Image

ഫൊക്കാനയുടെ യുവ പ്രതിനിധിയായി സ്റ്റാന്‍ലി ഇത്തൂണിക്കല്‍ വീണ്ടും മത്സരിക്കുന്നു

ഫ്രാന്‍സിസ് തടത്തില്‍ Published on 08 May, 2018
ഫൊക്കാനയുടെ യുവ പ്രതിനിധിയായി  സ്റ്റാന്‍ലി ഇത്തൂണിക്കല്‍ വീണ്ടും മത്സരിക്കുന്നു
ഫ്‌ലോറിഡ : ഫൊക്കാനയുടെ 2018 -2020 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റിയിലേക്ക് യുവ പ്രതിനിധിയായി വാഷിംഗ്ടണ്‍ ഡി.സി,യില്‍നിന്നുള്ള സ്റ്റാന്‍ലി ഇത്തൂണിക്കല്‍ വീണ്ടും മത്സരിക്കുന്നു.നിലവില്‍ ഫൊക്കാനയുടെ യുവ പ്രതിനിധിയായി ദേശീയ കമ്മിറ്റി അംഗമായി തുടരുന്ന സ്റ്റാന്‍ലിയുടെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമായിട്ടാണ് അദ്ദേഹത്തെ തലസ്ഥാനത്തേക്ക് വീണ്ടും മത്സരിപ്പിക്കാനൊരുങ്ങുന്നത്.

സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള സ്റ്റാന്‍ലി വാഷിംഗ്ടണ്‍ ഡി.സി. കേന്ദ്രീകരിച്ചുള്ള കേരള അസോസിയേഷന്‍ ഓഫ് ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (KAGW )ന്റെ സജീവ പ്രവര്‍ത്തകനാണ്. കെ.എ.ഡബ്യു .ജി.യുടെ പബ്ലിസിറ്റി കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം വളരെ ചെറു പ്രായത്തില്‍ തന്നെ സംഘാടനരംഗത്തു കടന്നു വരികയും ഫൊക്കാനയുടെ ദേശീയ തലത്തില്‍ യുവക്കളെ പ്രതിനിധികരിച്ചു ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വയ്ക്കുകയും ചെയ്തിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡി.സി സെയിന്റ് മേരീസ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയുടെ മാനേജിങ് കമ്മിറ്റി അംഗമായ സ്റ്റാന്‍ലി യൂത്ത് പ്രതിനിധിയും കഴിഞ്ഞ മൂന്ന് വര്‍ഷമായി പള്ളിയുടെ എക്യൂമിനിക്കല്‍ പ്രതിനിധിയുംകൂടിയാണ്.

ഫൊക്കാനയില്‍ യുവ ജനങ്ങള്‍ക്കു വേണ്ടി സ്റ്റാന്‍ലിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവത്തനങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും ആവശ്യമാണെന്ന് ഫൊക്കാനയുടെ
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായര്‍, സെക്രട്ടറി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജെസി റിന്‍സി, ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ് എന്നിവരും ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി മത്സരിക്കുന്ന ഡോ.മാത്യു വര്ഗീസും(രാജന്‍), ഡോ.മാമ്മന്‍ സി. ജെക്കബ്, ബെന്‍ പോള്‍, എന്നിവരും നാഷണല്‍ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോയി ടി. ഇട്ടന്‍, ദേവസി പാലാട്ടി, വിജി നായര്‍, എറിക് മാത്യു, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്‌സ് ഏബ്രഹാം, രാജീവ് ആര്‍. കുമാര്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ രഞ്ജു ജോര്‍ജ് (വാഷിംഗ്ടണ്‍ ഡി. സി.), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), എല്‍ദോ പോള്‍ (ന്യൂ ജേര്‍സി- പെന്‍സില്‍വാനിയ),ജോണ്‍ കല്ലോലിക്കല്‍ (ഫ്‌ലോറിഡ), ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് (ചിക്കാഗോ മിഡ് വെസ്റ്റ് ),
ഡോ. രഞ്ജിത്ത് പിള്ള (ടെക്‌സാസ്) വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ആയി മത്സരിക്കുന്ന ലൈസി അലക്‌സ് ,ഓഡിറ്റര്‍ ആയി മത്സരിക്കുന്ന ചാക്കോ കുര്യന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു

വാഷിംഗ്ടണ്‍ ഡി.സിയിലെ ഗ്രീക്ക് എംബസിയിലെ ഉദ്യോഗസ്ഥരായ മത്തായി ഇത്തൂണിക്കലിന്റെയും ലില്ലി മത്തായിയുടെയും രണ്ടു മക്കളില്‍ ഇളയവനായ സ്റ്റാന്‍ലി ഡി.സിയിലെ റീഗണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൈന്റ്നന്‍സ് വിഭാഗത്തില്‍ ടെക്‌നിക്കല്‍ ഉദ്യോഗസ്ഥനാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും ഏവിയേഷന്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമയും നേടിയിട്ടുള്ള സ്റ്റാന്‍ലി 10 വര്‍ഷം മുന്‍പാണ് അമേരിക്കയില്‍ കുടിയേറുന്നത്. ഗ്രീക്കില്‍ ജോലിചെയ്യുകയായിരുന്ന മാതാപിതാക്കള്‍ 20 വര്‍ഷം മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും സ്റ്റാന്‍ലി കേരളത്തില്‍ പഠനം തുടരുകയായിരുന്നു. പുത്തന്‍കുരിശ് എം.എ.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഠനത്തിന് ശേഷം വടവുകോട് രാജശ്രീ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 11 ക്ലാസില്‍ പഠിക്കുമ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്.ഏക സഹോദരി ഡാലിയ ചിക്കാഗോയില്‍ ആശുപത്രിയില്‍ ഹ്യൂമന്‍ റിസോഴ്‌സ്‌മെന്റ് മാനേജര്‍ ആണ്. സഹോദരിയുടെ ഭര്‍ത്താവ് ജോര്‍ജ് മാനുവല്‍ ഐ.ടി. ഉദ്യോഗസ്ഥനാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക