അബുദാബി: കല അബുദാബിയുടെ പതിനൊന്നാം വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഭാഗമായി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ കേരളീയം 2018 അരങ്ങേറി. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന സംഗീത കച്ചേരിയായിരുന്നു കേരളീയത്തിലെ മുഖ്യ പരിപാടി. വയലിനില്‍ ആര്.സ്വാമിനാഥ്, മൃദംഗത്തില്‍ കണ്ണൂര്‍ രഘുനാഥ്, ഘടത്തില്‍ സ്വാമിനാഥ്, വായ്പ്പാട്ടില്‍ അനില്‍ കുമാറും രാമചന്ദ്രനും അകമ്പടി നല്കി. കല വനിതാവിഭാഗവും ബാലവിഭാഗവും ഒരുക്കിയ നൃത്ത പരിപാടികളും കേരളീയത്തെ വൈവിദ്ധ്യപൂര്ണമാക്കി. ആഘോഷ പരിപാടികള്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു.
യുഎഇ എക്സ്ചേഞ്ച് പ്രതിനിധി അനൂപ്, ജെമിനി ഗ്രൂപ്പ് എം.ഡി ഗണേഷ് ബാബു, മലയാളി സമാജം പ്രസിഡന്റ് ടി.എ.നാസര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. കല അബുദാബിയുടെ പ്രസിഡന്റ് ടോമിച്ചന്.ടി.വര്‍ക്കി, ജനറല്‍ സെക്രട്ടറി ശശി കുമാര്‍, ട്രഷറര്‍ ഗോപന്, ബിജു കിഴക്കനേല, ആര്‍ട്ടിസ്റ്റ് ഷാജി, അമര്‍ സിംഗ് വലപ്പാട് എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള