മാതൃദിനത്തില്‍ താരങ്ങളെല്ലാം അമ്മമാര്‍ക്കൊപ്പമുള്ള ഫോട്ടോകളുമായി ആരാധകരെ സന്തോഷിപ്പിച്ചപ്പോള്‍ താരപുത്രി ജാന്‍വി മാത്രം ചെറിയ വേദന സമ്മാനിച്ചു. ശ്രീദേവിയുടെ മരണശേഷമുള്ള ആദ്യ മാതൃദിനത്തിലും പതിവു തെറ്റിക്കാതെ അമ്മയ്ക്കൊപ്പമുള്ള ചിത്രം ജാന്‍വി പങ്കുവെച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാന്‍വിയുടെ കുട്ടിക്കാലത്തെടുത്ത മനോഹരചിത്രമാണ് ജാന്‍വി പങ്കുവെച്ചത്. ഒരേ പോലത്തെ വസ്ത്രം ധരിച്ച് അമ്മയും മകളും നില്ക്കുന്ന ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്