Image

നവോദയ സാംസ്‌കാരിക വേദി മുന്‍ ഏരിയ സെക്രട്ടറി സുരേഷിന് യാത്രയയപ്പ് നല്‍കി

Published on 10 May, 2018
നവോദയ സാംസ്‌കാരിക വേദി മുന്‍ ഏരിയ സെക്രട്ടറി സുരേഷിന് യാത്രയയപ്പ് നല്‍കി

അബ്‌കൈഖ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവോദയ സാംസ്‌കാരിക വേദി മുന്‍ ഏരിയ സെക്രട്ടറി സുരേഷ് പോന്നുല്ലിക്ക് അബ്‌ഖൈഖ് ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി. നല്ലൊരു സംഘാടകന്‍ കൂടിയായിരുന്ന സുരേഷ് അബ്‌കൈഖില്‍ ഇലക്ട്രീഷനായി ജോലി ചെയ്തു വരുകയായിരുന്നു. 

സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് രഹീം പുനലൂര്‍ അധ്യക്ഷത വഹിച്ചു . രാജചന്ദ്രന്‍, അഷ്‌റഫ് പൊന്നാനി , രമേശ് കിളിമാനൂര്‍, അജികുമാര്‍, ഷിഹ അടൂര്‍, താരീഖ്, ശിവന്‍ , പ്രദീപ്കുമാര്‍, സുകു രാഘവന്‍,സുരേഷ് ദാരി ,സജീവന്‍, നൗഷാദ് വാഴക്കാട് ,വത്സന്‍ കരിയില്‍, രത്‌നകാരന്‍, സുഗുതന്‍ ,ജാഫര്‍, ബാബു കെ. മാള, രാജേന്ദ്രന്‍, മനോജ്, ബാബുകുട്ടന്‍, നാസര്‍ പാറപ്പുറത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക