Image

കമല്‍ഹാസന്റെ വിശ്വരൂപത്തിന്റെ 17രംഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം

Published on 06 May, 2018
 കമല്‍ഹാസന്റെ വിശ്വരൂപത്തിന്റെ  17രംഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം
കമല്‍ഹാസന്റെ സംവിധാനത്തിലൊരുങ്ങുന്ന വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിന്‌ സെന്‍സര്‍ ബോര്‍ഡിന്റെ കത്രികപ്പൂട്ട്‌. ചിത്രത്തില്‍ നിന്ന്‌ 17 രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന്‌ നിര്‍ദ്ദേശത്തോടെയാണ്‌ യു എ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തോട്‌ കമല്‍ഹാസനോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കമല്‍ഹാസന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ്‌ ഈ ചിത്രം. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ മറവില്‍ ചിത്രം മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച്‌ തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ആദ്യ ചിത്രം ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി രണ്ടാഴ്‌ച്ചത്തേക്ക്‌ തടഞ്ഞിരുന്നു. തന്റെ ചിത്രത്തിനെതിരായ നീക്കം ഭീകരവാദമാണെന്ന്‌ കമല്‍ മുമ്പ്‌ പ്രതികരിച്ചിരുന്നു. അന്ന്‌ 5 ഭാഗങ്ങളില്‍ തിരുത്തല്‍ വരുത്തിയാണ്‌ വിശ്വരൂപം തീയേറ്ററുകളിലെത്തിയത്‌.

കമല്‍ തന്നെയാണ്‌ ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും പൂജാ കുമാറും ആന്‍ഡ്രിയ ജെറമിയയുമാണ്‌ നായികമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക