Image

മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ മാതാവ്‌ അന്നമ്മ പോള്‍ അന്തരിച്ചു

Published on 16 May, 2018
 മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ മാതാവ്‌ അന്നമ്മ പോള്‍ അന്തരിച്ചു
കൊച്ചി: അഡ്വ. സെബാസ്റ്റ്യന്‍ പോളിന്റെ അമ്മ,  മൂഞ്ഞപ്പിള്ളി പരേതനായ എം എസ്‌ പോളിന്റെ ഭാര്യ അഡ്വ. അന്നമ്മ പോള്‍ നിര്യാതയായി..95 വയസായിരുന്നു. മൃതദേഹം പ്രൊവിഡന്‍സ്‌ റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിന്‌ വച്ചു. സംസ്‌കാരം വൈകിട്ട്‌ നാലിന്‌ ഫ്രാന്‍സിസ്‌ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

65ാം വയസില്‍ 1989ലാണ്‌ അന്നമ്മ പോള്‍ ഇളയ മകന്‍ സുബലിനൊപ്പം വക്കീലായി സന്നത്തെടുക്കുന്നത്‌. 1946 ല്‍ വിവാഹിതയാകുമ്‌ബോള്‍ പത്താംക്ലാസ്‌ മാത്രമാണ്‌ അന്നമ്മ പോളിനുണ്ടായിരുന്ന വിദ്യാഭ്യാസ യോഗ്യത. അന്നേ വക്കീലാകണം എന്നാഗ്രഹമുണ്ടായിരുന്നു. പിന്നീട്‌ ഭര്‍ത്താവിന്റെ പ്രോത്സാഹനത്തിലാണ്‌ തുടര്‍വിദ്യാഭ്യാസം നേടിയത്‌. മക്കളെല്ലാം വളര്‍ന്നപ്പോള്‍ വീണ്ടും പഠനം തുടങ്ങി.

ഇളയ മകള്‍ ഗ്‌ളോറിക്കൊപ്പം പ്രീഡിഗ്രിയും ബിഎയും ഫസ്റ്റ്‌ ക്ലാസില്‍ പാസായി.
അറുപത്‌ വയസായപ്പോള്‍ എറണാകുളം മഹാരാജാസ്‌ കോളജില്‍ മകന്‍ സുബലിനൊപ്പം എം.എയ്‌ക്ക്‌ പഠനം. അവിടെയും മികച്ച വിജയം നേടിയാണ്‌ എറണാകുളം ലോ കോളേജില്‍ ചേര്‍ന്നത്‌. എട്ടുമക്കളില്‍ നാലുപേരും അഭിഭാഷകരാണ്‌.
. പരേതയായ മേരി ജോര്‍ജ്‌ കാട്ടിത്തറ, എലക്ട പോള്‍ തോട്ടത്തില്‍, തോമസ്‌ പോള്‍, ആര്‍ട്ടിസ്റ്റ്‌ ജോ പോള്‍, സബീന പോള്‍, ഗ്‌ളോറിയ ബാബു പയ്യപ്പിള്ളി, അഡ്വ. സുബല്‍ ജെ പോള്‍ എന്നിവരാണ്‌ മറ്റു മക്കള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക