Image

'ഡോ. ജോര്‍ജ് സുദര്‍ശന്‍ നഗര്‍' എന്ന പേരു നല്‍കണം.

പി ഡി ജോര്‍ജ്, നടവയല്‍ Published on 16 May, 2018
'ഡോ. ജോര്‍ജ് സുദര്‍ശന്‍ നഗര്‍' എന്ന പേരു നല്‍കണം.
ഫിലഡല്‍ഫിയ: വിഖ്യാത സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജ് സുദര്‍ശനോടുള്ള ആദരം പ്രകാശിപ്പിക്കുവാന്‍ ഫൊക്കാനാ കണ്‍വെന്‍ഷന്‍ വേദിയ്ക്ക് ''ഡോ. ജോര്‍ജ് സുദര്‍ശന്‍ നഗര്‍''എന്ന പേരു നല്‍കണം. മലയാളത്തിന്റെയും ഭാരതത്തിന്റെയും ആത്മാഭിമാനത്തെ പ്രകാശവേഗത്തിനുമപ്പുറം എത്തിച്ച പച്ച മലയാളിയും ഭാരത ദര്‍ശനങ്ങളുടെ ആരാധകനും ഒന്‍പതു തവണ നോബല്‍ സമ്മാനത്തിന് പേരു നിര്‍ദ്ദേശിക്കപ്പെട്ട അതുല്യ പ്രതിഭയുമായ ഡോ. ജോര്‍ജ് സുദര്‍ശന്റെ പേരില്‍ ഫൊക്കാനയും ഫോമയും ഏ കെ എം ജിയും നൈനായും വേള്‍ഡ് മലയാളി കൗണ്‍സിലും ഓര്‍മയും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയും അതു പോലുള്ള മലയാളിസംഘടനകളും അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നു. അത്തരത്തില്‍, യുവ തലമുറയ്ക്ക് പ്രചോദനമാകുവാന്‍ കഴിയട്ടേ; ഡോ. ജോര്‍ജ് സുദര്‍ശന്‍ എന്ന മഹാത്മാവിനോടുള്ള ആദരനിറവില്‍.

'പ്രൊഫസര് സുദര്ശന്റെ മറ്റൊരു ഗവേഷണ മേഖലയാണ് പ്രകാശമെന്ന പ്രഹേളികയെ മനസിലാക്കാന് ഉതകുന്ന ക്വാണ്ടം പ്രകാശികം. പ്രകാശിക കണങ്ങളായ ഫോട്ടോണുകളുടെ സംസക്തിക ഭാവം വിവരിക്കുന്നതില് വിജയിച്ച സുദര്ശന് 'ഒപ്ടിക്കല് ഈക്വിവലന്‌സ്' എന്ന സിദ്ധാന്തം ആവിഷ്‌കരിച്ചു. പിന്നീട് ഗ്ലോബര് എന്ന ശാസ്ത്രജ്ഞന് ഈ സിദ്ധാന്തത്തെ വിപുലീകരിച്ച് പുതിയ ക്വാണ്ടം പ്രകാശിക രൂപത്തിന്റെ ചിത്രം നല്കി. 2005 ലെ ഫിസിക്‌സ് നൊബേല് പുരസ്‌കാരം ഗ്ലോബറിന് നല്കിയപ്പോള് ശാസ്ത്രസമൂഹത്തിന്റെ ശക്തമായ എതിര്പ്പുകള് ഉണ്ടായി. ക്വാണ്ടം പ്രകാശികത്തിന്റെ ആണിക്കല്ലായ ഫോട്ടോണുകളുടെ സംസക്തിക ഭാവരൂപം ആവിഷ്‌കരിച്ച സുദര്ശനെ പുരസ്‌കാരത്തില്‌നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് ഇന്നും അറിയില്ല'.

'ഡോ. ജോര്‍ജ് സുദര്‍ശന്‍ നഗര്‍' എന്ന പേരു നല്‍കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക