Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജണിന് പുതിയ നേതൃത്വം

Published on 08 May, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജണിന് പുതിയ നേതൃത്വം

വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജണിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അബ്ദുള്‍ കലാം ദുബായ് (ചെയര്‍മാന്‍), രാധാകൃഷ്ണന്‍ തെരുവത്ത് ബഹറിന്‍(പ്രസിഡന്റ്), ദീപു ജോണ്‍ ഒമാന്‍ (സെക്രട്ടറി), ജോര്‍ജ് കെ. ജോണ്‍ ഷാര്‍ജ (ട്രഷറര്‍) എന്നിവരേയും വൈസ് ചെയര്‍മാന്‍മാരായി ഡോ. ജോര്‍ജ് സെബാസ്റ്റ്യന്‍ (റിയാദ്), ഇ.എ. ഹക്കിം (അബുദാബി), ശശി കുമാര്‍ ആര്‍. നായര്‍ (ദുബായ്) എന്നിവരേയും വൈസ് പ്രസിഡന്റുമാരായ സുജിത് കുമാര്‍ (ഫുജൈറ) നജീബ് അറഞ്ഞിക്കല്‍ (ദമാം), ചെറിയാന്‍ കീക്കാട് (അജ്മാന്‍) എന്നിവരേയും അസോസിയേറ്റ് സെക്രട്ടറിയായി സ്റ്റാന്‍ലി (റാസല്‍ ഖൈമ), വനിതാ വിഭാഗം ചെയര്‍മാനായി ഡീന ജോസ് (ഒമാന്‍) വനിതാ വിഭാഗം വൈസ് ചെയര്‍മാനായി എം. സന്ധ്യ (ഷാര്‍ജ), 

യൂത്ത് ഫോറം ചെയര്‍മാനായി വി. ഹരീഷ്, ബിസിനസ് ഫോറം ചെയര്‍മാനായി ശ്രീധര്‍ തേറന്പില്‍ (ബഹറിന്‍), വൈസ് ചെയര്‍മാനായി തോമസ് ഉമ്മന്‍ (അജ്മാന്‍), അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായി തോമസ് വര്‍ഗീസ് തൈയില്‍ (അബുദാബി), വൈസ് ചെയര്‍മാന്‍മാരായി വര്‍ഗീസ് ജോര്‍ജ് (ഷാര്‍ജ), തോമസ് കോരത്ത് എന്നിവരേയും ഡബ്ല്യുഎംസി ബഹറിന്‍ പ്രൊവിന്‍സ് മുന്‍ ഭാരവാഹിയും മിഡില്‍ ഈസ്റ്റ് റീജണ്‍ ഇലക്ഷന്‍ ഓഫീസറുമായ ജയിംസ് ജോണിനെ ഇലക്ഷന്‍ ഓഫീസറായും തെരഞ്ഞടുത്തു. 

മേയ് 4 നു അജ്മാന്‍ ഹോളിഡേ ബീച്ച് ഹോട്ടലില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പി.എ. ഇബ്രാഹിം ഹാജി, ഗുഡ്വില്‍ അംബാസഡര്‍ ജോണ്‍ മത്തായി, ഗ്ലോബല്‍ അസോസിയേറ്റ് സെക്രട്ടറി ലിജു മാത്യു, ഗ്ലോബല്‍ യൂത്ത് ഫോറം ചെയര്‍മാന്‍ റെജി തോമസ് എന്നിവര്‍ പുതിയ ഭരണ സമിതിക്കു ആശംസകള്‍ നേര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക