Image

ഫാമിലി കോണ്‍ഫറന്‍സ് പ്ലാനിംഗ് കമ്മിറ്റി മിഡ്‌ലാന്‍ഡ് സെന്റ് സ്റ്റീഫന്‍സില്‍

രാജന്‍ വാഴപ്പള്ളില്‍ Published on 23 May, 2018
ഫാമിലി കോണ്‍ഫറന്‍സ് പ്ലാനിംഗ് കമ്മിറ്റി മിഡ്‌ലാന്‍ഡ് സെന്റ് സ്റ്റീഫന്‍സില്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് രണ്ടാമത് സംയുക്ത പ്ലാനിംഗ് മീറ്റിംഗ് ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ മിഡ് ലാന്റ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ മേയ് 20 ന് നടന്നു.

പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ ഏവരേയും സ്വാഗതം ചെയ്തു സംസാരിച്ചു.

ഇനിയും 59 ദിവസങ്ങള്‍ മാത്രമേ കോണ്‍ഫറന്‍സിനായി ശേഷിക്കുന്നുള്ളു വെന്നും അറിയിച്ചു.

ആവേശകരമായ ധാരാളം പ്രോഗ്രാമുകള്‍ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്നും ഓര്‍മ്മിപ്പിച്ചു. ഇതുവരെയുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞു. 27 കമ്മിറ്റികളായി 80 ല്‍ പരം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും അവരുടെ നേട്ടങ്ങള്‍ വളരെ വലുതാണെന്നും പറഞ്ഞു. ഭദ്രാസനത്തിലെ 38 ഇടവകകള്‍ ഇതിനോടകം സന്ദര്‍ശിച്ചതായും അടുത്ത മാസം കാനഡായിലെ ടൊറന്റോ ഏരിയായിലെ ഇടവകകളും സന്ദര്‍ശിക്കുന്നതായി അറിയിച്ചു.

ഇതുവരെയുള്ള കമ്മിറ്റിയുടെ നേട്ടങ്ങളില്‍ മാര്‍ നിക്കോളോവോസ് തിരുമേനി സന്തുഷ്ടി പ്രകടിപ്പിച്ചു. നിങ്ങള്‍ ഓരോരുത്തരുടേയും പ്രവര്‍ത്തനങ്ങള്‍ ഭദ്രാസനത്തിന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കും മുതല്‍കൂട്ടാണെന്ന് എടുത്തു പറയുകയും ചെയ്തു. കമ്മിറ്റിയുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിച്ചു.

കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ രജിസ്‌ട്രേഷന്റെ പുരോഗതിയെക്കുറിച്ചും കലഹാരം മാനേജ്‌മെന്റ്മായുള്ള എഗ്രിമെന്റിനെക്കുറിച്ചും സംസാരിച്ചു. ഇതുവരെ 1150 അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും 800 അംഗങ്ങളില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ് ലഭിച്ചുവെന്നും ഇപ്പോഴും ബാക്കിയുള്ള റജിസ്‌ട്രേഷന്‍ തുകകള്‍ വന്നുകൊണ്ടിരിയ്ക്കുകയാ ണെന്നും ഓര്‍മ്മപ്പെടുത്തി. വൈദീക സെമിനാരി മുന്‍ പ്രിന്‍സിപ്പാള്‍ റവ. ഡോ. ജേക്കബ് കുര്യന്‍ ആണ് പ്രധാന പ്രാസംഗീകന്‍.

അച്ചന്റെ യാത്രയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അറിയിച്ചു. മറ്റു ക്ലാസുകള്‍ നയിക്കുന്ന ഫാ. ജേക്ക് കുര്യന്‍, ഫാ. വിജയ് തോമസ് എന്നിവര്‍ക്കുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. സൂപ്പര്‍ സെഷന്‍ ക്ലാസുകള്‍ 5 സെഷന്‍ ആയി പരിമിതപ്പെടുത്തിയെന്നും വിഷയം മാര്‍ നിക്കോളോവോസ് തിരുമേനിയുടെ അംഗീകാരത്തിനായി സമര്‍പ്പിയ്ക്കു മെന്നും അറിയിച്ചു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യപാനവും മയക്കുമരുന്നിന്റേയും അടിസ്ഥാനത്തില്‍ ഒരു ദേശീയ സംഘടനയെക്കൊണ്ട് പ്രസന്റേഷന്‍ നടത്തുവാനായി പ്ലാന്‍ ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

കോണ്‍ഫറന്‍സ് ട്രഷറാര്‍ മാത്യു വര്‍ഗീസ് സാമ്പത്തിക വശങ്ങളെകുറിച്ച് സംസാരിച്ചു.

ജോയിന്റ് ട്രഷറാര്‍ ജെയ്‌സണ്‍ തോമസ് റാഫിളിനെക്കുറിച്ച് വിശദമായി സംസാരിച്ചു. ആകെയുള്ള 2,000 ടിക്കറ്റുകളില്‍ നിന്നും 1,680 ടിക്കറ്റുകള്‍ വിതരണം ചെയ്തു. ബാക്കി 320 ടിക്കറ്റുകള്‍ വിതരണത്തിനായി ശേഷിച്ചിട്ടുണ്ടെന്നും അറിയിച്ചു. നിക്കോളോവോസ് തിരുമേനി ഇത് എടുത്തു പറയുകയും ചെയ്തു. സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു സുവനീറിന്റെ പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി.

വിവിധ കമ്മിറ്റികളുടെ കോ ഓര്‍ഡിനേറ്റര്‍മാരായ അന്നാ കുര്യാക്കോസ്, ലിസാ രാജന്‍, ആശാ (ലൂക്ക്) ജോര്‍ജ്, രാജന്‍ പടിയറ, ജോണ്‍ വര്‍ഗീസ്, അമ്മാള്‍ മാത്യു, ജേക്കബ് ജോസഫ്, ജോണ്‍ താമരവേലില്‍ എന്നിവര്‍ അവരവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് സംസാരിച്ചു. മറ്റംഗങ്ങളും അവരോടൊത്ത് ചര്‍ച്ചയില്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ 8 വയസ്സുള്ള നേഥന്‍ ഏബ്രഹാം വാഷിങ്ടണിലെ ബര്‍ണബാസ് കോണ്‍ഗ്രിഗേഷനില്‍ നടത്തിയ പ്രസംഗത്തെപ്പറ്റി എടുത്തു പറയുകയും നേഥന്‍ ഏബ്രഹാമിനെ അനുമോദിക്കുകയും ചെയ്തു.

താഴെപ്പറയുന്ന അംഗങ്ങള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ, റവ. ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ജോര്‍ജ് തുമ്പയില്‍, മാത്യു വര്‍ഗീസ്, ജെയ്‌സണ്‍ തോമസ്, ഡോ. റോബിന്‍ മാത്യു, റവ. ഫാ. ബാബു കെ. മാത്യു, റവ. ഫാ. മാത്യൂ തോമസ്, റവ. ഫാ. ഷിബു ഡാനിയേല്‍, ഡോ. ജോളി തോമസ്, ജോ ഏബ്രഹാം, സജി എം. പോത്തന്‍, രാജന്‍ യോഹന്നാന്‍, അജിത് വട്ടശ്ശേരില്‍, വര്‍ഗീസ് പി. ഐസക്, ജോബി ജോണ്‍, സണ്ണി വര്‍ഗീസ്, ജിയോ ചാക്കോ, ജോജി വര്‍ഗീസ്, മാത്യു സാമുവേല്‍, ജോണ്‍ വര്‍ഗീസ്, എയിന്‍സ് ചാക്കോ, ജേക്കബ് ജോസഫ്, ജെസ്സി തോമസ്, കുര്യാക്കോസ് തര്യന്‍, ജോണ്‍ താമരവേലില്‍, രാജന്‍ പടിയറ, ഏബ്രഹാം പോത്തന്‍, അന്നാ കുര്യാക്കോസ്, ലിസാ രാജന്‍, അജു തര്യന്‍, അനു വര്‍ഗീസ്, റോസ് മേരി, യോഹന്നാന്‍, ആശാ ജോര്‍ജ്, മേരി വര്‍ഗീസ്, കൃപയാ വര്‍ഗീസ്, തോമസ് വര്‍ഗീസ്, രാജ ജോയ്, സണ്ണി രാജ, സുനീഷ് വര്‍ഗീസ്, ജോളി കുരുവിള, അജിതാ തമ്പി, സുനോജ് തമ്പി, നിതിന്‍ ഏബ്രഹാം, അനു ജോസഫ്, മേരി രാജന്‍.

അടുത്ത സംയുക്ത കമ്മിറ്റിയുടെ മീറ്റിങ് ജൂലൈ 8 ന് പ്ലാന്‍ ചെയ്യുകയാണെന്ന് ജോര്‍ജ് തുമ്പയില്‍ അറിയിച്ചു. മിഡ് ലാന്റ് സെന്റ് സ്റ്റീഫന്‍സ് ഇടവക വികാരി ഫാ. ബാബു കെ. മാത്യുവിനോടും കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദി അറിയിച്ചതിനോടൊപ്പം ഏറ്റവും കൂടുതല്‍ കമ്മിറ്റി അംഗങ്ങള്‍ ഈ ഇടവകയില്‍ നിന്നുമാണെന്നു സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ ഓര്‍മ്മപ്പെടുത്തി.

സഖറിയാ മാര്‍ നിക്കോളോവോസ് തിരുമേനി ഉപസംഹാര പ്രസംഗത്തില്‍ ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിച്ചുകൊണ്ട് പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടുകൂടി മീറ്റിങ് അവസാനിച്ചു.
ഫാമിലി കോണ്‍ഫറന്‍സ് പ്ലാനിംഗ് കമ്മിറ്റി മിഡ്‌ലാന്‍ഡ് സെന്റ് സ്റ്റീഫന്‍സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക