Image

ഗോള്‍വേയില്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു

Published on 08 May, 2018
ഗോള്‍വേയില്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു

ഗോള്‍വെ: അയര്‍ലന്‍ഡിലെ ഗോള്‍വേയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. 

മേയ് എട്ടിന് (ചൊവ്വ) രാവിലെ 10 ന് ഗോള്‍വേയിലെ ലോക്രീയബുള്ളയിന്‍ സെന്റ് പാട്രിക് പള്ളിയില്‍ ഗോല്‍വെ പ്രയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് തിരുക്കര്‍മങ്ങള്‍ നടക്കുന്നത്. വിശുദ്ധ കുര്‍ബാനയിലേക്കും തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലേക്കും എല്ലാ വിശ്വാസികളേയും വികാരി ഫാ. സക്കറിയ ജോര്‍ജ് സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: Bullaun Church, Gortcam, Loughrea, Co. Galway.

വിവരങ്ങള്‍ക്ക്: വര്‍ഗീസ് വൈദ്യന്‍ 0858333437. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക