Image

ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ ലൂപ് ട്രാന്‍സിറ്റ് കാര്‍ഡുമായി കൊച്ചി മെട്രോ: കൊച്ചി വണ്‍ കാര്‍ഡ് ഇനി സ്വകാര്യ ബസുകളിലും

Published on 23 May, 2018
ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ ലൂപ് ട്രാന്‍സിറ്റ് കാര്‍ഡുമായി കൊച്ചി മെട്രോ: കൊച്ചി വണ്‍ കാര്‍ഡ് ഇനി സ്വകാര്യ ബസുകളിലും

കൊച്ചി: കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് ഇനിമുതല്‍ സ്വകാര്യ ബസുകളിലും യാത്ര ചെയ്യാം. കാര്‍ഡ് ഉപയോഗിച്ച് മെട്രോ ട്രെയിനില്‍ മാത്രമാണ് യാത്ര ചെയ്യാന്‍ ആദ്യം അവസരമുണ്ടായിരുന്നത്. ഇനി മുതല്‍ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് എടിഎം കാര്‍ഡുകളുടെ മാതൃകയില്‍ സ്വൈപ് ചെയ്ത് ബസ് യാത്ര നടത്താം. കൊച്ചി മെട്രോയ്ക്ക് ഒപ്പമുള്ള നഗരത്തിലെ സ്വകാര്യബസുകളുടെ കുതിപ്പിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതിനായി ഏഴ് സ്വകാര്യബസ് കന്പനികളാണ് ആക്‌സിസ് ബാങ്കുമായി കൈകോര്‍ക്കുന്നത്. 

പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 ന് ഹോട്ടര്‍ താജ് ഗേറ്റ്‌വേയില്‍ നടക്കും. സൈ്വപ്പിംഗ് മെഷീനുകള്‍ ബസിലുണ്ടാവും. കൊച്ചി വണ്‍ കാര്‍ഡുകള്‍ മെട്രോ സ്‌റ്റേഷനുകളില്‍ ലഭ്യമാണ്. ആക്‌സിസ് ബാങ്കിന്റെ സാങ്കേതിക സഹകരണത്തോടെയാണ് കെഎംആര്‍എല്‍ കൊച്ചി വണ്‍ കാര്‍ഡ് 2017 ജൂണ്‍ 17 ന് പുറത്തിറക്കിയത്. ഇത് ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ ലൂപ് ട്രാന്‍സിറ്റ് കാര്‍ഡ് ആണ്. എടിഎം കാര്‍ഡിന്റെ എല്ലാ സൗകര്യവും ഇതിലുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക