Image

ദിവ്യസന്ദേശം (കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 08 May, 2018
ദിവ്യസന്ദേശം (കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
വിസ്മയം പ്രപഞ്ചത്തില്‍ കാലമാം പ്രവാഹത്തില്‍
താവളം കാണാതെ ഞാന്‍ ഏകനായലയവെ
തിക്തമാം തിരകള്‍ തന്‍ താഢവം സഹിച്ചേറെ
നിത്യവും നിരാശയില്‍ നിന്ദ്യനായ് കഴിയവെ
എന്തിനു ജീവിക്കുന്നു ഒരു പാഴ്ജന്മം ഭൂവില്‍
എന്നൊരെന്‍ മനസിന്റെ നൊമ്പരം വിതുമ്പവെ
ഉജ്ജ്വലം പുലരിയില്‍ വിടരും പ്രദീപ്തിപോല്‍
ഉണര്‍ന്നെന്‍ ഹൃദയത്തില്‍ ദിവ്യമീ വിചിന്തനം:
നിന്നെയെന്‍ കരങ്ങളില്‍ രചിക്കാന്‍ തുനിഞ്ഞൊരാ 
നിമിഷം, കുഞ്ഞേ നിനക്കാവുമോ ഓര്‍മ്മിക്കുവാന്‍
ഒരു പുല്ലിനെപോലും ഭംഗിയില്‍ ചമച്ചോന്‍ ഞാന്‍
തകരാന്‍ വിടില്ല ഞാന്‍ നിന്നെയീ പ്രവാഹത്തില്‍!
വികടം, വിഭ്രാന്തമീ ഭൂമിയാം ഉദ്യാനത്തില്‍
വളരാന്‍ കൊതിക്കുമാ ചെടികള്‍ക്കറിയുമോ:
ധരയില്‍ മുളകളായ് വിടരും കാലം മുതല്‍
കരുതീടുവാന്‍ കൂടെയുണ്ടൊരു തോട്ടക്കാരന്‍!!

ദിവ്യസന്ദേശം (കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
Amerikkan Mollaakka 2018-05-08 15:37:07
ബായിച്ചാൽ മനസ്സിലാകുന്ന കബിതകൾ വായനക്കാരുടെ ഖൽബ് നിറയ്ക്കുന്നു സായ്‌വേ . മറ്റു ഡോക്ടർമാരെപോലെ ഇങ്ങള് സാഹിത്യം എയ്തി ബായനക്കാരെ മക്കാറാക്കുന്നില്ല. ഓരോ പുൽച്ചെടിയെയും ഞമ്മടെ അല്ലാഹു കരുതുന്നു. ഇമ്മിണി ബല്യ ഒരു സന്ദേശമാണ് ഇങ്ങള് കബിതയിലൂടെ പറേണ്. നല്ല നല്ല കബിതകൾ എയ്തി ഇ മലയാളിന്റെ അവാർഡ് വാങ്ങണം. അപ്പോൾ അസ്സലാമു അലൈക്കും.


സായ്‌വ് 2018-05-08 18:04:36
സായ്‌വ് തന്യാണോ മലയായത്തീല് കബിത എയ്തുന്നത്? തിര്തലും മറുപടി കമേന്റും ക്കെ അംഗ്രേസീലാണല്ലോ
Easow Mathew 2018-05-09 12:29:19
കവിത വായിച്ചു പ്രതികരണം അയച്ചവര്‍ക്കു നന്ദി. അമേരിക്കന്‍ മൊല്ലാക്കയുടെ പ്രോല്‍ത്സാഹന വാക്കുകള്‍, അത് അനുഗ്രഹംതന്നെയാണ്. Another Thing: I usually send my responses in English only because it is much easier to type English fonds in the computer. Regards to all!               Dr. E. M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക