Image

ഫോമാ ഇലക്ഷന്‍: സ്ഥാനാര്‍ഥിയാവാന്‍ ക്രിത്രിമം കാട്ടിയാല്‍ പ്രശ്‌നം

പന്തളം ബിജു തോമസ് Published on 13 May, 2018
ഫോമാ ഇലക്ഷന്‍: സ്ഥാനാര്‍ഥിയാവാന്‍ ക്രിത്രിമം കാട്ടിയാല്‍ പ്രശ്‌നം
ഈ വര്‍ഷത്തെ ഫോമാ തിരഞ്ഞെടുപ്പ് വളരെയേറെ വാശിയേറിയ തലത്തിലേക്ക് ഉയരുകയാണ്. നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കണ്ട അവസാന തീയതി അവസാനിക്കുമ്പോള്‍ എല്ലാ എക്‌സിക്യൂട്ടീവ് പദവികളിലേക്കും മത്സരങ്ങള്‍ ഉറപ്പായി.

ഫോമായുടെ നാമനിര്‍ദ്ദേശ പത്രികയില്‍ വളരെ വ്യക്തമായി പ്രതിബാധിച്ചിരിക്കുന്ന രണ്ടു സത്യവാങ്ങ്മൂലങ്ങളുണ്ട്. അത് വളരെ കൃത്യമായി വായിച്ചു മനസിലാക്കാതെ ഒപ്പിട്ടു നല്‍കിയവര്‍ അനന്തരഫലങ്ങള്‍ അനുഭവിക്കണ്ടിവന്നേക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്ന കൂടുതല്‍ തെളിവിനായുള്ള രേഖകള്‍ സ്ഥാനാര്‍ഥികള്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കണ്ടിവരും. ഇത് പാലിക്കാത്തവരുടെ പത്രികയില്‍ കത്രിക വീഴും. ഇത്തരകാരുടെ കൃതൃമത്തിനു കൂട്ടുനിന്നു സഹായിച്ച അസോസിയേഷനില്‍ നിന്ന് വരുന്നവര്‍ക്ക് പൊതുയോഗത്തില്‍ പങ്കെടുക്കാനാകുമോ എന്നും കൂടി സംശയമുണ്ട്.

ഗുസ്തിയറിയാതെ തിരഞ്ഞെടുപ്പ് ഗോദായിലേക്ക് എടുത്തുചാടിയവര്‍ തരം പോലെ പിന്മാറി. ഫോമയുടെ ബൈലോ മാറിയതൊന്നും അവര്‍ അറിഞ്ഞിരുന്നില്ല. പത്രിക സമര്‍പ്പിച്ചവരില്‍ ചിലര്‍ക്കെങ്കിലും ഒരു സ്ഥാനാര്‍ഥിയാവാന്‍ വേണ്ട യോഗ്യത പോലും എന്തെന്നറിയാത്തവര്‍ ഏറെയുണ്ട്, അവരും അയോഗ്യരകാനാണ് സാധ്യതയേറെ.

നിലവിലുള്ള ഫോമാ എക്‌സിക്യൂട്ടീവിലെ ഒരു വ്യക്തി, തനിക്കു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു കൊടുത്ത, ന്യൂ യോര്‍ക്കില്‍ നിന്നും ഇപ്പോഴുള്ള ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി ഉപകാരസ്മരണ വ്യാപകമായി ഉപയോഗിക്കുന്നുണ്ടന്നു ഇതിനോടകം വിമര്‍ശനങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. അത് ഈ തിരഞ്ഞെടുപ്പിന്റെ സുഗുമമായ പ്രക്രീയകള്‍ക്ക് അത്ര അഭിലഷണീയമല്ലന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Join WhatsApp News
എലെക്ഷൻ നിരീക്ഷകൻ 2018-05-13 23:04:03
ഫോകാനയും  ഇതു  പോലെ  നിയമം  പാലിച്ചു  വേണം  എലെക്ഷൻ  നടത്താൻ . കാൻഡിഡേറ്റ്സ്   ശരിയായ  സെക്കുലർ  സംഘടനയിൽ  നിന്നാണോ  വരുന്നത് , കൈക്കുലി  അല്ലങ്കിൽ  പലർക്കും  മണിയും  അവാർഡുകളും  വാരിക്കൊടുത്താണോ  വരുന്നത് , എലെക്ഷൻ  പ്രചാരണ  ചട്ടങ്ങളും  എല്ലാം  പാലിക്കുനുണ്ടോ  എന്നെല്ലാം നോക്കണം. ഫൗൾ  കണ്ടാൽ  മുഖം  നോക്കാതെ  ആയോഗ്യരാക്കണം 
അവതാരകൻ 2018-05-16 15:39:26
ഫോമാ  വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് (വനിത) സ്വന്തം തട്ടകം നോമിനേഷൻ നിഷേധിച്ചപ്പോൾ ന്യൂ യോർക്കിലെ ഒരു കടലാസ് സംഘടനയാണ് നോമിനേഷൻ തരപ്പെടുത്തിക്കൊടുത്തത്  എന്ന്  കേൾക്കുന്നു. ഇത് ശരിയായ നടപടിയാണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക