Image

പ്രതിച്ഛായ മോശം, കാര്യങ്ങള്‍ അത്ര മോശമല്ല (ഡി. ബാബു പോള്‍)

Published on 21 May, 2018
പ്രതിച്ഛായ മോശം, കാര്യങ്ങള്‍ അത്ര മോശമല്ല (ഡി. ബാബു പോള്‍)
പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഈ ദിവസങ്ങളില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവരും ഓര്‍മിക്കുന്ന കാലം. 1965 വരെ മാധ്യമങ്ങള്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ട് വിഭാഗങ്ങളില്‍ ഒതുക്കിയിരുന്നു. ഒന്ന്, സര്‍ക്കാറിന് ജനങ്ങളോട് പറയാനുള്ളത്. മന്ത്രിമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും യാത്രാപരിപാടി ഉള്‍പ്പെടെയുള്ള അറിയിപ്പുകളും പത്രക്കുറിപ്പുകളും. മറ്റേത് ജനത്തിന് സര്‍ക്കാറിനെ അറിയിക്കാനുള്ള സംഗതികള്‍. അഭിപ്രായങ്ങളും ആവലാതികളും.

വിമോചനസമരവും കൂടെക്കൂടെയുള്ള തെരഞ്ഞെടുപ്പുകളും എല്ലാം ഉണ്ടായി എന്നത് നേര്. എന്നാല്‍, സര്‍ക്കാറിനെ &ിയുെ;വിമര്‍ശിക്കുന്നത് അവരുടെ രാഷ്ട്രീയ നയത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം ആയിരുന്നു. സെല്‍ഭരണം, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള അധികാരം, ഭൂനിയമത്തില്‍ വേണ്ടതും വേണ്ടാത്തതും എന്തൊക്കെ ;എന്നിത്യാദി. സര്‍ക്കാറിന്‍െറ വികസന ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ടോ, സര്‍ക്കാര്‍ ഓഫിസുകളിലൊക്കെ എന്താണ് നടക്കുന്നത് ഇങ്ങനെയൊന്നും ആരും അന്വേഷിക്കുകയോ വിലയിരുത്തുകയോ ചെയ്തില്ല. സത്യത്തില്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ തിരുകൊച്ചിയില്‍ നടപ്പാക്കിയ പി.എസ്.എസ് സ്കീംപ്രൈവറ്റ് സ്കൂള്‍ അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ ബില്ലെഴുതി ശമ്പളം കൊടുക്കുന്ന സമ്പ്രദായം, അധ്യാപക നിയമനത്തിന് പരസ്യം വേണമെന്നും അധ്യാപകരെ തോന്നിയപടി പിരിച്ചുവിടരുതെന്നും മറ്റുമുള്ള പ്രമാണങ്ങളൊക്കെ പനമ്പിള്ളി കൊണ്ടുവന്നതാണ്, അതിന്‍െറ മേനി മുണ്ടശ്ശേരിക്കാണ് ചരിത്രം അറിയാത്ത പലരും ചാര്‍ത്തിക്കൊടുക്കുന്നതെങ്കിലും വന്നതോടെ ആരംഭിച്ചതാണ് അധ്യാപക നിയമനത്തിന് കോഴ വാങ്ങുന്ന രീതി. 195556 അധ്യയനവര്‍ഷത്തിലാണ് അത് തിരുകൊച്ചിയില്‍ തുടങ്ങിയത്. അക്കാലത്ത് മാധ്യമങ്ങള്‍ ഇന്നത്തെ മട്ടിലുള്ള ജാഗ്രതയോടെ ഇതൊക്കെ പരിശോധനാവിഷയം ആക്കിയിരുന്നെങ്കില്‍ കോഴ സമ്പ്രദായത്തിന് ഇന്ന് കിട്ടിയിട്ടുള്ള പ്രയോഗസാധുത ഉണ്ടാകുമായിരുന്നില്ല.

1965ല്‍ രണ്ടരക്കൊല്ലം നീണ്ട പ്രസിഡന്‍റ് ഭരണകാലത്ത് മലയാള മനോരമ ആണ് സര്‍ക്കാറിന്‍െറ പ്രവര്‍ത്തനരീതികളെ വിമര്‍ശിച്ചുകൊണ്ട് ഇന്ന് സര്‍വസാധാരണമായിരിക്കുന്ന ഇന്‍വെസ്റ്റിഗേറ്റിവ് സമ്പ്രദായത്തില്‍ ഒരു പരമ്പര പ്രസിദ്ധീകരിച്ചത്. അക്കാലത്തെ ഒരു കലക്‌ടേഴ്‌സ് കോണ്‍ഫറന്‍സില്‍ ഗവര്‍ണര്‍ ഭഗവാന്‍ സഹായ് ആ പരമ്പര ചര്‍ച്ച ചെയ്യാന്‍ ഒരു അപരാഹ്നം തന്നെ മാറ്റിവെച്ചു. അര നൂറ്റാണ്ടിനുശേഷം ഇന്ന് കാണുന്നതോ മാധ്യമങ്ങളുടെ സംഖ്യ വര്‍ധിച്ചു. റേഡിയോയും ദൂരദര്‍ശനും കടന്ന് സ്വകാര്യ ചാനലുകളുടെ പ്രളയം വന്നു. ആര്‍ക്കും എന്തും പറയാവുന്ന &ിയുെ;എഡിറ്റര്‍മാരില്ലാത്ത നവ മാധ്യമങ്ങള്‍ ശക്തമാവുകയും ചെയ്തു. അതുകൊണ്ട് സര്‍ക്കാറുകള്‍ നിരന്തരം നിശിത വിമര്‍ശനത്തിന് വിധേയമാവുന്നു.

ഒരു സമ്പ്രദായവും കുറ്റമുക്തമല്ല. ഈ ലേഖനം അച്ചടിക്കുന്ന സ്ഥാപനം തന്നെ എടുക്കുക. ഈ പത്രം സര്‍ക്കാറിനെ വിമര്‍ശിക്കുന്ന രീതിയില്‍ മറ്റൊരാള്‍ ഈ പത്രത്തെ വിമര്‍ശിച്ചാല്‍ പത്രാധിപര്‍ മറുപടി പറഞ്ഞ് മടുക്കും. അതിലൊരു പ്രസ്താവന ഫേസ്ബുക്കില്‍ വരും. പിന്നെ പത്രാധിപര്‍ക്ക് കണ്ണന്താനത്തിന്‍െറ ഗതിയാവും. ഇത്രയും പറഞ്ഞത് ഒരു സര്‍ക്കാറിനും തൃപ്തികരമായ റേറ്റിങ് ഇക്കാലത്ത് കിട്ടുകയില്ല എന്ന് സൂചിപ്പിക്കാനാണ്. അതേ സമയം വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പരിശോധിച്ച് നല്ലത് വല്ലതും ഉണ്ടെങ്കില്‍ പറയാതിരിക്കുന്നത് സര്‍ക്കാരുദ്യോഗസ്ഥന്മാരെയും സര്‍ക്കാറിനെ നയിക്കുന്ന രാഷ്്ട്രീയ നേതൃത്വത്തെയും നിരുത്സാഹപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് പിണറായി സര്‍ക്കാറിന്‍െറ നന്മകള്‍ മാത്രം ആണ് ഞാന്‍ ഇവിടെ അന്വേഷിക്കുന്നത്. തിന്മകള്‍ ചൂണ്ടിക്കാട്ടാന്‍ പത്രങ്ങള്‍ തന്നെ ധാരാളം!

കാര്‍ഷിക മേഖല

കാര്‍ഷിക മേഖലയിലാണ് ഇന്ന് ഞാന്‍ ആദ്യം ദൃഷ്ടിവെച്ചത്. നമ്മുടെ കാര്‍ഷിക മേഖല രണ്ടുമൂന്ന് ആച്ഛാദിത സത്യങ്ങളാല്‍ അടയാളപ്പെടുത്തപ്പെടണം. ഒന്ന്, വെളുക്കാന്‍ തേച്ച ഭൂപരിഷ്കരണം മരുന്നിന്‍െറ ചേരുവ പാളിയതുകൊണ്ട് പാണ്ടായി. നമ്മുടെ സാമൂഹിക വ്യവസ്ഥയില്‍ ദലിതര്‍ മനുഷ്യരായിരുന്നില്ല. മിഷണറിമാര്‍ വന്നു, അടിമവ്യവസ്ഥയും ഊഴിയവേലയും അവസാനിച്ചു, ദലിതര്‍ക്ക് അക്ഷരം പഠിക്കാന്‍ അവസരം ഉണ്ടായി എന്നതൊക്കെ ശരിതന്നെ. ഊഴിയവേല നിര്‍ത്തലാക്കിയതിന്‍െറയും പള്ളിക്കൂടങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നതിന്‍െറയും ഗുണം പിന്നാക്കജാതിക്കാര്‍ക്ക് കിട്ടി. ഈഴവരില്‍ ഡോ. പല്‍പുവും നാടാന്മാരില്‍ വിശ്വപ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. ജോണ്‍സും ഒക്കെ ഉണ്ടായി. ദലിതന് കാര്യമായ ഗുണം കിട്ടിയില്ല. സായിപ്പ് ദലിതരെ മതം മാറ്റിയെങ്കിലും സവര്‍ണ ക്രൈസ്തവര്‍ പുലപ്പള്ളിവെച്ചു. കോണ്‍ഗ്രസോ കമ്യൂണിസ്‌റ്റോ എന്ന തിരിവില്ലാതെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കര്‍ഷകത്തൊഴിലാളികളായ ദലിതരെ മറന്നു. നമ്മുടെ ഭൂപരിഷ്കരണം സവര്‍ണജന്മികളെ പുറത്താക്കി. പകരം അഹിന്ദുഅവര്‍ണ ജന്മികളെ സൃഷ്ടിച്ചു. ഭൂമിക്കും ഉടയവനും നടുവില്‍ മണ്ണില്‍ പണിയെടുക്കുന്നവന്‍ അന്യനായി തുടര്‍ന്നു.&ിയുെ;ഭൂപരിഷ്കരണം ഒരു വലിയ സോഷ്യല്‍ എന്‍ജിനീയറിങ് ആയിരുന്നു, തീര്‍ച്ച. ഇപ്പോള്‍ നാട്ടിന്‍പുറത്തുപോലും ആരും ആരെയും തമ്പ്രാന്‍ എന്ന് വിളിക്കാറില്ല. എന്നാല്‍, കാര്‍ഷികോല്‍പാദനത്തെയോ ഉല്‍പാദനക്ഷമതയെയോ അത് തരിമ്പും സഹായിച്ചില്ല.

രണ്ടാമത്തെ കാര്യം നാണ്യവിളകള്‍ ഉണ്ടായതാണ്. കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും ക്രിസ്തുവര്‍ഷം രണ്ടാം സഹസ്രാബ്ദത്തിന്‍െറ തുടക്കം മുതല്‍ എങ്കിലും കയറ്റുമതി ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഭക്ഷ്യവിളകളെ അവഗണിച്ചുള്ള നാണ്യവിളക്കൃഷി ഇരുപതാംനൂറ്റാണ്ടിന്‍െറ സംഭാവനയാണ്. ജേക്കബ്‌സണ്‍ തട്ടേക്കാട്ടും മര്‍ഫി മുണ്ടക്കയത്തും റബര്‍ വളര്‍ത്തി കാണിച്ചപ്പോഴാണ് വ്യക്തികള്‍ നാണ്യവിളകളിലേക്ക് തിരിഞ്ഞത്, കണ്ണന്‍ദേവനും ട്രാവന്‍കൂര്‍ ടീ എസ്‌റ്റേറ്റും ഒക്കെ അതിനും മുമ്പേ രംഗത്തുണ്ടായിരുന്നെങ്കിലും. നെല്ലിനെക്കാള്‍ പ്രധാനം റബറും കുരുമുളകും ആയപ്പോള്‍ ഫലസ്തീന്‍ നാട്ടില്‍ ഗോതമ്പിനെക്കാള്‍ പ്രധാനം അത്തിയും ഒലിവും ആയപ്പോള്‍ യഹൂദന്മാര്‍ക്ക് ഭവിച്ചതുതന്നെ &ിയുെ;സംഭവിച്ചു. അവിടെ സാമൂഹികവിപ്ലവങ്ങള്‍ പരാജയപ്പെടുകയും ശ്രീയേശു അതിനെ ഒരു ധാര്‍മികവിപ്ലവമായി &ിയുെ;രൂപാന്തരപ്പെടുത്തുകയും ചെയ്തു. ഇവിടെയാകട്ടെ, ഒരു വിപ്ലവവും ഒരുങ്ങിയില്ല. ചെറുകിട കര്‍ഷകര്‍ വിധിയെ പഴിച്ചു. കര്‍ഷകര്‍ മക്കളെ സര്‍ക്കാറില്‍ ശിപായിമാരാക്കാന്‍ മത്സരിച്ചു. പിണറായിയും സുനില്‍കുമാറും വന്നപ്പോള്‍ കണ്ട കാര്‍ഷികമേഖല ഇതിന്‍െറ തുടര്‍ച്ച ആയിരുന്നു. അവിടെ ചില നാമ്പുകള്‍ ഉണ്ടായിരുന്നു. എങ്കിലും അവയെ പൂര്‍വവല്‍ ശ്രദ്ധേയമാക്കിയത് സുനില്‍കുമാര്‍ ആണ്.&

കഴിഞ്ഞ രണ്ടുവര്‍ഷം കണ്ടത് ഒരു ലക്ഷം ഏക്കറില്‍ പുതിയതായി നെല്‍കൃഷി നടക്കുന്നതാണ്. പുതിയ അളവില്‍ പറഞ്ഞാല്‍ 34,000 ഹെക്ടറില്‍. സമൂഹത്തില്‍ സന്ദേശം എത്തിക്കാന്‍ അതിലേറെ പ്രയോജനപ്പെട്ടത് റാണിക്കായലും മെത്രാന്‍കായലും ആറന്മുള നീര്‍ത്തടവും ഉമ്മന്‍ ചാണ്ടിയുടെ നാട്ടിലെ നാലുമണിക്കാറ്റും കോഴിക്കോട്ടെ ആവളപ്പാണ്ടിയും സന്തോഷ് മാധവന്‍െറ തരിശുനിലവും ഒക്കെ നെല്‍പാടങ്ങളാക്കിയതാണ്. ഒപ്പം പത്തഞ്ഞൂറ് അരിമില്ലുകള്‍ തുടങ്ങി. ചെറുകിട മില്ലുകളും സംസ്കരണ യൂനിറ്റ് കൂടി ഉള്‍പ്പെട്ട ഒരു ഡസനിലേറെ മില്ലുകളും സ്ഥാപിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് തന്നെ നെല്ല് സംസ്കരിച്ച് മൂല്യവര്‍ധന വരുത്തി പാടശേഖരസമിതികള്‍ വഴി തനത് ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കാനായി. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തില്ല. തമിഴ്‌നാട്ടില്‍ 604, കര്‍ണാടകയില്‍ 1198, മഹാരാഷ്ട്രയില്‍ 3030 ഇങ്ങനെയൊക്കെയാണ് കഴിഞ്ഞ കൊല്ലം കയര്‍ മുറുകിയ കഴുത്തുകള്‍ എന്നിരിക്കെ, സുനില്‍കുമാറിനും പിണറായിക്കും ഈ വസ്തുത ആശ്വാസം പകരും.

സര്‍ക്കാറിന്‍െറ പതിവ് പരിപാടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് എന്നെ തെല്ലും വശീകരിക്കുന്നില്ല, അവയില്‍ കാണുന്ന മിക്ക കണക്കുകളും സുനില്‍കുമാറിന് അഭിമാനം പകരുമെങ്കിലും. വിസ്മൃതിയില്‍ പുതഞ്ഞുപോകുമായിരുന്ന നെല്‍കൃഷിയെ സര്‍ക്കാറിന്‍െറ ചുവപ്പുനാടകളിലൂടെ വരിഞ്ഞെടുക്കാന്‍ ശ്രമിക്കാതെ ജനകീയ കൗതുകങ്ങളെ &ിയുെ;ഉണര്‍ത്തിയും ഉത്സാഹിപ്പിച്ചും പുനരുജ്ജീവിപ്പിക്കാനായതാണ് സുനിലിന്‍െറയും സഹപ്രവര്‍ത്തകരുടെയും ശ്രദ്ധേയവിജയം.

ജനങ്ങളെ ഒപ്പം നിര്‍ത്തി ഭരണം ഊര്‍ജസ്വലമാക്കുന്നതാണ് എന്‍െറ യുവസുഹൃത്ത് കെ.ടി. ജലീലിനെയും ശ്രദ്ധേയനാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്‍െറ അവസാനകാലത്ത് കൊല്ലത്തെ ഒരുദ്യോഗസ്ഥന്‍ യാദൃച്ഛികമായി പറഞ്ഞ ഒരു സംഗതിയാണ് ജലീലിന്‍െറ വകുപ്പിന് നേരെ കാത് കൂര്‍പ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. കൊല്ലം കോര്‍പറേഷനിലെ പദ്ധതിനിര്‍വഹണം 100 ശതമാനം ആയേക്കും എന്നാണ് ആ ചെറുപ്പക്കാരന്‍ പറഞ്ഞത്. അത് നേരാണോ എന്ന് ഞാന്‍ തിരക്കി. ഇപ്പോള്‍ അറിയുന്നത് കൊല്ലത്ത് മാത്രം അല്ല ഈ വിജയം എന്നാണ്. ആറ് നഗരസഭകളും 160 ഗ്രാമപഞ്ചായത്തുകളും ഏഴ് ബ്ലോക്ക് പഞ്ചായത്തുകളും ഇതേ നേട്ടം കൈവരിച്ചിരിക്കുന്നു. നാല് പതിറ്റാണ്ടോളം സര്‍ക്കാറില്‍ പരിചയമുള്ള എനിക്ക് ഇത്തരം ഒരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല. അരനൂറ്റാണ്ടിനപ്പുറം നഹ സാഹിബിനൊപ്പം ഗ്രാമവികസന വകുപ്പിലും പിന്നെ അച്യുതമേനോനൊപ്പം ആസൂത്രണവകുപ്പിലും ഡെപ്യൂട്ടി സെക്രട്ടറി ആയിരുന്ന കാലവും സബ്കലക്ടറായി ബ്ലോക്ക് വികസനസമിതി ചെയര്‍മാനും കലക്ടറായി ജില്ലാ വികസന സമിതി അധ്യക്ഷനുമായി ചെലവഴിച്ച ഏഴ് സംവത്സരങ്ങളും ധനവകുപ്പില്‍ സെക്രട്ടറി ആയിരുന്ന മൂന്ന് സംവത്സരങ്ങളും ഞാന്‍ ഈ ശതമാനക്കണക്കിനെക്കുറിച്ച് വേവലാതിപ്പെട്ടിട്ടുള്ളതാണ്. ജലീലും ടി.കെ. ജോസും &ിയുെ;കൈവരിച്ചത് അസൂയാവഹമായ നേട്ടം തന്നെ; സംസ്ഥാനത്തൊട്ടാകെ 90 ശതമാനത്തിലേറെ പദ്ധതി &ിയുെ;നിര്‍വഹണച്ചെലവ്. അവിശ്വസനീയം, അവിശ്വസനീയം, തീര്‍ത്തും അവിശ്വസനീയം

സാമ്പത്തികവര്‍ഷത്തിന്‍െറ തുടക്കം മുതല്‍ മന്ത്രിയും ഗവണ്‍മന്‍െറ് സെക്രട്ടറിയും ശ്രദ്ധിക്കാന്‍ തുടങ്ങിയതും അതിലേറെ പിണറായി തന്നെ നേരിട്ട് നിര്‍വഹണപുരോഗതി വിലയിരുത്താന്‍ ഇറങ്ങിയതുമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ആരോപണങ്ങള്‍ക്ക് വഴി കൊടുക്കാതെ സുതാര്യമായി നടന്നു സംഗതികള്‍ എന്നാണ് &ിയുെ;തോന്നുന്നത്. കറുത്ത വസ്തുവിനെ കാക്കയും കാക്കയെ മൂന്ന് കാക്കയും ആക്കുന്ന നാടാണ് നമ്മുടേത്. ജലീലിനെതിരെ ഒന്നും കേട്ടില്ല.

മനസ്സ് കൊണ്ട് ഞാന്‍ ഇപ്പോഴും ഇടുക്കി കലക്ടര്‍ ആണ്. ഞാന്‍ ജനിച്ചുവളര്‍ന്ന കുന്നത്തുനാടന്‍ ഗ്രാമത്തിലെ മനോ ൈനര്‍മല്യം എന്‍െറ ഗൃഹാതുരത്വമാണ്. അതുകൊണ്ട് മന്ത്രി മണിയെ എനിക്ക് വലിയ ഇഷ്ടമാണ്. നായനാരുടെ അത്ര &ിയുെ;'കെയര്‍ഫുള്‍' അല്ല എങ്കിലും (നായനാര്‍ അവകാശപ്പെട്ടിരുന്നത് 'ഐ വെരി കെയര്‍ഫുള്‍, ഐ നോ ജോക്ക്' &ിയുെ;എന്നായിരുന്നുവല്ലോ) അതേ ജനുസ്സാണ്. നേരെ വാ നേരെ പോ. നായനാരെ പോലെ തന്നെ മണിയും ഭരിക്കാനറിയാം എന്ന് തെളിയിക്കുന്നു എന്നത് ഈ പഴയ ഇടുക്കി കലക്ടറെ അത്യന്തം സന്തുഷ്ടനാക്കുന്നു. വണ്‍, ടൂ, ത്രീ എന്നൊക്കെ &ിയുെ;പറഞ്ഞുകളയും. അത്, പക്ഷേ, വയലില്‍ ജോലിക്ക് വരമ്പത്ത് കൂലി' എന്ന് ഇതിനെക്കാള്‍ പഠിപ്പുള്ളവര്‍ പറഞ്ഞിട്ടില്ലേ മണി 'നാരീകേലസമാകാര'നാണ്. 'പുറം കഠോരം പരിശുഷ്കമൊട്ടുക്കുള്ളോ മൃദുസ്വാദുരസാനുവിദ്ധം' എന്ന് &ിയുെ;കുറ്റിപ്പുറം. 'എന്നാ ഒവ്വേ ഒരുമാതിരി ഒലത്തരുതേ, ന്‍െറ മട്ട് മാറുവേ' എന്ന മട്ടില്‍ ഇലബോഡിനെ കൊണ്ടുനടക്കുന്നത് ശ്രദ്ധിക്കാതെ വയ്യ. ഏഴ് ലക്ഷം പുതിയ കണക്ഷന്‍. വരള്‍ച്ച വന്നിട്ടും ലോഡ്‌ഷെഡിങ്ങും പവര്‍കട്ടും ഇല്ല. ;പ്രസരണവിതരണത്തിലെ നഷ്ടം കുറച്ചും പുതിയ എച്ച്.ടി/എല്‍.ടി ലൈനുകള്‍ വലിച്ചും പത്തുനാലായിരം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചും ഒക്കെയാണ് മണി ഇത് സാധിക്കുന്നത്. പണ്ട് പിണറായി ചെയ്തതും ഇതുതന്നെ. എന്നാല്‍, ഈ വകുപ്പിലും ഞാന്‍ ശ്രദ്ധിക്കുന്നത് സൗരോര്‍ജ പരിപാടികളില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമമാണ്. കൂടങ്കുളംകൊച്ചി വൈദ്യുതിലൈനി!ന്‍െറ പണി പുരോഗമിക്കുന്നത് നാട്ടുകാരുടെ സഹകരണം ഉറപ്പുവരുത്താന്‍ ഈ നാട്ടിന്‍പുറത്തുകാരന് കഴിയുന്നതുകൊണ്ടാണ്. നാട്ടിന്‍പുറത്തിന്‍െറ ജനിതകമുദ്ര പേറുന്ന ഈ മന്ത്രി റിവോള്‍വിങ് റസ്റ്റാറന്‍റ് പോലെ മൈക്കിന് ചുറ്റും 360 ഡിഗ്രി കറങ്ങി നാട്ടുഭാഷയില്‍ പരിഷ്കാരമേശാതെ പ്രസംഗിക്കുന്നതും മറ്റും കോമഡി &ിയുെ;അന്വേഷിക്കുന്നവര്‍ക്ക് ഖനി ആയിരിക്കാം. എങ്കിലും ഇമ്പിച്ചിബാവയെപ്പോലെ, കാന്തലോട്ട് കുഞ്ഞമ്പുവിനെ പോലെ &ിയുെ;മന്ത്രിപ്പണി അറിയുന്ന നാട്ടിന്‍പുറത്തുകാരനാണ് താന്‍ എന്ന് മണി തെളിയിക്കുന്നു.&ിയുെ;പ്രതിച്ഛായ കളയാന്‍ വകുപ്പുകള്‍ വേറെ ഉണ്ട് എന്നറിയാം. എങ്കിലും വിചാരിക്കുന്നത്ര മോശമല്ല കാര്യങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക