Image

സ്തനാര്‍ബുദ പരിശോധനാ സ്‌ക്രീനിംഗ് ക്യാന്പ്

Published on 12 May, 2018
സ്തനാര്‍ബുദ പരിശോധനാ സ്‌ക്രീനിംഗ് ക്യാന്പ്

അബാസിയ (കുവൈത്ത്): നിലാവ് കുവൈത്തിന്േ!റയും കെഡിഎന്‍എ വനിതാവിഭാഗത്തിന്േ!റയും നേതൃത്വത്തില്‍ ശിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ ബ്രസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാന്പ് സംഘടിപ്പിച്ചു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാന്പ് ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം മുന്‍ പ്രസിഡന്റും നിലാവ് കുവൈത്ത് രക്ഷാധികാരിയുമായ ഡോ. അമീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. നിലാവ് കുവൈത്ത് പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു. ശിഫ അല്‍ ജസീറ പ്രതിനിധി സുബൈര്‍ മുസ്ല്യാരാകത്ത്, കെഡിഎന്‍എ പ്രസിഡന്റ് കൃഷ്ണന്‍ കടലുണ്ടി, നിലാവ് ജനറല്‍ സെക്രടറി ശംസുദീന്‍ ബദിരിയ, നിലാവ് ട്രഷറര്‍ ഖാലിദ് ബേക്കല്‍, സുജിരിയ മുജീബുള്ള, കെഡിഎന്‍എ വനിതാവിഭാഗം ഫോറം ജനറല്‍ സെക്രട്ടറി സുഹറ അബ്ദുല്‍ അസീസ്, ആബിദ സത്താര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു കുവൈത്ത് കെസിസിയിലെ ബ്രസ്റ്റ് കാന്‍സര്‍ യൂണിറ്റ് വിഭാഗം ഡോ. സുസോവന സുജിത്ത് നായര്‍ ക്ലാസ് എടുത്ത് സ്‌ക്രീനിംഗിന് നേതൃത്വം നല്‍കി. കെഡിഎന്‍എ വനിതാവിഭാഗം പ്രസിഡന്റ് സന്ധ്യ ഷിജിത്ത് സ്വാഗതവും ട്രഷറര്‍ ഷൈസ ബിജോയ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക