Image

രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

Published on 18 May, 2018
രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

അബാസിയ: കുവൈത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ പ്രഥമ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം അബാസിയ ഫോക്ക് ഓഡിറ്റോറിയത്തില്‍ വിപുലമായി സംഘടിപ്പിച്ചു. മുതിര്‍ന്ന അംഗങ്ങളായ റെജി ചുള്ളിക്കര, റഹിം പൂടംകല്ല് എന്നിവര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. 

ജയേഷ് ഓണശേരില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണന്‍ കളളാര്‍ സംഘടനയുടെ പ്രവര്‍ത്തന രീതിയും കര്‍മ്മപരിപാടികളും വിശദീകരിച്ചു. റെജി ചുള്ളിക്കര, റഹിം പൂടംകല്ല് എന്നിവര്‍ സംയുക്തമായി സംഘടനയുടെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയും സ്ത്രീകളും കുട്ടികളും ചേര്‍ന്ന് കേക്ക് മുറിക്കുകയും ചെയ്തു. ഹമീദ് മധൂര്‍, സുബൈര്‍ കളളാര്‍, നാസര്‍ ചുള്ളിക്കര, സമദ് കൊട്ടോടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നൗഷാദ് കള്ളാര്‍ സ്വാഗതവും, ജിജു ചുള്ളിക്കര നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഘടനയുടെ പ്രഥമ ഭാരവാഹികളായി രാമകൃഷ്ണന്‍ കള്ളാര്‍ (പ്രസിഡന്റ്), സുബൈര്‍ കള്ളാര്‍ (ജന. സെക്രട്ടറി), ജിജു ചുള്ളിക്കര (ട്രഷറര്‍) എന്നിവരെ യോഗം ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി നാസര്‍ ചുള്ളിക്കര( വര്‍ക്കിംഗ് പ്രസിഡന്റ്), റിജേഷ് രാജു (ഓര്‍ഗനൈസിംഗ് സെക്രട്ടറി), പ്രവീണ്‍(വൈസ് പ്രസിഡന്റ്), ഹനീഫ് വിഎം(ജോയിന്റ് സെക്രട്ടറി), അനില്‍ അലക്‌സ്( ചീഫ് കോഓര്‍ഡിനേറ്റര്‍), നൗഷാദ് കരീം കള്ളാര്‍ (കോഓര്‍ഡിനേറ്റര്‍ ഐറ്റി / മീഡിയ / ആര്‍ട്‌സ്/ സ്‌പോര്‍ട്‌സ്) റെജി ചുള്ളിക്കര, റഹിം പൂടംകല്ല്, അനില്‍ കള്ളാര്‍, സമദ് കൊട്ടോടി, ജയേഷ് ഓണശേരില്‍ (അഡ്വവൈസറി ബോര്‍ഡംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക