Image

ഹാരി രാജകുമാരന്‍ം മെഗന്‍ മെര്‍ക്കല്‍ വിവാഹത്തിന് പൊതിച്ചോറുമായി വരണം

ജോര്‍ജ് ജോണ്‍ Published on 08 May, 2018
ഹാരി രാജകുമാരന്‍ം മെഗന്‍ മെര്‍ക്കല്‍ വിവാഹത്തിന് പൊതിച്ചോറുമായി വരണം
ഫ്രാങ്ക്ഫര്‍ട്ട്-ലണ്ടന്‍: ഇംഗ്ലണ്ടിലെ ഹാരി രാജകുമാരനും മെഗന്‍ മെര്‍ക്കലും തമ്മിലുള്ള വിവാഹ വാര്‍ത്ത വലിയ പ്രാധാന്യം നേടുകയാണ്. വിവാഹത്തിന് ക്ഷണിക്കപ്പെട്ട സാധാരണക്കാര്‍ ഭക്ഷണം സ്വയം കയ്യില്‍ കരുതണം എന്നാണ് കൊട്ടാരത്തില്‍ നിന്നുമുള്ള നിര്‍ദേശം. ഇക്കാര്യം ക്ഷണക്കത്തില്‍ സൂചിപ്പിക്കാന്‍ വിട്ടുപോയതിനാലാണ് കൊട്ടാരത്തില്‍ നിന്നും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയത്. 
 
ചുരുക്കി പറഞ്ഞാല്‍ വിവാഹത്തിനു വരുന്നവര്‍ പൊതിച്ചോറുമായി വേണം വരാന്‍. വിവാഹത്തിന് ക്ഷണിക്കപ്പെട്ടവരില്‍ 2640 പേരില്‍ 1200 സാധാരണക്കാരാണ്,  ഇവര്‍ക്ക് വിവാഹം നേരിട്ട് കാണാനും അവസരം ഇല്ല. വിന്‍സര്‍ കൊട്ടാരവളപ്പിനുള്ളിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹം  വി ഐ പി അതിഥികള്‍ക്ക് മാത്രമാണ് കാണാന്‍ അവസരമുള്ളത്. ഹാരി മേഗന്‍ വിവാഹച്ചിലവിനായി 40 കോടി പൗണ്ട് കൊട്ടരം വകയിരുത്തിയിട്ടുണ്ടെങ്കിലും വിവാഹത്തിനു വരുന്ന സാധാരണക്കാര്‍ക്ക് ഭക്ഷണം നല്‍കേണ്ടതില്ല എന്നാണ് തീരുമാനം. 




ഹാരി രാജകുമാരന്‍ം മെഗന്‍ മെര്‍ക്കല്‍ വിവാഹത്തിന് പൊതിച്ചോറുമായി വരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക