Image

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം: അബുദാബി മോഡല്‍ സ്‌കൂളിന് മിന്നും ജയം

Published on 12 May, 2018
ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം: അബുദാബി മോഡല്‍ സ്‌കൂളിന് മിന്നും ജയം

അബുദാബി: കേരള ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചപ്പോള്‍ അബുദാബി മോഡല്‍ സ്‌കൂളിന് മുന്നുംജയം. പരീക്ഷയ്ക്കിരുന്ന 130 കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. 78 കുട്ടികള്‍ സയന്‍സ് വിഭാഗത്തിലും 52 കുട്ടികള്‍ കൊമേഴ്‌സ് വിഭാഗത്തിലും പരീക്ഷ എഴുതിയപ്പോള്‍ 18 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 

യുഎഇ ഒട്ടാകെ 597 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതില്‍ 573 കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 

അബുദാബി മോഡല്‍ സ്‌കൂളില്‍നിന്ന് പരീക്ഷ എഴുതിയവരില്‍ സയന്‍സ് വിഭാഗത്തില്‍ ഹാജറ ഇബ്രാഹിം, ഷിഫ്‌ന എം.പി, ഐശ്വര്യ സന്തോഷ്, മൊഹമ്മദ് ഷാമിന്‍ സക്കീര്‍, ആഗ് നസ് സെബാസ്റ്റ്യന്‍, ഹൈഷറഫീക്ക്, ഹിബ അബൂബക്കര്‍, റിതിക രജിത്ത്, ക്രിസ്റ്റില്‍ ഷാജി, ക്രിസ്റ്റിന്‍ ഷാജി, ഫാത്തിമ നബീല, ഹൗ ഇക്ബാല്‍, ശരത് പ്രതാപ്, വടിവേലന്‍ മുരുകേശന്‍, സാക്കിയ ഐമന്‍ ടി.എ. എന്നിവര്‍ എ പ്ലസ് സ്വന്തമാക്കി.

കോമേഴ്‌സ് വിഭാഗത്തില്‍ റനീം ഹംദാന്‍, ആയിഷ ഹിബ, ഫാത്തിമ സക്കറിയ എന്നിവര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സയന്‍സ് വിഭാഗത്തില്‍ യുഎഇയിലെ ആദ്യ നാലു സ്ഥാനങ്ങളും മോഡല്‍ സ്‌കൂളിന്റെ ചുണകുട്ടികള്‍ കരസ്ഥമാക്കി. ഹാജിറ ഇബ്രാഹിം 1186 മാര്‍ക്ക് നേടി ഒന്നാമതും ഷിഫ്‌ന എം.പി. 1183 മാര്‍ക്കോടെ രണ്ടാം സ്ഥാനവും ഹൈ ഷറഫീക് 1180 മാര്‍ക്കോടെ മൂന്നാം സ്ഥാനവും ഐശ്വര്യ സന്തോഷ് 1176 മാര്‍ക്കോടെ നാലാം സ്ഥാനവും സ്വന്തമാക്കി. 

കൊമേഴ്‌സ് വിഭാഗത്തില്‍ ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിലെ ഹീന വഹീദ് ഷീജ 1159 മാര്‍ക്കോടെ ഒന്നാമതെത്തി. രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ അബുദാബി മോഡല്‍ സ്‌കൂളിലെ കുട്ടികള്‍ സ്വന്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക