Image

ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 22 May, 2018
ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ നൈല്‍സിലുള്ള മെയിന്‍ലാന്റ് ഇന്ത്യാ റസ്റ്റോറന്റില്‍ വച്ചു മെയ് 20-നു ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പ്രസിഡന്റ് വര്‍ഗീസ് പാലമലയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അന്തരിച്ച ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.

ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ എക്‌സിക്യട്ടീവ് വൈസ് പ്രസിഡന്റ് തമ്പി മാത്യു സ്വാഗതം ആശംസിച്ചു. ടെലിഫോണ്‍ വിപ്ലവത്തിന് തുടക്കംകുറിക്കാന്‍ അമേരിക്കയില്‍ നിന്നും ഡോ. സാം പിട്രോഡയെ ഇന്ത്യയിലേക്കു തിരിച്ചുവിളിച്ചത് രാജീവ് ഗാന്ധി ആയിരുന്നുവെന്നു പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

1991 മെയ് 21-നാണ് രാജീവ്ഗാന്ധി രക്തസാക്ഷിത്വം വരിച്ചത്. ഇന്ത്യയില്‍ ഉദാരവത്കരണത്തിന് തുടക്കംകുറിച്ച നേതാവിയിരുന്നു രാജീവ്ഗാന്ധിയെന്നു യൂത്ത് കോണ്‍ഗ്രസിന്റെ പെരുമ്പാവൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന രാജീവ് ടി.കെ. തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയുടെ വികസനം മുന്‍കൂട്ടി കണ്ടുകൊണ്ട് ഇന്ത്യയ്ക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നുവെന്ന് മുന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ സൂചിപ്പിച്ചു. മുന്‍ പ്രസിഡന്റ് തോമസ് മാത്യു, ജനറല്‍ സെക്രട്ടറി ബാബു മാത്യു എന്നിവരും യോഗത്തില്‍ അനുസ്മരണ പ്രസംഗം നടത്തി. ജെസ്സി റിന്‍സി യോഗത്തിന്റെ എം.സിയായിരുന്നു. ട്രഷറര്‍ നടരാജന്റെ നന്ദി പ്രസംഗത്തോടെ യോഗം പര്യവസാനിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചുഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചുഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക