Image

പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവാ ചൊവ്വാഴ്ച ഒമാനില്‍ എത്തിച്ചേരും

ബിജു വെണ്ണിക്കുളം Published on 07 May, 2018
പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവാ  ചൊവ്വാഴ്ച ഒമാനില്‍ എത്തിച്ചേരും
മസ്‌ക്കറ്റ് : ആകമാന സുറിയാനി സഭയുടെ മേലദ്ധ്യക്ഷനായ പരിശുദ്ധനായ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍കീസ് ബാവാ ശ്ലൈഹിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച   വൈകിട്ട് 4 മണിക്ക് ഒമാനില്‍ എത്തിച്ചേരും.  വൈകിട്ട് 7 മണിക്ക് ഒമാനിലെയും  യൂ എ  ഇലെയും    രാജകുടുബങ്ങളെയും പൗരപ്രമുഖരേയും കാണും.

മെയ് ഒമ്പതാം തീയതി ബുധനാഴ്ച വൈകിട്ട് 4 മണിക്ക് റൂവി  സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവക്കും,  ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍  ബാവക്കും, മെത്രാപ്പോലീത്താമാര്‍ ക്കും സ്വീകരണം നല്‍കും തുടര്‍ന്ന് പരിശുദ്ധ ബാവായുടെ പ്രധാന കാര്മീകത്വത്തില്‍  സെന്റ്  തോമസ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കും.

മെയ് 10 ആം തീയതി വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക്  ഗാലയില്‍ പുതുതായി പണികഴിപ്പിച്ച മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ    പരിശുദ്ധ പാത്രിയര്‍കീസ് ബാവ നിര്‍വഹിക്കും.



പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവാ  ചൊവ്വാഴ്ച ഒമാനില്‍ എത്തിച്ചേരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക