Image

ആര്‍ലിന്‍ ജിജോ മാധവപ്പള്ളിക്ക് ഡ്യൂക് ഓഫ് എഡിന്‍ബറോ അവാര്‍ഡ് സമ്മാനിച്ചു

Published on 08 May, 2018
ആര്‍ലിന്‍ ജിജോ മാധവപ്പള്ളിക്ക് ഡ്യൂക് ഓഫ് എഡിന്‍ബറോ അവാര്‍ഡ് സമ്മാനിച്ചു

ന്യൂകാസില്‍: യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി ന്യൂകാസിലിലെ മലയാളി വിദ്യാര്‍ഥിനി ആര്‍ലിന്‍ ജിജോ മാധവപ്പള്ളിലിനു ഡ്യൂക് ഓഫ് എഡിന്‍ബറോ പുരസ്‌കാരം.. മാര്‍ച്ച് 20നു സെന്റ് ജയിംസ് പാലസില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. യുവ പ്രതിഭകള്‍ക്കു ജീവിതത്തിലും പ്രവര്‍ത്തന മേഖലകളിലും തങ്ങളുടെ കഴിവ് വികസിപ്പിക്കാനായുള്ള പ്രോത്സാഹനമാണ് ഡ്യൂക് ഓഫ് എഡിന്‍ബറോ ഗോള്‍ഡ് അവാര്‍ഡ്.

ബള്‍ഗേറിയയിലെ പ്‌ളേവെന്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥിനിയാണ് ആര്‍ലിന്‍. ന്യൂകാസിലിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് ഹൈസ്‌കൂളിലും ന്യൂകാസില്‍ സിസ്ത് ഫോറം കോളേജിലെയും വിദ്യാര്‍ഥിനിയായിരുന്നു. പഠനത്തിനൊപ്പം പാഠ്യേതര രംഗത്തും, സാമൂഹ്യ സേവന രംഗത്തും ആര്‍ലിന്‍ മികച്ച പ്രവര്‍ത്തനമാണു കാഴ്ചവച്ചത്.

ന്യൂകാസില്‍ മലയാളിയും യുകെകെസിഎ മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ജിജോ മാധവപ്പള്ളിലിലിന്റെയും സിസി ജിജോയുടെയും മകളാണ് ആര്‍ലിന്‍. ആഷിന്‍ ജിജോ, ആല്‍വിന്‍ ജിജോ എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക