അബുദാബി : തൃശൂര്‍ ജില്ലയിലെ ചാവക്കാട് ബ്ലാങ്ങാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ബ്ലാങ്ങാട് യുഎഇ. പ്രവാസി സംഗമം അബു ദാബി കെഎഫ്സി. പാര്‍ക്കില്‍ സംഘടിപ്പിച്ചു.
കനോലി കനാലിന്റെ കൈവഴിയായി ബ്ലാങ്ങാട് പൂന്തിരുത്തി മാട്ടുമ്മല്‍ ഭാഗത്തു കൂടി ഒഴുകി യിരുന്നതും ഇപ്പോള്‍ നികന്നു വരുന്നതുമായ മത്തിക്കായലിനെ പുനരുജീവിപ്പിക്കുവാനായി നടക്കുന്ന മത്തിക്കായല്‍ ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് അതിനു വേണ്ടതായ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ട് ബ്ലാങ്ങാട് യുഎഇ. പ്രവാസി സംഗമം അബുദാബിയില്‍ ഒരുക്കിയത്. വിവിധ എമിറേറ്റുകളില്‍ നിന്നുമായി അറുപതില്പരം ബ്ലാങ്ങാട് പൂന്തിരുത്തി നിവാസികള്‍ ഒത്തു ചേര്‍ന്നു.
മത്തിക്കായല്‍ ശുചീകരണ പ്രവര്‍ത്തന ങ്ങള്‍ക്ക് ഊര്‍ജം പകരുവാന്‍ സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും കൂടുതല്‍ പിന്തുണ ആവശ്യപ്പെട്ട് ബ്ലാങ്ങാട് നിവാസിയും ഗുരുവായൂര്‍ എംഎല്‍എയുമായ കെ വി. അബ്ദുല്‍ ഖാദറിന് നിവേദനം സമര്‍പ്പിക്കുവാന്‍ മത്തിക്കായല്‍ സംരക്ഷണ സമിതിക്കു രൂപം നല്കിയ സനില്സലിം ആവശ്യപ്പെട്ടു. പ്രഭു, പി. സി. അബ്ദുല്‍ ഖാദര്‍, ജഹാന്ഗീര്, എം.എം. ഷഹീര്‍, പി.എം. ഇജാസ്, ചിഞ്ചു തുടങ്ങിവരുടെ നേതൃത്വ ത്തില്‍ കോഡിനേഷന്‍ കമ്മിറ്റികള്‍ ഇതിനായി രൂപവല്‍ക്കരിച്ചു.
ഈ കൂട്ടായ്മ യുടെ സഹകരിക്കുവാന്‍ താല്‍പ്പര്യമുള്ള ബ്ലാങ്ങാട് പ്രവാസികള്‍ ഈ വാട്സ് ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക. 91 960 555 2228 സനില്‍ സലിം, 971 56 399 5055 മുഹ്സിന് മുസ്തഫ, 971 52 346 5456 അസീബ് സഹീര്‍ ബാബു.