Image

ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സ് പ്രീത ബേസില്‍ നിര്യതയായി

Published on 12 May, 2018
ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സ് പ്രീത ബേസില്‍ നിര്യതയായി

ഡാര്‍വിന്‍: കോതമംഗലം സ്വദേശിനി പ്രീത ബേസില്‍ (36) നിര്യാതയായി. വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അന്ത്യം. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഫ്യുണറല്‍ സര്‍വീസിന് കൈമാറി. 

കഴിഞ്ഞ ഏഴു വര്‍ഷമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന റോയല്‍ ഡാര്‍വിന്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന പ്രീത. ഇതേ ആശുപത്രിയിലെ ജീവനക്കാരനായ ഭര്‍ത്താവ് ബേസിലുമൊത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഡാര്‍വിനില്‍ താമസിച്ചുവരികയായിരുന്നു. ഇവര്‍ക്ക് രണ്ടു മക്കള്‍ എയ്ഡന്‍, ദിയ.

മേയ് 17 ന് (വ്യാഴം) രാവിലെ 9.30 ന് കാസ്വാറീന ഹോളി സ്പിരിറ്റ് ചര്‍ച്ചില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചതിനുശേഷം 11 മണിയോടെ തോറാക്ക് റീജണല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. മെമ്മോറിയല്‍ സര്‍വീസ് 18 നു (വെള്ളി) രാവിലെ 8നു നടക്കുമെന്ന് സെന്റ് തോമസ് യാക്കോബായ ഇടവക ഭാരവാഹികള്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: 0415 811 040. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക