Image

ഷാജന്‍ ആനിത്തോട്ടത്തിന്റെ പുസ്തകപ്രകാശനം മെയ് 26ന്

Published on 18 May, 2018
ഷാജന്‍ ആനിത്തോട്ടത്തിന്റെ പുസ്തകപ്രകാശനം മെയ് 26ന്
ചിക്കാഗോ: ലാന മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടത്തിന്റെ മൂന്നാമത്തെ  പുസ്തകം 'ഒറ്റപ്പയറ്റ്,' മെയ് 26 ശനിയാഴ്ച കോട്ടയത്ത് വച്ച് പ്രകാശനം ചെയ്യപ്പെടുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത്താറ് ലേഖനങ്ങളുടെ സമാഹാരമാണ് 'ഒറ്റപ്പയറ്റ്'. പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട ജനവിഭാഗങ്ങളുടെ അതിജീവന പരിശ്രമങ്ങളുടെയും ചരിത്ര പോരാട്ടങ്ങളുടെയും കഥകളാണ് മിയ്ക്ക ലേഖനങ്ങളുടെയും പ്രമേയം. ഗ്രന്ഥകാരന്റെ പ്രഥമ കഥാസമാഹാരമായ 'ഹിച്ച് ഹൈക്കര്‍' 2014-ലും കവിതാസമാഹാരമായ 'പൊലിക്കറ്റ; 2015-ലും പ്രസിദ്ധീകരിച്ചിരുന്നു.

മെയ് 26-ാം തീയതി ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഹോട്ടല്‍ അര്‍ക്കാഡിയ ഓഡിറ്റോറിയത്തില്‍ മലയാള മനോരമ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വച്ച് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ പുസ്തകം പ്രകാശനം ചെയ്യും. പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരിലൊരാളും തിരക്കഥാകൃത്തുമായ ഉണ്ണി.ആര്‍. പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റു വാങ്ങും. കേരള സാഹിത്യ അക്കാദമി മുന്‍ അദ്ധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് മലയാള വിഭാഗം തലവനായിരുന്ന പ്രൊഫ. മാത്യു പ്രാല്‍ പുസ്തക പരിചയം നടത്തും.

കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, പ്രൊഫ.ആലീസ് വര്‍ക്കി(റിട്ട.പ്രിന്‍സിപ്പാല്‍, സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളേജ്, മാന്നാനം), പ്രൊഫ.കെ.എം.ചാക്കോ(റിട്ട.പ്രൊഫസര്‍, ദേവമാതാ കോളേജ്, കുറവിലങ്ങാട്), ഡോക്ടര്‍ ജോയി ജോര്‍ജ്(റിട്ട. പ്രിന്‍സിപ്പാല്‍, സെന്റ് തോമസ് കോളേജ്, പാലാ), ഫാ.ജോസ് കരിവേലിയ്ക്കല്‍(സെക്രട്ടറി, കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍) എന്നിവരുടെ ആസംസാ പ്രസംഗങ്ങള്‍ക്കു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിയ്ക്കുന്നതാണ്. തുടര്‍ന്ന് പിറവം സെന്റ് മേരീസ് വോയിസിന്റെ ഗാനമേള.

സില്‍വര്‍ ജൂബിലി ആഘോഷിയ്ക്കുന്ന മാന്നാനം സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളേജ് 1992 സോഷ്യല്‍ സ്റ്റഡീസ് ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും 1988-ല്‍ പാലാ സെന്റ് തോമസ് കോളജില്‍ നിന്നും ഗ്രോജ്വേറ്റ് ചെയ്ത എം.എ. എക്കണോമിക്‌സ് ബാച്ച് വിദ്യാര്‍ത്ഥികളുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡോണ്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ വിതരണം നാഷ്ണല്‍ ബുക്ക് സ്റ്റാള്‍ നിര്‍വ്വഹിയ്ക്കുന്നതാണ്. എല്ലാ അക്ഷരസ്‌നേഹികളെയുംകോട്ടയത്തെ ചടങ്ങിലേയ്ക്ക് സംഘാടകര്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ഷാജന്‍ ആനിത്തോട്ടത്തിന്റെ പുസ്തകപ്രകാശനം മെയ് 26ന്
Shajan Anithottam
ഷാജന്‍ ആനിത്തോട്ടത്തിന്റെ പുസ്തകപ്രകാശനം മെയ് 26ന്
Perumbadavom Sreedharan
ഷാജന്‍ ആനിത്തോട്ടത്തിന്റെ പുസ്തകപ്രകാശനം മെയ് 26ന്
zacharia
ഷാജന്‍ ആനിത്തോട്ടത്തിന്റെ പുസ്തകപ്രകാശനം മെയ് 26ന്
Unni R.
ഷാജന്‍ ആനിത്തോട്ടത്തിന്റെ പുസ്തകപ്രകാശനം മെയ് 26ന്
Jose Panachippuram
ഷാജന്‍ ആനിത്തോട്ടത്തിന്റെ പുസ്തകപ്രകാശനം മെയ് 26ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക