Image

കര്‍ണാടകയില്‍ ഗോവ മോഡല്‍ അട്ടിമറിക്ക്‌ ഗവര്‍ണര്‍; ബിജെപി പ്രതിനിധികള്‍ ഗവര്‍ണറെ കണ്ടു മടങ്ങി

Published on 15 May, 2018
കര്‍ണാടകയില്‍ ഗോവ മോഡല്‍ അട്ടിമറിക്ക്‌ ഗവര്‍ണര്‍; ബിജെപി പ്രതിനിധികള്‍ ഗവര്‍ണറെ കണ്ടു മടങ്ങി


കോണ്‍ഗ്രസ്‌ സംഘത്തെ കാണാന്‍ ഗവര്‍ണര്‍ വാജുഭായ്‌ വാല വിസമ്മതിച്ചു. ജെഡിഎസുമായി ധാരണയായ ശേഷം കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി.പരമേശ്വരയും സംഘവുമാണ്‌ ഗവര്‍ണറെ കാണാന്‍ എത്തിയത്‌. എന്നാല്‍ രാജ്‌ഭവന്‍ ഇവര്‍ക്ക്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി നിഷേധിച്ചതോടെ പരമേശ്വരയും സംഘവും മടങ്ങുകയായിരുന്നു. അതേ സമയം ബിജെപി പ്രതിനിധികള്‍ക്ക്‌ കാണാന്‍ ഗവര്‍ണര്‍ അവസരം നല്‍കി

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ പ്രതിനിധികളെ കണ്ടിട്ട്‌ മാത്രമാവും ഗവര്‍ണര്‍ മറ്റ്‌ കക്ഷികളെ കാണുക. തിരഞ്ഞെടുപ്പിന്റെ അന്തിമഫലത്തിനായി രാജ്‌ഭവനും ബിജെപി നേതൃത്വവും കാത്തിരിക്കുകയാണ്‌. ഇതിന്‌ ശേഷമാവും നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുക.

കോണ്‍ഗ്രസ്‌ ജനതാദള്‍ ധാരണ പ്രകാരം മുഖ്യമന്ത്രിസ്ഥാനം ജെഡിഎസ്‌ സംസ്ഥാനാധ്യക്ഷന്‍ കുമാരസ്വാമിക്ക്‌, ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിന്‌, 20 മന്ത്രിമാരും. ദളിനു 14 മന്ത്രിമാര്‍ എന്നിങ്ങനെയായിരുന്നു.

രാജ്യം കാത്തിരുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിന്‌ പിന്നാലെ ബിജെപിയെ അധികാരത്തില്‍നിന്ന്‌ അകറ്റി നിര്‍ത്താന്‍ തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്‌ രംഗത്തെത്തിയത്‌. 40 സീറ്റുള്ള ജെഡിഎസിന്‌ പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനത്തെ ജെഡിഎസ്‌ സ്വാഗതം ചെയ്‌തു.

222 അംഗ കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനായി 114 സീറ്റുകള്‍ വേണം. ഒരു ഘട്ടത്തില്‍ ബിജെപി ഈ മാന്ത്രികസംഖ്യ കടന്ന്‌ മുന്നേറിയിരുന്നെങ്കിലും പിന്നീട്‌ ലീഡ്‌ നില 105ലേക്ക്‌ താഴ്‌ന്നു. ഈ സാഹചര്യത്തിലാണ്‌ ജെഡിഎസിന്‌ പിന്തുണ കൊടുക്കുക എന്ന രാഷ്ട്രീയ തന്ത്രത്തിലേക്ക്‌ കോണ്‍ഗ്രസ്‌ എത്തിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക