Image

ചതിയില്‍ പെടുത്തിയ മുബൈ സ്വദേശികളെ നാട്ടിലെത്തിച്ചു

Published on 13 May, 2018
ചതിയില്‍ പെടുത്തിയ മുബൈ സ്വദേശികളെ നാട്ടിലെത്തിച്ചു
റിയാദ്: മുബൈ സ്വദേശികളായ സഹദാദ് അന്‍സാരിയും സെയ്ദ് നൂറുള്ളയും റിയാദിലെ സ്ഥാപനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു. മുക്കാവുലത്തിന്റെ ലൈസന്‍സ് നേടിക്കൊണ്ട് വിസകച്ചവടവും നേപ്പാള്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്‌മെന്റ് നടത്തുകയുമാണ് ഇവര്‍ ചെയ്തിരുന്നത്. ഓരോ ദിവസവും ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്നു ഇവര്‍ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ജോലി ചെയ്യുന്നവരുടെ വീട്ടില്‍ സൂക്ഷിക്കയാണ് ചെയ്തിരുന്നത്

കമ്പനിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ബോംബെ സ്വദേശികളോട് അവരുടെ കുടുമ്പത്തെ കൊണ്ടുവരാന്‍ കമ്പനി അതികൃതര്‍ ആവശ്യപ്പെടുകയും അതിനു വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തു ഇവരുടെ ഫാമിലി എത്തിയതിനു ശേഷം കമ്പനിയില്‍ വരുന്ന പണം ബാഗില്‍ നിറച്ചു ഇവരുടെ റൂമില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിച്ചു ഇതില്‍ ദുരൂഹത തോന്നിയ സഹദാദ് അന്‍സാരിയുടെ ഭാര്യ സന അന്‍സാരി പോലീസ് ഓഫീസര്‍ കൂടിയായ തന്റെ പിതാവിനെ വിവരം അറിയിച്ചു .

അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഇവര്‍ പണം തങ്ങളുടെ പക്കല്‍ സൂക്ഷിക്കാന്‍ കഴിയില്ല എന്ന് കമ്പനി ഉടമസ്ഥരായ യു പി സ്വദേശികളോട് പറഞ്ഞു കൂടാതെ തങ്ങള്‍ക്ക് തുടര്‍ന്ന് ജോലി ചെയ്യാന്‍ താല്പര്യമില്ല നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു ഈ ആവശ്യം നിരാകരിച്ച കമ്പനി മുതലാളിമാര്‍ ഉടനെ രണ്ട് പേരെയും ഒരു മുറിയിലിട്ട് ലോക്ക് ചെയ്തു ബോംബയിലെ കമ്പനി ജനറല്‍ മാനേജരായ വനിതയെ വിളിച്ചു വരുത്തി അതിനു ശേഷം നൂറുള്ളയുടെയും അന്‌സാരിയുടെയും ഭാര്യമാരെ കമ്പനിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു അവരുടെ മുന്‍പില്‍ വെച്ച് ഭര്‍ത്താക്കന്മാരെ അതിക്രൂരമായി മര്‍ദിക്കുകയും രണ്ട് ലക്ഷം റിയാല്‍ വീതം രണ്ട് പേരും കമ്പനിയില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട് എന്നെഴുതി വിരലടയാളം പതിപ്പിക്കുകയും ചെയ്തു വിട്ടയക്കുകയും ചെയ്തു

ഓര്‍ക്കാപുറത്തുണ്ടായ സംഭവങ്ങളില്‍ പതറിപ്പോയ നാലു പേരും ഉടനെ എംബസിയിലെത്തി വിവരങ്ങള്‍ അറിയിക്കുകയും എന്നാല്‍ സിനിമകഥകളെ വെല്ലുന്ന രീതിയിലുള്ള ഇവരുടെ വിവരണം കേട്ട് എംബസി ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടുപോയി. പരാതി റെജിസ്റ്റര്‍ ചെയ്തതിനു ശേഷം ഈ വിഷയം പരിഹരിച്ചു ഇവരെ നാട്ടിലയക്കണമെന്ന് എംബസി ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയൂബ് കരൂപ്പടന്നയെ ചുമതലപ്പെടുത്തി അദ്ദേഹം കെ കെ സാമുവല്‍ സോണികുട്ടനാട് എന്നിവര്‍ക്കൊപ്പം ഈ വിഷയത്തില്‍ ഇടപെടുകയും നിയമപരമായ എല്ലാനടപടികളും കൈകൊണ്ട് യൂ പി കാരായ കമ്പനി മുതലാളിമാരുമായും സംസാരിക്കുകയും പ്രവര്‍ത്തകരെ വരെ ഭീക്ഷണിപെടുത്തുന്ന തരത്തില്‍ സംസാരിച്ച ഇവര്‍ നിയമപരമായ ഇടപെടലുകള്‍ സാധ്യമാക്കിയപ്പോള്‍ സമ്മര്‍ദ്ദത്തിലാകുകയായിരുന്നു.

മലാസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട ഇവര്‍ ഷിഫയിലാണ് പോലീസ് കേസ് കൊടുത്തിരുന്നത്, കമ്പനി അതികൃതരുടെ തട്ടിപ്പും ഗുണ്ടായിസവും ബോധ്യപെട്ട പോലീസ് മുബൈ സ്വദേശികളുടെ പേരിലുള്ള കള്ള കേസ് തള്ളുകയാണ് ഉണ്ടായത്. ഏഴു ദിവസ്സം കൊണ്ട് കേസ്സു പരിഹരിക്കുകയും ബോംബെകാരായ കുടുംബങ്ങളെ എക്‌സിറ്റ് അടിച്ച് നാട്ടിലേക്ക് അയക്കുകയും ചെയ്തു.

ഈ കേസില്‍ മലസ് പോലീസ് മേധാവിയും, ഷിഫ പോലീസ് മേധാവിയും പരിപൂര്‍ണമായ സഹായങ്ങള്‍ നല്‍കിയിരുന്നു. അവര്‍ക്കുള്ള പ്രത്യേക നന്ദി രേഖപെടുത്തുന്നതായി ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രവര്‍ത്തകര്‍ അറിയിച്ചു. വലിയ കുരുക്കില്‍ നിന്ന് തങ്ങളെ രക്ഷപെടുത്തിയതിന് പ്രത്യേക നന്ദി പറഞ്ഞ് മുബൈ സ്വദേശികള്‍ നാട്ടിലേക്ക് തിരിച്ചു.
ചതിയില്‍ പെടുത്തിയ മുബൈ സ്വദേശികളെ നാട്ടിലെത്തിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക