Image

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ഐശ്വര്യയും മകള്‍ ആരാധ്യയും

Published on 15 May, 2018
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ഐശ്വര്യയും മകള്‍ ആരാധ്യയും

പാരീസ്: കാന്‍ ചലച്ചിത്രോത്സവത്തില്‍ വീണ്ടും ഐശ്വര്യ റായിയിലൂടെ ഇന്ത്യയുടെ തിളക്കം. റെഡ് കാര്‍ഡ്‌പെറ്റില്‍ ചുവട് വച്ച താരം ഇത്തവണയും ആരാധകരുടെ നിറഞ്ഞ കൈയടി നേടി.

വസ്ത്രധാരണത്തിലെ അപാരമായ മികിവാണ് ഐശ്വര്യയെ എല്ലാ വര്‍ഷവും കാനില്‍ ശ്രദ്ധേയയാക്കുന്നത്്. ഇക്കുറി അമ്മയ്‌ക്കൊപ്പം കാനില്‍ തിളങ്ങാന്‍ മകളായ ആരാധ്യയുമുണ്ടായിരുന്നു.

ചിത്രശലഭത്തെയോ, പീലി നിവര്‍ത്തിയ മയിലിനെയോ ഓര്‍മ്മിപ്പിക്കും വിധം നീലയും പര്‍പ്പിളും കൂടിക്കലര്‍ന്ന നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ വേഷം. ചുവപ്പു നിറത്തിലുള്ള ഗൗണില്‍ മാലാഖയായി ആരാധ്യയുമുണ്ട്. 

ഐശ്വര്യയുടെ കൈ പിടിച്ച് ആരാധ്യ കറങ്ങുന്ന വീഡിയോ താരം തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ’സര്‍ക്കിള്‍ ഓഫ് ലൈഫ്’ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മെയ് 9 ന് ആരംഭിച്ച ഫെസ്റ്റില്‍ ഈ മാസം 19 ന് അവസാനിക്കും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക