Image

വാരണാസിയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു

Published on 15 May, 2018
വാരണാസിയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു

വാരണസി: തീര്‍ത്ഥാടന നഗരമായ വരാണസിയില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് തകര്‍ന്ന് 12 പേര്‍ മരിച്ചു. ഫ്‌ലൈഓവറിന്റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. നിരവധി തൊഴിലാളികള്‍ തകര്‍ന്നുവീണതിന് ചുവട്ടില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന.

വരാണസിയിലെ കാന്റ് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഫ്‌ലൈഓവറാണ് തകര്‍ന്ന് വീണത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഫ്‌ലൈഓവര്‍ നിര്‍മാണ് ജോലികളില്‍ ഏര്‍പ്പെട്ടിരിന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക