Image

നവയുഗം വനിതാവേദിയുടെ അമരത്ത് പുതിയ നേതൃത്വം നിലവില്‍ വന്നു.

Published on 22 May, 2018
നവയുഗം വനിതാവേദിയുടെ അമരത്ത് പുതിയ നേതൃത്വം നിലവില്‍ വന്നു.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വനിതാവേദിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

അല്‍ കോബാര്‍ നെസ്‌റ്റോ ഹാളില്‍ നടന്ന വനിതാവേദി കണ്‍വെന്‍ഷനില്‍ തെരെഞ്ഞെടുക്കപ്പെട്ട  കമ്മിറ്റി, യോഗം ചേര്‍ന്നാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

അനീഷ കലാം (പ്രസിഡന്റ്), സിന്ധു വിനീഷ് (വൈസ് പ്രസിഡന്റ്), മിനി ഷാജി (സെക്രട്ടറി), മീനു അരുണ്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് നവയുഗം വനിതാവേദിയുടെ പുതിയ ഭാരവാഹികള്‍.

ആരതി.എം.ജി, പ്രിയ ബിജു, മല്ലിക ഗോപകുമാര്‍, മഞ്ജു അശോക്, രമ്യ, രജിത, ജെമിനി തോമസ്, ധന്യ, ഷഹന നൗഷാദ്  എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

നവയുഗം വനിതാവേദിയുടെ അമരത്ത് പുതിയ നേതൃത്വം നിലവില്‍ വന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക