിയമ തര്‍ക്കമുണ്ടാകുമ്പോള്‍ അതിന് തീര്‍പ്പു കല്‍പ്പിക്കാന്‍ ജുഡിഷ്യല്‍ കൗണ്‍സിലിനെ പ്രസിഡന്റ് നേതൃത്വം വഹിക്കുന്ന ജനറല്‍ കൗണ്‍സില്‍ അധികാരപ്പെടുത്തുന്നു. തര്‍ക്കത്തിലുള്‍പ്പെട്ടവരില്‍ നിന്നും അവകാശ വാദങ്ങള്‍ കേട്ടശേഷം തങ്ങളുടെ തീരുമാനം ജനറല്‍ കണ്‍സിലിനെ അറിയിക്കുകയാണ് ചെയ്യുന്നതെന്ന് ചെയര്‍മാന്‍ പോള്‍ മത്തായി പറഞ്ഞു. ജൂഡിഷ്യല്‍ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ ജനറല്‍ കൗണ്‍സിലിന് അംഗീകരിക്കുയോ നിരാകരിക്കുകയോ ചെയ്യാം. എന്നാല്‍ ജുഡിഷ്യല്‍ കൗണ്‍സിലിന്റെ തീരുമാനം ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചാലും തര്‍ക്ക കക്ഷികള്‍ അംഗീകരിച്ചില്ലെങ്കില്‍ പിന്നെ കോടതിയെ സമീപിക്കുകയേ തരമുളളൂ. ഭാരിച്ച കോടതി ചിലവുകള്‍ ഒഴി വാക്കാനുളള വഴികള്‍ കണ്ടെത്തുന്നതിനാലാണ് കോടതിക്ക് പുറത്തുളള ഒത്തുതീര്‍പ്പ് കേന്ദ്രമെന്ന് ജുഡിഷ്യല്‍ കൗണ്‍സിലിനെ താന്‍ വിശേഷിപ്പിച്ചതെന്ന് ചെയര്‍മാന്‍ പോള്‍ മത്തായി ചൂണ്ടിക്കാട്ടി.
അഞ്ചു പേരടങ്ങുന്നതാണ് ജുഡിഷ്യല്‍ കൗണ്‍സില്‍. വൈസ് ചെയര്‍മാനായി യോഹന്നാന്‍ ശങ്കരത്തിലും സെക്രട്ടറിയായിഫിലിപ്പ് മഠത്തിലും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കു പുറമെ അലക്‌സ് ജോണും ക്യാപ്റ്റന്‍ രാജു ഫിലിപ്പും അംഗങ്ങളാണ്.
നിയമാനുസൃതമായാണ് ഫോമയിലെ കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പിക്കാനാണ് കമ്പ്‌ളയ്ന്‍സ് കൗണ്‍സിലിന് രൂപം നല്‍കിയത്. സുതാര്യമായ അധികാര കൈമാറ്റം സാധിതമാക്കുക, ബന്ധപ്പെട്ട രേഖകളും വിവരങ്ങളും കൈമാറുന്നതിന് മേല്‍നോട്ടം വഹിക്കുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം. രാജു വര്‍ഗീസാണ് കംപ്ലയ്ന്‍സ് കൗണ്‍സിലിന് നേതൃത്വം നല്‍കുന്നത്. അംഗ സംഘടനകളെ നിര്‍ണയിക്കാനുളള പ്രക്രിയകളിലും കംപ്ലയ് ന്‍സ് കൗണ്‍സില്‍ ശക്തമായ ഇടപെടലുകള്‍ നടത്തും.
ന്യൂയോര്‍ക്കില്‍ അടുത്തയിടെ നടന്ന ജനറല്‍ കൗണ്‍സില്‍ മീറ്റിംഗിലാണ് കംപ്ലയ്ന്‍സ് കൗണ്‍സിലിന് രൂപം നല്‍കാനുളള തീരുമാനം ഉണ്ടാവുന്നതും അതിന് ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതും. തോമസ് കോശിയാണ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍. ഗോപിനാഥ കുറുപ്പ് സെക്രട്ടറിയും ശശിധരന്‍ നായര്‍, സണ്ണി പൗലോസ് എന്നിവര്‍ മെമ്പര്‍മാരുമാണ്.
നാല് ഘടകങ്ങള്‍ ഒത്തുചേരുമ്പോഴും അതിന് ഏകീകൃത രൂപം നല്‍കുന്നത് പ്രസിഡന്റ് നേതൃത്വം നല്‍കുന്ന എക്‌സിക്യൂട്ടീവാണ്. നാല് വകുപ്പുകളുടെ തലവന്മാര്‍ കൂടിച്ചേരുന്നത് പ്രസിഡന്റിന്റെ അധ്യക്ഷതയിലായിരിക്കണമെന്നും നിബന്ധനയുണ്ട്. ഏതെങ്കിലും ഘടകത്തിന്റെ തീരുമാനം മാറ്റിയെഴുതാനും പ്രസിഡന്റ് നേതൃത്വം നല്‍കുന്ന എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തിയിരിക്കുന്നു.
യുവജനങ്ങള്‍ ഫോമയിലേക്ക് കൂടുതലായി കടന്നുവരുന്നതാണ് പുതിയ പ്രവണതയെന്ന് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. ഐ.ടി പോലുളള രംഗവുമായി ബന്ധപ്പെട്ട് നാട്ടില്‍ നിന്നും കുടിയേറുന്നവരാണ് ഇക്കൂട്ടര്‍. അവര്‍ക്ക് സംഗമിക്കാനുളള അവസരം ഫോമ നല്‍കുന്നതിനാല്‍ സംഘടനയിലെ യുവജന പ്രാതിനിധ്യം വര്‍ധിക്കുന്നുണ്ട്. ഇത് ഫോമയുടെ മാത്രം പ്രത്യേകതയാണോ എന്ന ചോദ്യത്തിന് അയല്‍ വക്കത്തെ കാര്യങ്ങള്‍ താന്‍ അന്വേഷിക്കാറില്ലെന്ന് ബെന്നിയുടെ മറുപടി.
കൂടുല്‍ ജനസമ്പര്‍ക്ക പരിപാടികള്‍ തന്റെ ഭരണകാലത്ത് നടത്തായി എന്നാണ് വിശ്വസിക്കുന്നത്. വലിയ സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി മൈക്കിലൂടെ ജനങ്ങളോട് സംസാരിക്കുന്നതിനു പകരം ചെറിയ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ജനങ്ങളുമായി കൂടുതല്‍ അടുക്കാനാണ് ശ്രമിച്ചത്. പത്തും പതിനഞ്ചും പേരടങ്ങുന്ന ഇത്തരം കൂട്ടായ്മകള്‍ ബേസ്‌മെന്റിലും മറ്റുമാണ് നടന്നിരുന്നത്. ഇത്തരത്തിലുളള മൈക്രോ മാനേജ്‌മെന്റു കൊണ്ട് നല്ല ഫലം കിട്ടി. പലരുടെയും പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ കഴിഞ്ഞു. വനിതകളെ കൂടുതലായി ശ്രവിക്കാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു നേട്ടം. വന്‍ സമ്മേളനങ്ങളില്‍ അഭിപ്രായമൊന്നും പറയാതെ വനിതകള്‍ സാധാരാണ മാറി നില്‍ക്കുകയായിരുന്നു പതിവ്. അതിനു മാറ്റമുണ്ടാക്കാന്‍ ചെറിയ കൂട്ടായമകളിലൂടെ കഴിഞ്ഞു.
ഫോമയുടെ ചിക്കാഗോ സമ്മേളനം വന്‍ വിജയമായിരിക്കുമെന്ന് ബെന്നിക്ക് ഉറച്ച വിശ്വാസമുണ്ട്. അതിനു കാരണം സംഘടനയുടെ വളര്‍ച്ചയും ജനസമ്മിതിയും തന്നെ. ഈ സമ്മേളനം മാത്രമല്ല വരുന്ന കണ്‍വന്‍ഷനുകളും വരുംകാല പ്രവര്‍ത്തനങ്ങളും മുന്നേറുക തന്നെ ചെയ്യും. എന്താണെന്നാല്‍ ഫോമ ഒരുപാടങ്ങു വളര്‍ന്നു. ഇനിയും വളര്‍ന്നു കൊണ്ടേയിരിക്കുകയും ചെയ്യും.. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക