Image

മമ്മൂട്ടിയുടെ പേരന്‍പ്‌ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലിലേക്ക്‌

Published on 17 May, 2018
മമ്മൂട്ടിയുടെ പേരന്‍പ്‌ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലിലേക്ക്‌

പ്രമുഖ സംവിധായകന്‍ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രമാണ്‌ പേരന്‍പ്‌. ചിത്രത്തെ തേടി ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തെയെത്തിരിക്കുകയാണ്‌. ഷാങ്‌ഹായ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ്‌ പുറത്ത്‌ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌.

നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം മമ്മൂട്ടി തമിഴിലേക്ക്‌ എത്തുന്ന ചിത്രമാണ്‌ ഇത്‌ എന്നൊരു പ്രത്യേകതയും കൂടി പേരന്‍പിനുണ്ട്‌. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാകും പേരന്‍പ്‌ എന്നതില്‍ സംശയമില്ല. ഏകദേശം ഒരുവര്‍ഷം മുമ്പ്‌ ചിത്രത്തിന്റ ഷൂട്ട്‌ പൂര്‍ത്തിയായിരുന്നു. സുരാജ്‌ വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്‌.

തിയേറ്ററില്‍ എത്തുന്നതിന്‌ മുന്‍പ്‌ തന്നെ ചിത്രം ജനങ്ങളുടെ കൈയടി നേടിക്കഴിഞ്ഞു. കാരണം മത്സര വിഭാഗത്തില്‍ റോട്ടാര്‍ഡ്‌ ഫിലിം ഫെസ്റ്റിവലിലും മറ്റു പല ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക