Image

കായംകുളം എംഎസ്എം കോളജ് അലൂംനി പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

Published on 08 May, 2018
കായംകുളം എംഎസ്എം കോളജ് അലൂംനി പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

കുവൈത്ത്: കുവൈത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കായംകുളം എംഎസ്എം കോളജ് അലൂംനി കാന്പസ് ഡേയ്‌സ് 2018 എന്ന പേരില്‍ അഹമ്മദി ബീച്ച് റിസോര്‍ട്ടില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി. 

കോളജ് പൂര്‍വവിദ്യാര്‍ഥിയും ലോക കേരളസഭാംഗവുമായ വര്‍ഗീസ് പുതുക്കുളങ്ങര സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിച്ചു. എസ്.എസ് സുനില്‍, കായംകുളം എന്‍ആര്‍ഐ വൈസ് പ്രസിഡന്റ് ടോം ജേക്കബ്, ഹമാന്‍ ഗോപി, നിഷാ രവി തുടങ്ങിയവര്‍ സംസാരിച്ചു. കൃഷ്ണ രാജ്, ഷിബു ശിവന്‍കുട്ടി, വിശ്വം നായര്‍, മാത്യു കാരൂര്‍, രഞ്ജിത് വിജയന്‍, അജീഷ് നൈനാന്‍, ആസിഫ് താജ്, ദീപക്, ഹരി പത്തിയൂര്‍, സന്തോഷ്, ജോണ്‍ ഫിലിപ്പ്, ടീന ബിജുപാറയില്‍, ഉഷസ് കൃഷ്ണ, മിഥുന്‍ മോഹന്‍, സന്ധ്യരഞ്ജിത്, രഞ്ജിഅജിത്ത്, ജിഷനാഥ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിഥം മ്യൂസിക് അവതരിപ്പിച്ച ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു. ടിജി മാത്യു കാരൂര്‍ രണ്ടാംദിന വിനോദ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക