Image

ചന്ദ്രശേഖരന്‍ നായര്‍ എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍

ജയപ്രകാശ് നായര്‍ Published on 23 May, 2018
ചന്ദ്രശേഖരന്‍ നായര്‍ എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ 201819 പ്രവര്‍ത്തന വര്‍ഷത്തെ ബോര്‍ഡ് ഓഫ് ട്രസ്റ്റീയുടെ ചെയര്‍മാനായി ന്യൂജേഴ്‌സിയില്‍ നിന്നുള്ള ചന്ദ്രശേഖരന്‍ നായരെ തെരഞ്ഞെടുത്തു. സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ പ്രസിഡന്റും അസോസിയേഷനിലെ സജീവ സാന്നിധ്യവുമാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ചെയര്‍പേഴ്‌സണ്‍ ശ്രീമതി വനജ നായരില്‍ നിന്ന് സ്ഥാനം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം, പുതിയ തലമുറയ്ക്ക് ശരിയായ മാര്‍ഗനിര്‍ദേശം നല്‍കി സംഘടനയെ ശക്തിപ്പെടുത്തുന്നതോടൊപ്പം തനതായ സംസ്‌കാരം നിലനിര്‍ത്തേണ്ട ആവശ്യകതയെപ്പറ്റി ഹൃദയസ്പൃക്കായി സംസാരിച്ചു. അഭിപ്രായ സമന്വയത്തിലൂടെ ഏതു പ്രശ്‌നങ്ങളും പരിഹരിച്ചു സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുവാന്‍ പരമാവധി പ്രയത്‌നിക്കുമെന്നു അദ്ദേഹം പറഞ്ഞു.  

ശ്രീമതി വനജ നായര്‍, തന്നോടൊപ്പം ഒരു വര്‍ഷക്കാലം ബോര്‍ഡില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയര്‍മാന്‍ സ്ഥാനമേല്‍ക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ക്കും ടീമിനും പൂര്‍ണ പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു. 

മുന്‍ പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ റിക്കോര്‍ഡിംഗ് ട്രസ്റ്റീയായി പ്രവര്‍ത്തിക്കും. 

 രാമചന്ദ്രന്‍ നായര്‍, ശ്രീമതി വനജ നായര്‍,  സുനില്‍ നായര്‍, കുന്നപ്പള്ളില്‍ രാജഗോപാല്‍ എന്നിവരായിരിക്കും ട്രസ്റ്റീ ബോര്‍ഡിലെ ഈ വര്‍ഷത്തെ മറ്റ് അംഗങ്ങള്‍. 

റിപ്പോര്‍ട്ട്:  ജയപ്രകാശ് നായര്‍  

ചന്ദ്രശേഖരന്‍ നായര്‍ എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍
ചന്ദ്രശേഖരന്‍ നായര്‍ എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍
ചന്ദ്രശേഖരന്‍ നായര്‍ എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക