Image

ആലപ്പൂഴയിലും കസ്റ്റഡിമര്‍ദനം; അരൂര്‍ സ്‌റ്റേഷനില്‍ യുവാവിന്റെ നട്ടെല്ല് അടിച്ചുതകര്‍ത്തതായി പരാതി

Published on 23 May, 2018
ആലപ്പൂഴയിലും കസ്റ്റഡിമര്‍ദനം; അരൂര്‍ സ്‌റ്റേഷനില്‍ യുവാവിന്റെ നട്ടെല്ല് അടിച്ചുതകര്‍ത്തതായി പരാതി

ആലപ്പുഴ: അയല്‍വാസികളുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നു സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. ആലപ്പുഴ അരൂര്‍ പഞ്ചായത്ത് 22ാം വാര്‍ഡില്‍ തേവാത്തറ ശീധരന്റെ മകന്‍ സുധീഷി (37) നാണു മര്‍ദനമേറ്റത്. നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

കഴിഞ്ഞ 20ന് അയല്‍ക്കാരുമായി വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ പരാതിയില്‍ സുധീഷിനെ എസ്‌ഐ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഗൗരവമല്ലാത്ത കേസ് അല്ലാത്തതിനാല്‍ സുധീഷ് തനിച്ചാണ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ ഇയാളെ മര്‍ദിക്കുകയിരുന്നു എന്നാണ് സുധീഷിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക