Image

സിനിമയില്‍ ഭാവി അറിയാന്‍ ജ്യോത്സ്യന്മാരുടെ അടുക്കലേക്ക് പോകുന്നവരുണ്ടെന്ന് ഇന്നസെന്റ്

Published on 13 May, 2018
സിനിമയില്‍ ഭാവി അറിയാന്‍ ജ്യോത്സ്യന്മാരുടെ അടുക്കലേക്ക് പോകുന്നവരുണ്ടെന്ന് ഇന്നസെന്റ്


ഇനി സിനിമയില്‍ എത്രനാള്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പലര്‍ക്കും അറിയേണ്ടത്. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി അവര്‍ ജ്യോത്സ്യന്റെ മുന്നില്‍ ചെന്ന് കൈ നീട്ടുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈ നീട്ടുന്നത് കണ്ടാല്‍ ഭിക്ഷ ചോദിക്കുകയാണെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാലത് ഭിക്ഷ ചോദിക്കുന്നതല്ല. ഹസ്തരേഖ നോക്കിത്തരാന്‍ വേണ്ടി കൈ നീട്ടുന്നതാണെന്ന് ഇന്നസെന്റ് പറയുന്നത്. കസേരയോടു താല്‍പര്യം കൂടിയാല്‍ മനസമാധാനം കുറയും. അമ്മയുടെ അധികാര സ്ഥാനങ്ങളില്‍ നിന്ന് ഒഴിയണം എന്നു വിചാരിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 

അഞ്ചാം ക്ലാസില്‍ മൂന്ന് കൊല്ലം പഠിച്ചയാളാണ് ഞാന്‍. ഇന്ന് അഞ്ചാം ക്ലാസില്‍ താന്‍ എഴുതിയ പുസ്തകത്തിലെ ഒരു ഭാഗം തന്നെ പഠിപ്പിക്കാനുണ്ട്. ഇതെല്ലാം ഒരു വിധിയാണെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക