Image

എന്തിനാണ് ഈ അവാര്‍ഡ് വിവാദങ്ങള്‍? (പകല്‍ക്കിനാവ്- 102: ജോര്‍ജ് തുമ്പയില്‍

Published on 07 May, 2018
എന്തിനാണ് ഈ അവാര്‍ഡ് വിവാദങ്ങള്‍? (പകല്‍ക്കിനാവ്- 102: ജോര്‍ജ് തുമ്പയില്‍
അടങ്ങാത്ത അവാര്‍ഡ് വിവാദങ്ങള്‍ നാമെത്ര കേട്ടിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പൊന്തി വരുന്ന അവാര്‍ഡ് വിവാദം അല്‍പ്പം കട്ടി തന്നെ. ഇന്ത്യയിലെ മികച്ച സിനിമ കലാകാരന്മാരെ തെരഞ്ഞെടുത്ത് അവാര്‍ഡ് പരിപാടിയും സംഘടിപ്പിച്ചു. അവാര്‍ഡ് രാഷ്ട്രപതി നല്‍കിയില്ലെന്ന് ആരോപിച്ച് പലരും അതു വേണ്ടെന്നു വച്ചിരിക്കുന്നു. എന്തൊരു വിരോധാഭാസമാണിത്. ആരു തരുന്നു എന്നറിഞ്ഞിട്ടു വേണോ, രാജ്യത്തെ മികച്ച അവാര്‍ഡ് നിഷ്ക്കരുണം തള്ളിക്കളയാന്‍. ദേശീയ പുരസ്ക്കാരം ആരു നല്‍കിയാലും ദേശീയ ബഹുമതിയുടെ മാറ്റ് കുറയുന്നില്ല. അതാണു സത്യം. അല്ലാതെ, എനിക്ക് ഇന്നയാളു തന്നില്ല എന്നു പറഞ്ഞു പുരസ്ക്കാരം സ്വീകരിക്കാതെ പോകുന്നവര്‍ അവജ്ഞയോടെ പുച്ഛിക്കുന്നത് രാഷ്ട്രത്തെയാണ്, മറ്റു കലാകാരന്മാരെയാണ്.

ഇതൊന്നുമറിയാത്തവരൊന്നുമല്ല കലാകാരന്മാര്‍ എന്ന് എനിക്ക് തോന്നുന്നു. അവരെ ആരൊക്കെയോ ചേര്‍ന്നു തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍ പിന്നെ, ഇവരെ ലോക മണ്ടന്മാര്‍ എന്നല്ലാതെ എന്തു പകരം വിളിക്കാനാണ്. രാഷ്ട്രപതി സമ്മാനം കൊടുക്കണമെന്നും, ഇല്ലെങ്കില്‍ ഞങ്ങള്‍ വാങ്ങില്ലെന്നും പറയാനുള്ള എന്തു യുക്തിയാണ് ഇവര്‍ക്കുള്ളതെന്നും എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. അതിനെ പ്രതി ഗാനഗന്ധര്‍വ്വന്‍ യേശുദാസിനു മേല്‍ വരെയാണ് ഇപ്പോള്‍ കുതിര കയറ്റം. മറ്റുള്ളവര്‍ വാങ്ങരുതെന്നു പറഞ്ഞിട്ടും അദ്ദേഹം അവാര്‍ഡ് വാങ്ങിയതിനെ ചൊല്ലി അരങ്ങേറുന്ന അശ്ലീലപ്പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് വേണ്ടി കാതോര്‍ത്തിരുന്ന തലമുറകളെ ഓര്‍ത്തു പോവുന്നു.
അറുപത്തിയഞ്ചാമത് ദേശീയചലച്ചിത്ര അവാര്‍ഡ് വിതരണമാണ് വിവാദത്തില്‍ മുങ്ങിയത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കുകയും ചെയ്തു. കനത്ത മാനക്കേടാണ് ഇതുണ്ടാക്കിയതെന്ന് പുരസ്ക്കാരം തിരസ്ക്കരിച്ചവര്‍ക്ക് അറിയില്ലല്ലോ. സംഭവത്തില്‍ കേന്ദ്രവാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിനെതിരെ രാഷ്ട്രപതിഭവന്‍ പ്രതികരിച്ചിട്ടുണ്ടെന്ന് അറിയുന്നു. രാഷ്ട്രപതി ഭവന്‍ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അതില്‍ നിന്നു പിന്നോക്കം പോയത്, കേന്ദ്ര സര്‍ക്കാരുമാണെന്നായിരുന്നു പ്രതികരണം. ആരു പിന്നോക്കം പോയാലും പുരസ്ക്കാരം വേണ്ടെന്നു പറയുന്നവര്‍ അപമാനിക്കുന്നത് ആരെയാണെന്ന് അവര്‍ അറിയുന്നില്ല. അവരുടെ കീര്‍ത്തി നഷ്ടപ്പെടുകയാണ് ഇതു കൊണ്ട് ഉണ്ടായത്. ശോഭയാര്‍ന്ന ഒരു പരിപാടിയുടെ നിറമാണ് ഇതിലൂടെ നഷ്ടമായത്.

പരിപാടിയില്‍ ഒരു മണിക്കൂര്‍ മാത്രമെ പങ്കെടുക്കാന്‍ കഴിയൂയെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ അറിയിച്ചിരുന്നെന്നും എന്നാല്‍ അത് അവസാന നിമിഷത്തെ മാറ്റമായി വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം അവതരിപ്പിക്കുയായിരുന്നെന്നും രാഷ്ട്രപതിഭവന്‍ കുറ്റപ്പെടുത്തുന്നു എന്നൊക്കെ ഇപ്പോള്‍ പലരും പറയുന്നുണ്ട്. ദേശീയചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു വിവാദം ഉണ്ടായത്. കഴിഞ്ഞ 64 വര്‍ഷവും രാഷ്ട്രപതിയാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്കാരം സമ്മാനിച്ചതെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത്തവണ വെറും 11 പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി അവാര്‍ഡ് സമ്മാനിച്ചതെന്നും ബാക്കിയുള്ളവര്‍ക്ക് വാര്‍ത്താവിതരണപ്രക്ഷേപണമന്ത്രി സ്മൃതി ഇറാനിയാണ് അവാര്‍ഡ് സമ്മാനിച്ചതുമാണ് ഇപ്പോഴത്തെ വിവാദത്തിനു നിദാനം. ഇതിനെതിരെ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള പുരസ്കാര ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ബഹിഷ്കരിക്കുകയുമായിരുന്നു. അവാര്‍ഡ് ജേതാക്കള്‍ക്ക് ലഭിച്ച ഇ മെയിലിലും ക്ഷണക്കത്തിലും പറഞ്ഞിരിക്കുന്നത് രാഷ്ട്രപതി തന്നെ അവാര്‍ഡ് സമ്മാനിക്കുമെന്നാണ്. എന്നാല്‍ മെയ് രണ്ടിന് നടന്ന ചടങ്ങിന്റെ റിഹേഴ്‌സലിനിടെയാണ് തീരുമാനത്തിലെ മാറ്റം അവാര്‍ഡ് ജേതാക്കളെ മന്ത്രാലയം അറിയിച്ചത്. 11 പേര്‍ക്ക് മാത്രമെ രാഷ്ട്രപതി അവാര്‍ഡ് നല്‍കുകയുള്ളൂയെന്നും ബാക്കിയുള്ളവര്‍ക്ക് മന്ത്രി അവാര്‍ഡ് നല്‍കുമെന്നും അറിയിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഭൂരിപക്ഷം താരങ്ങളും രംഗത്തെത്തി. രാഷ്ട്രപതിക്ക് അസൗകര്യം ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഉപരാഷ്ട്രപതിയെ അതിന് നിയോഗിച്ചില്ലെന്ന് ഇവര്‍ ചോദിച്ചു. മാത്രവുമല്ല, രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുന്ന 11 പേരെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്നും ഇവര്‍ ചോദിച്ചു.

എന്നാല്‍ ഇതിനൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ മന്ത്രാലയത്തിനോ ബന്ധപ്പെട്ടവര്‍ക്കോ കഴിഞ്ഞില്ല. ഇതോടെയാണ് ചടങ്ങ് ബഹിഷ്കരിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. പ്രതിഷേധക്കാര്‍ ഒപ്പിട്ട ഒരു പരാതി വാര്‍ത്താവിതരണമന്ത്രാലയത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതില്‍ മികച്ച ഗായകനുള്ള പുരസ്കാരം നേടിയ കെജെ യേശുദാസ്, സംവിധായകനുള്ള പുരസ്കാരം നേടിയ ജയരാജ് എന്നിവരും ഒപ്പിട്ടിരുന്നെങ്കിലും ഒടുവില്‍ ഇവര്‍ തീരുമാനം മാറ്റുകയും പുരസ്കാരം സ്വീകരിക്കുകയും ചെയ്തു. ഇവര്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് രാഷ്ട്രപതി പുരസ്കാരം സമ്മാനിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അവാര്‍ഡ് ജേതാക്കളില്‍ പലരും അവാര്‍ഡ് തുക കൈപ്പറ്റിയെന്നത് വേറൊരു കാര്യം. ഇവരൊക്കെയും ഓസ്കാര്‍, കാന്‍ പുരസ്ക്കാരങ്ങള്‍ ഒക്കെ ഒന്നു കണ്ടു പഠിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ തന്നെ, ഈ അവാര്‍ഡിതര്‍ പ്രേക്ഷകര്‍ കാണുന്ന അവാര്‍ഡ് നിശയില്‍ അവാര്‍ഡ് വാങ്ങുന്നത് അതാതു സ്‌പോണ്‍സര്‍മാരില്‍ നിന്നുമാണല്ലോ. അതിലും മുകളിലാണല്ലോ, വാര്‍ത്താവിതരണ പ്രേക്ഷപണവകുപ്പു മന്ത്രി. അതെങ്കിലും മാനിക്കാത്ത ഇവരൊക്കെ എങ്ങനെ കലാകാരന്മാരാവും എന്നതാണ് എന്റെ സംശയം.
Join WhatsApp News
SchCast 2018-05-08 13:26:29
If you sit daydreaming without realizing what is going around you, these kind of article will be born/constructed. It is like a boy receiving a prize from his father for his achievement. It becomes special when he receives from his father. Nobody else will render the same impact of the given prize or the recognition of the achievement in boy's mind. Anybody knows this kind of a feeling. If there are two boys getting the prize for the same achievement, and one gets it from the father and the other from the neighbor, how will the feelings be in each of their minds? Grow up        Mr. Thumbayil and start your analysis from a common-sense viewpoint. All your 'beat-around-the bush" phrases like'national' 'whoever gives' are just vain babblings. Your previous articles have had some flair but it has all gone down the drain with this single rotten apple of an article.
അധഃകൃതൻ 2018-05-08 23:01:01
"എന്തിനാണ് ഈ അവാർഡ് വിവാദങ്ങൾ" എന്നതിന് പകരം എന്തിനാണ് ഈ അവാർഡ് എന്നായിരുന്നെങ്കിൽ നന്നായിരുന്നേനെ  . ഞങ്ങൾ വായനക്കാര് മടുത്തിരിക്കുകയാണ്  അവാർഡ് കളികൾ കണ്ട്. ഒരു മാസത്തിൽ രണ്ടും മൂന്നും അവാർഡുകൾ നേടുന്ന അവാർഡ് വിദഗ്‌ധന്മാർ അമേരിക്കയിലുണ്ട്. പക്ഷെ മിക്ക സമയവും കേരളത്തിലാണ് . ഓരോ അവന്മാര് പുതിയ പുതിയ പേരുകൾ ചേർത്താണ് അവാർഡ് അടിച്ചു മാറ്റുന്നത് . മിക്കവാറും അവാർഡുകൾ ചത്തു പോയവരുടെ പേരിലാണ് . അവർ എഴുനേറ്റു വന്നു "ഞങ്ങൾക്ക് ഇതിൽ യാതൊരു പങ്കുമില്ല "  എന്ന് പറയില്ലല്ലോ ?  അഴിക്കോട് മാഷറിന്റെ പേരിൽ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അവാർഡ് കൊടുത്തിരുന്നെങ്കിൽ, കൊടുക്കുന്നവന്മാരെ അദ്ദേഹം ഓടിച്ചിട്ട് നല്ല മുഴുത്ത വാക്കുകൾ കൊണ്ട് അടിച്ചു വീഴ്ത്തുമായിരുന്നു . ചിലർ പ്രിവിപേഴ്‌സ്‌ കിട്ടാതെ തീപ്പെട്ട രാജാക്കന്മാരുടെയും തമ്പുരാക്കന്മാരുടെയും പേരിലാണ് അവാർഡ് മേടിക്കുന്നത് . പിന്നെ അവർക്ക് ആര് അവാർഡ് കൊടുക്കുന്നു എന്നത് ഒരു പ്രശനമല്ല . ഒരവാർഡ്‌ വേണം അത്രമാത്രം   

 
Thumpayil 2018-05-09 14:07:59
അവാര്‍ഡ് എന്നത് പലപ്പോഴും ഒരു പുരസ്‌ക്കാരമാണ്. അതു തരുന്നവര്‍ ആരെന്നതിലല്ല, നല്‍കുന്നുവെന്നതിലാണ് മഹത്വം. ഇവിടെ, ഒരു രാജ്യം മുഴുവനാണ് അവാര്‍ഡ് നല്‍കുന്നവരെ ബഹുമാനിക്കുന്നത്. എന്നാല്‍ അവര്‍ ചെയ്തതോ, പുരസ്‌ക്കാരം തിരസ്‌ക്കരിച്ചതിലൂടെ രാജ്യത്തെ മുഴുവന്‍ അപഹസിക്കുകയും ചെയ്തു. മനസ്സില്‍ നന്മയുള്ളവരാണ് കലാകാരന്മാര്‍. അതു യാഥാര്‍ത്ഥ്യമാണെങ്കില്‍ അവര്‍ക്ക് ഇത്തരം ഹീന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. എന്റെ ലേഖനത്തിലൂടെ പറയാന്‍ ശ്രമിച്ചതും അതു മാത്രമാണ്. അല്ലാതെ, അതിന്റെ രാഷ്ട്രീയം, അതിന്റെ പുകമറ ഒന്നും എന്റെ വിഷയമല്ല. എനിക്ക് അറിയാവുന്ന അവാര്‍ഡ് വിഷയങ്ങള്‍ ഇതുമായി ബന്ധിപ്പിച്ചിട്ടുമില്ല. മറ്റ് ഏതൊരു സംഭവത്തേക്കാളും രാജ്യത്തിന്റെ നെഞ്ചത്തേക്ക് കാര്‍ക്കിച്ചു തുപ്പുന്നതു പോലെ ഈ സംഭവം അറിഞ്ഞപ്പോള്‍ തോന്നി. അതെഴുതി എന്നതു മാത്രമാണ്, ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ ചെയ്തത്. അതിലപ്പുറം ഈ വിഷയവുമായി ഞാന്‍ പൊരുത്തപ്പെടുന്നില്ല എന്നു മാത്രം അറിയിക്കട്ടെ...
SchCast 2018-05-10 13:11:51

ബഹുമാനപ്പെട്ട  എഴുത്തുകാരൻ തുമ്ബയിൽ സാർ അറിവാൻ ഒരു വായനക്കാരൻ ഏഴയത്തുന്നത് :

ഞങ്ങളുടെ അടുത്തുള്ള സ്കൂളിൽ ഈയ്യിടെ ഒരു ഓട്ട മത്സരം നടന്നു. അവിടുത്തെ പ്രധാന അദ്ധ്യാപകന് ഇഷ്ടം ഇല്ലാത്ത ഒരു കുട്ടി ജയിച്ചു. രണ്ടാം സ്ഥാനം ലഭിച്ചത് മാറ്റിമറ്റൊരു അധ്യാപകന്റെ മകന്  ആയിരുന്നു . സമ്മാനദാന സമയം നോക്കി പ്രധാന അധ്യാപകൻ സൗചാലയത്തിൽ പോയി. സമ്മാനം പീയൂൺ വശം കൊടുത്തിട്ടാണ് പോയത്. അധ്യാപകർ അറച്ചു  നിന്നതിനാൽ പീയൂൺ  തന്നെ ഒന്നാം സമ്മാനം കൊടുത്തു. പ്രാധാന അധ്യാപകൻ അപ്പോഴേക്കും തിരികെ എത്തി രണ്ടാം സമ്മാനം കൊടുത്തു. ഒന്നാം സമ്മാനം വാങ്ങിച്ച കുട്ടിയുടെ അച്ഛൻ ചോദിച്ചപ്പോൾ നടത്തിപ്പുകാർ പറഞ്ഞു: ഏതായാലും സ്കൂളിന്റെ സമ്മാനം അല്ലിയോ? ആര് കൊടുത്തു എന്നതിന് എന്ത് പ്രസക്തി? ദേഷ്യം സഹിക്കാൻ വയ്യാതെ അയാൾ ആ സമ്മാനം സ്റ്റേജിൽ തന്നെ അടിച്ചു പൊട്ടിച്ചു.
തുമ്പയിൽ സാറിന് എന്ത് തോന്നുന്നു? അയ്യാൾ സ്കൂളിന്റെ നെറുകയിൽ തുപ്പിയോ?

ഒരു എഴുത്തുകാരന് പ്രഥമമായി ആവിശ്യം മറ്റൊരുവന്റെ വികാരങ്ങളെ മാനിക്കാനുള്ള അറിവും വിവേകവും ആണ്.

Thumpayil 2018-05-11 10:43:20
എന്താണ് പ്രിയ കമന്റുകാരന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിനു പോലും അറിയില്ലെന്നു തോന്നുന്നു. സാമാന്യബുദ്ധി ഉപയോഗിച്ചുള്ള ഉദാഹരണങ്ങള്‍ പൊതു ഇടങ്ങള്‍ ഉപയോഗിക്കുകയെന്നത് സംസ്‌ക്കാരമാണ്. അല്ലാത്തതിനൊന്നും മറുപടി പറയുകയെന്നത് എഴുത്തുകാരന്റെ ബാധ്യതയല്ല. അതു ധാര്‍മ്മികവുമല്ല. സിനിമാവിവാദത്തെ ചൊല്ലിയാണെങ്കില്‍ അവര്‍ വാങ്ങിയ പണം ആരു കൊടുത്തു, അത് എന്തു ചെയ്തു എന്നു കൂടി മിസ്റ്റര്‍മാര്‍ പരിശോധിക്കണം. അല്ലാതെ, കൂപമണ്ഡൂകമായി മുകളിലേക്കു കാര്‍ക്കിച്ചു തുപ്പരുത്. (ഇനിയൊരു പ്രതികരണമില്ല, എല്ലാം ഇതിലുണ്ടെന്നു തോന്നുന്നു)
Revathi Panicker, Chicago 2018-05-11 10:06:38
പൊട്ടന്മാര്‍ ആട്ടം കാണുന്നതു പോലെയാണല്ലോ, ഇതിലെ കമന്റുകള്‍. മിസ്റ്റര്‍ തുമ്പയില്‍ പറയാന്‍ ശ്രമിച്ചതിനെ വളച്ചൊടിച്ചു പട്ടിയാക്കി, അതിന്റെ അമേദ്യം വാരിക്കഴിക്കുന്നതു പോലെയാണ് ഒരു വായനക്കാരന്‍ സംഗതി പ്രതിപാദിക്കുന്നത്. സ്‌കൂളിലെ ഓട്ടമത്സരത്തെയും രാജ്യത്തെ സിനിമ വിവാദത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നവന്റെ തലച്ചോറില്‍ നിന്നും കൂടുതല്‍ മേലില്‍ വായിക്കാതെ ഈ വായനക്കാര്‍ സൂക്ഷിച്ചോളാം.
SchCast 2018-05-11 13:20:43

തുളസി തമ്പുരാനും രേവതി തമ്പ്രാട്ടിയും അറിവാൻ  ഒരു വായനക്കാരൻ എഴുതുന്നത് :

താമ്രാനും തമ്പ്രാട്ടിക്കും  പെരുത്ത ദേഷ്യം വന്നു എന്ന് തോന്നുന്നു. വായനക്കാരന് തോന്നിയത് വായനക്കാരൻ എഴുതി എന്നെ ഉള്ളു. അതിൽ ദേഷ്യം വന്നു രക്ത സമ്മർദ്ദം വെറുതെ കൂട്ടുന്നത് എന്തിനാണ് ? അട്ട, അമേദ്ധ്യം തുടങ്ങിയ വൃത്തികെട്ട പദങ്ങൾ എന്തിന്നു ഇമലയാളിയുടെ താളുകളിൽ പുരട്ടി വൃത്തികേടാക്കുന്ന? കാര്ര്യം സംസാരിക്കുമ്പോൾ അതിൽ മാത്രം ശ്രദ്ധിക്കുക. ഞാൻ പറയേണ്ടത് പറഞ്ഞു കഴിഞ്ഞു. അത് മനസ്സിലാകേണ്ടവർക്കു മനസ്സിലായയിട്ടുണ്ട്. അത് മതി.

വിദായധരൻ മാഷ് ... അങ്ങനെ വിളിച്ചത് അദ്ദേഹം അത് അർഹിക്കുന്നതിനാലാണ്. അത് പോലെ തുമ്പയിൽ സാർ അത് അർഹിക്കുന്നുഎന്ന് തോന്നി . എന്നാലും ഈ ലേഖനം ഒരു തരത്തിലും ന്യായീകരിക്കുവാൻ കഴിയില്ല. തമ്പ്രാക്കന്മാർക് ദേഷ്യം വരുന്നെങ്കിൽ അത് അങ്ങ് തൂത്തു കെളഞ്ഞേര് .

PS

എന്നാണ് സൂദ്രൻമാരും തമ്പ്രാക്കന്മാർ ആയതു?

തുളസിയിൽ തമ്പുരാൻ 2018-05-11 12:28:35
തമ്പുരാൻ എന്ന് വിളിച്ചുകൊണ്ടിരുന്ന സ്കെഡ്യുൾ കാസ്റ്റ് ഇപ്പോൾ സാറേ എന്നു വിളിക്കുന്നു . തുമ്പയിൽ തമ്പുരാൻ എന്ന് വിളിയെടാ സ്കെഡ്യുൾ കാസ്‌റ്റെ . മാർഗ്ഗം ചേർന്ന് ക്രിസ്ത്യാനി ആയിട്ടും ഉള്ളിൽ നിന്നും ഭയം വിട്ടു മാറിയിട്ടില്ല അതുകൊണ്ടാണ് ഇപ്പോഴും സ്കെഡ്യുൾ കാസ്റ്റെന്ന് സ്വയം വിളിക്കുന്നത് .  എന്നാൽ പിന്നെ പണ്ട് വിളിച്ചുകൊണ്ടിരുന്നതുപോലെ തുമ്പയിൽ തമ്പുരാനെ എന്ന് വിളിച്ചുകൂടെ  സാറെന്ന് വിളിക്കാതെ. അട്ടകൾ മെത്തയിൽ കിടന്ന് പുളയാതെ ഇറങ്ങി പോകട   

കടക്കു പുറത്തു 2018-05-11 13:21:19
കടക്കു പുറത്തു Sch കാസ്റ്റ്. നിങ്ങളുടെ സ്ഥാനം പുറത്തു മുറ്റത്ത്‌. ഒരു കുഴി കുഴിച്ചു വാഴ ഇല കുമ്പിള്‍ കുത്തി  ഇര്രിക്കു  കഞ്ഞി  വിളംബാന്‍ സമയം ആയി. മേലില്‍ മാപ്പിളയുടെ കൂടെ കയറി ഇരിക്കരുത്. പോയി പെന്തകൊസ്തില്‍ ചേരു, അവിടെ എല്ലാ ചവറും എടുക്കും.
Revathi Panicker, Chicago 2018-05-11 14:03:33
തമ്പ്രാട്ടി എന്നു വിളിക്കാന്‍ ആഢ്യത്വം ഉണ്ടാകണം. നിങ്ങള്‍ പുറത്തെ തഴമ്പ് തടവി നോക്കി ആനയാണെന്നു വിചാരിക്കുകയാണ്. എല്ലാ ആനകളെയും ജനങ്ങള്‍ കുമ്പിടാറില്ല. ആനപ്പുറത്ത് തിടമ്പ് വേണം. അല്ലാത്തവയെ കണ്ടാല്‍ ഓടിക്കാന്‍ ചെണ്ട കൊട്ടിയാല്‍ മതി. അല്ലാതെ, വെടി വെക്കണമെന്നില്ല, മിസ്റ്റര്‍.
സ്കെഡ്യുൾ കാസ്റ്റ് 2018-05-11 14:39:17
തമ്പ്രാനെ ഏന് ഒരബദ്ധം പറ്റിയതാണ് .  തമ്പ്രാൻ തിരിച്ചിട്ടും മറിച്ചിട്ടും എയ്തിക്കോ .  ഏതു വാർഡിൽ വേണമെങ്കിലും ആക്കിക്കോ .  എന്നാലും ദാസ് തമ്പ്രാൻ പിന്നാക്കമുള്ള വാതിലിൽ കൂടി അകത്ത് കേറി അവാർഡ് മേടിച്ചത് ശരിയല്ല തമ്പുരാനെ 
SchCast 2018-05-11 16:00:21
രേവതി തമ്പ്രാട്ടി സമയം മാറിയ കഥ അറിഞ്ഞില്ലെന്ന് തോന്നുന്നു. അമേരിക്കയിൽ ആണെങ്കിലും ഇപ്പോഴും തമ്പ്രാട്ടി മനഃസ്ഥിതി  കളഞ്ഞിട്ടില്ല. വല്ല അബദ്ധത്തിൽ എവിടെ അത് പുറത്തു എടുത്താൽ നാട്ടിലെ പോലെ ആല്ല  ഇവുടുത്തുകാർ എന്ന് ഓർത്താൽ കൊള്ളം. ഏറ്റവും കൂടുതൽ ആകസ്മിക മരണം നടക്കുന്നത് നിങ്ങളുടെ നാട്ടിൽ അല്ലേ ?
വ്യാജൻ 2018-05-11 16:34:22
SchCast എന്ന വ്യാജൻ നല്ല ഒന്നാന്തരം നമ്പൂരി മാർഗം കൂടിയ ഉപദേശിയാണ്. സ്വന്തം പേരിൽ സ്ഥിരം എഴുതി വായനക്കാരെ വെറുപ്പിക്കുന്ന ആളാണ്. SchCast ന്റെയും ആ മാന്യന്റെയും ആംഗലേയ ഭാഷ പ്രയോഗം അത് വെളിവാകും. ലേഖകനെ അറിയാവുന്നതുകൊണ്ട്  ബി ജെ പി ക്രിസ്ത്യാനി എന്ന് ആക്ഷേപിച്ചില്ല എന്നുമാത്രം 
sch cast 2018-05-11 16:56:10
Bye, Bye e malayalee, i am out of his highness forum. I have joined Salvation Army where I will be a General.
sch cast 2018-05-11 17:48:54

I am from Pakalomattom = madam. St,Thomas converted us to Christians. But when I came to USA I wanted attention and said I am an atheist. But when I saw BJP & Atheists & fake Christians attacking Christians I went back to Jesus Christ- praise the Lord.

SchCast 2018-05-12 10:00:31
Dear Mr. Thumbayil,
,
if you critically evaluate the opinion I wrote, (I am not responsible for imposter comments) it is based on the fact that the presentation was discriminated. If the nation is honoring the awardees, let it be done right. Observe how it was done before. In all respects, even Supreme court, holds precedents in high esteem. 
Here, the responsible parties used the presentation of awards to discriminate the awardees. It is clear as day to anyone who knows the politics of present India. It deserves at least a name-sake protest. You mentioned about the money that came with the award. If those who protested accepted the money, it makes their protest just a joke.
Also, I criticized only your article. I did not put you down. Learn to understand creative/rogue criticism. It will foster your growth as a writer no matter how small your world is. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക