Image

മത്തിക്കായല്‍ സംരക്ഷണം : ഐക്യ ദാര്‍ഢ്യ വുമായി ബ്ലാങ്ങാട് പ്രവാസി ക്കൂട്ടായ്മ

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Published on 12 May, 2018
മത്തിക്കായല്‍ സംരക്ഷണം : ഐക്യ ദാര്‍ഢ്യ വുമായി ബ്ലാങ്ങാട് പ്രവാസി ക്കൂട്ടായ്മ
അബുദാബി : തൃശൂര്‍ ജില്ലയിലെ ചാവക്കാട് ബ്ലാങ്ങാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ 'ബ്ലാങ്ങാട് - യു. എ. ഇ. പ്രവാസി സംഗമം അബു ദാബി കെ. എഫ്. സി. പാര്‍ക്കില്‍ സംഘടി പ്പിച്ചു.

കനോലി കനാലി ന്റെ കൈവഴി യായി ബ്ലാങ്ങാട് - പൂന്തിരുത്തി - മാട്ടുമ്മല്‍ ഭാഗ ത്തു കൂടി ഒഴുകി യിരുന്നതും ഇപ്പോള്‍ നികന്നു വരുന്നതു മായ മത്തിക്കായലിനെ പുനരുജ്ജീവിപ്പിക്കുവാനായി നടക്കുന്ന മത്തിക്കായല്‍ ശുചീ കരണ പ്രവര്‍ത്തന ങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വേണ്ട തായ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ടും 'ബ്ലാങ്ങാട് - യു. എ. ഇ. പ്രവാസി' സംഗമം അബു ദാബി യില്‍ ഒരുക്കി യത്. വിവിധ എമിറേറ്റുക ളില്‍ നിന്നുമായി അറുപതില്‍ പരം ബ്ലാങ്ങാട് - പൂന്തിരുത്തി നിവാസികള്‍ ഒത്തു ചേര്‍ന്നു.

മത്തിക്കായല്‍ ശുചീകരണ പ്രവര്‍ത്തന ങ്ങള്‍ക്ക് ഊര്‍ജ്ജം പകരുവാന്‍ സര്‍ക്കാര്‍ തല ങ്ങളില്‍ നിന്നും കൂടുതല്‍ പിന്തുണ ആവശ്യപ്പെട്ട് ബ്ലാങ്ങാട് നിവാസിയും ഗുരുവായൂര്‍ എം. എല്‍. എ. യുമായ കെ. വി. അബ്ദുല്‍ ഖാദറിന് നിവേദനം സമര്‍പ്പിക്കുവാന്‍ മത്തിക്കായല്‍ സംരക്ഷണ സമിതി ക്കു രൂപം നല്‍കിയ സനില്‍ സലിം ആവശ്യപ്പെട്ടു. പ്രഭു, പി. സി. അബ്ദുല്‍ ഖാദര്‍, ജഹാന്‍ഗീര്‍, എം. എം. ഷഹീര്‍, പി. എം. ഇജാസ്, ചിഞ്ചു തുട ങ്ങിയ വരുടെ നേതൃത്വ ത്തില്‍ കോഡിനേഷന്‍ കമ്മിറ്റി കള്‍ ഇതിനായി രൂപവല്‍ക്കരിച്ചു.

ഈ കൂട്ടായ്മ യുടെ സഹകരിക്കുവാന്‍ താല്‍പ്പര്യമുള്ള ബ്ലാങ്ങാട് പ്രവാസികള്‍ ഈ വാട്‌സ് ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക. 91- 960 555 2228 സനില്‍ സലിം, 971 - 56 399 5055 മുഹ്സിന്‍ മുസ്തഫ, 971- 52 346 5456 അസീബ് സഹീര്‍ബാബു.

മത്തിക്കായല്‍ സംരക്ഷണം : ഐക്യ ദാര്‍ഢ്യ വുമായി ബ്ലാങ്ങാട് പ്രവാസി ക്കൂട്ടായ്മ മത്തിക്കായല്‍ സംരക്ഷണം : ഐക്യ ദാര്‍ഢ്യ വുമായി ബ്ലാങ്ങാട് പ്രവാസി ക്കൂട്ടായ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക