Image

ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ കാളിദാസ്‌ ജയറാം

Published on 13 May, 2018
ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ കാളിദാസ്‌ ജയറാം
ആദിക്കു ശേഷം ജീത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ കാളിദാസ്‌ ജയറാം നായകനാകുന്നു. കാളിദാസ്‌ തന്നെയാണ്‌ ഇക്കാര്യം സമൂഹമാധ്യത്തിലൂടെ അറിയിച്ചത്‌. സിനിമയെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍പുറത്തു വിടാന്‍ കഴിയില്ലെന്നും ചിത്രം ഡിസംബറോടു കൂടിയായിരിക്കും ആരംഭിക്കുക എന്നും കാളിദാസ്‌ പറഞ്ഞു.

അല്‍ഫോന്‍സ്‌ പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ്‌ ചിത്രത്തിനു ശേഷമായിരിക്കും ജീത്തു ജോസഫ്‌ ചിത്രം ആരംഭിക്കുക. നേരം, പ്രേമം എന്നീ ചിത്രങ്ങളുടെ ആരാധകനാണ്‌ താനെന്നും ഇത്തരം വലിയ ഫിലിം മേക്കേഴ്‌സിന്റെ കൂടെ ജോലി ചെയ്യാന്‍ കഴിയുന്നത്‌ വലിയ കാര്യമാണെന്നും കാളിദാസ്‌ പറയുന്നു.

പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ്‌ സംവിധാനം ചെയ്‌ത ആദിക്കു ശേഷമാണ്‌ ഇപ്പോള്‍ കാളിദാസ്‌ ജയറാമിനെ നായകനാക്കുന്നത്‌. എബ്രിഡ്‌ ഷൈന്‍ സംവിധാനം ചെയ്‌ത പൂമരമായിരുന്നു കാളിദാസ്‌ നായകനായ ആദ്യ മലയാള ചിത്രം.
























Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക