Image

മോഹന്‍ലാലിന്റെ മനസ്സില്‍ ഇടംപിടിച്ച രാഷ്ട്രീയ നേതാവ്

Published on 18 May, 2018
മോഹന്‍ലാലിന്റെ മനസ്സില്‍ ഇടംപിടിച്ച  രാഷ്ട്രീയ നേതാവ്

മോഹന്‍ലാല്‍ എന്ന മഹാനടന്‍ മലയാളികളുടെ ഒരു വികാരമാണ്. തന്റേതായ നിലപാടുകള്‍ പുലര്‍ത്തുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. അമൃത ടിവി സംപ്രേഷണം ചെയ്യുന്ന ലാല്‍ ഷോയിലെ പ്രത്യേക സെഗ്മെന്റ് ആണ് 'റാപ്പിഡ് ഫയര്‍ റൗണ്ട്', പ്രോഗ്രാമിനിടെ അവതാരക മീര നന്ദന്‍ മികച്ച ഏഴ് ചോദ്യങ്ങള്‍ മോഹന്‍ലാലിനോട് ചോദിക്കുകയുണ്ടായി, യാതൊരു മടിയുമില്ലാതെ മോഹന്‍ലാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയും നല്‍കി

അതില്‍ ഏറ്റവും ശ്രദ്ധ നേടിയത് മോഹന്‍ലാലിന് ഏറെ ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആര് എന്ന് ചോദ്യമാണ്? മടി കൂടാതെ മോഹന്‍ലാല്‍ അതിനു മറുപടിയും നല്‍കി. മോഹന്‍ലാലിന്റെ മറുപടിയില്‍ ശരിക്കും അതിശയിച്ചത് പ്രേക്ഷകര്‍ തന്നെയാണ്. അവതാരക മീര നന്ദന്റെ ചോദ്യം ഇങ്ങനെ കര്‍മം കൊണ്ട് മനസ്സില്‍ ഇടംപിടിച്ച രാഷ്ട്രീയ നേതാവ് ആര്? എന്നായിരുന്നു. മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു ; 'ഇനി ഒരാള്‍ വരാനിരിക്കുന്നുണ്ട്, അയാളെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അങ്ങനെ ഒരാള്‍ വരട്ടെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക