Image

എല്‍സി പുതുമായില്‍ നിര്യാതയായി

Published on 22 May, 2018
എല്‍സി പുതുമായില്‍ നിര്യാതയായി
ചിക്കാഗോ: മറ്റക്കര മണ്ണൂപ്പളളി ഇടവക പുതുമായില്‍ സാനുവിന്റെ ഭാര്യ എല്‍സി (54) മെയ് 22 ന് ചിക്കാഗോയില്‍ നിര്യാതയായി. പുന്നത്തുറ വഴിയമ്പലത്തില്‍ കുടുംബാംഗമാണ് പരേത. സാമുവല്‍ മകനാണ്. സഹോദരങ്ങള്‍: കുര്യാക്കോസ്, പൊന്നമ്മ തത്തംകുളം, മറിയാമ്മ ആനാലില്‍, സൂസി തോട്ടത്തില്‍, ഫിലിപ്പ്, ബാബു, ബിന്‍സി കുന്നുംപുറത്ത്.

മെയ് 24 ന് വ്യാഴാഴ്ച മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാപള്ളിയില്‍ വൈകുന്നേരം 5 മുതല്‍ 9 മണിവരെ പൊതുദര്‍ശനം നടക്കും. മെയ് 25 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് പള്ളിയില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം മേരിഹില്‍ സെമിത്തേരിയില്‍ സംസ്ക്കാരം.

റിപ്പോര്‍ട്ട്: ജോസ് കണിയാലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക