Image

കൊലമാവ്‌ കോകിലയില്‍ മയക്കുമരുന്ന്‌ വില്‍പനക്കാരിയായി നയന്‍താര

Published on 19 May, 2018
കൊലമാവ്‌ കോകിലയില്‍  മയക്കുമരുന്ന്‌ വില്‍പനക്കാരിയായി നയന്‍താര
പുതിയ ചിത്രമായ കൊലമാവ്‌ കോകിലയില്‍ മയക്കുമരുന്ന്‌ വില്‍പനക്കാരിയായാണ്‌ നയന്‍താര എത്തുന്നതെന്ന്‌ റിപ്പോര്‍ട്ട്‌. സംഗീത സംവിധായകന്‍ അനിരുദ്ധ്‌ രവിചന്ദറാണ്‌ നയന്‍താരയുടെ കഥാപാത്രത്തെകുറിച്ചുള്ള സൂചന പുറത്തുവിട്ടത്‌. ഒരു തമിഴ്‌ മാധ്യമവുമായുള്ള അഭിമുഖത്തിലാണ്‌ അനിരുദ്ധ്‌ നയന്‍താരയുടെ കഥാപാത്രത്തെ സംബന്ധിച്ച്‌ സൂചിപ്പിച്ചത്‌.

'ഈ സിനിമ നയന്‍താരയുടെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ്‌. നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം മയക്കുമരുന്ന്‌ വില്‍പനക്കാരിയാകാന്‍ തീരുമാനിക്കുന്നു. വരുന്ന വാര്‍ത്തകള്‍ അനുസരിച്ച്‌ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ്‌ ആരാധകരെന്നും അദ്ദേഹം പറഞ്ഞു.

ലൈക പ്രൊഡക്ഷന്‍സാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. കൊലമാവ്‌ കോകില ഒരു ത്രില്ലര്‍ ചിത്രമാണ്‌. നെല്‍സണ്‍ ദിലീപ്‌ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്വിലിന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക