Image

സോനം കപൂര്‍ വിവാഹിതയായി

Published on 09 May, 2018
സോനം കപൂര്‍ വിവാഹിതയായി

ബോളിവുഡ്‌ നടി സോനം കപൂര്‍ വിവാഹിതയായി. ബിസിനസുകാരനായ ആനന്ദ്‌ അഹൂജയാണ്‌ വരന്‍. സോനത്തിന്റെ മാതൃസഹോദരി കവിത സിങ്ങിന്റെ ബാന്ദ്രയിലുളള ഹെറിറ്റേജ്‌ ബംഗ്ലാവ്‌ `റോക്‌ഡാ ലേ'യില്‍വച്ച്‌ സിഖ്‌ മതാചാര പ്രകാരമായിരുന്നു വിവാഹം.

ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌.

ബോളിവുഡില്‍നിന്നും അമിതാഭ്‌ ബച്ചന്‍, ആമിര്‍ ഖാന്‍, അഭിഷേക്‌ ബച്ചന്‍, റാണി മുഖര്‍ജി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്‌, സെയ്‌ഫ്‌ അലി ഖാന്‍, കരീന കപൂര്‍, കരിഷ്‌മ കപൂര്‍ നിര്‍മാതാവ്‌ ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുശി, അര്‍ജുന്‍, സംവിധായകന്‍ കരണ്‍ജോഹര്‍ തുടങ്ങിയവര്‍ നവദമ്പതികള്‍ക്ക്‌ ആശംസ നേരാനെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക