Image

മെയില്‍ കിട്ടി, ചെക്ക് കിട്ടിയില്ലെന്നു സെക്രട്ടറി; ഫോമായില്‍ തമ്മില്‍ തല്ലിന്റെ രാഷ്ട്രീയം

Published on 23 May, 2018
മെയില്‍ കിട്ടി, ചെക്ക് കിട്ടിയില്ലെന്നു സെക്രട്ടറി; ഫോമായില്‍ തമ്മില്‍ തല്ലിന്റെ രാഷ്ട്രീയം
ഫോമാ ഇലക്ഷന്റെ പവിത്രത നഷ്ടപ്പെടുകയാണോ? ഫൊക്കാന പിളര്‍ന്ന കാലത്തെ പോലുള്ള സംഭവങ്ങളും വാഗ്വാദങ്ങളും അരങ്ങേറുന്നു. ഗ്രൂപ്പ് തിരിഞ്ഞു പോരടിക്കുന്നു. അതിനു പുറമെ കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ വൈരാഗ്യം ഈ തെരെഞ്ഞെടുപ്പിലേക്കും കൊണ്ടു വന്നിരിക്കുന്നു.

ഉത്തരവാദിത്വപൂര്‍ണമായ റിപ്പോര്‍ട്ടുകളാണു ഇ-മലയാളി കൊടുക്കാറുള്ളത്. സംഘടനയില്‍ തമ്മില്‍ തല്ല് ഉണ്ടാക്കി രസിക്കണമെന്നുകരുതാത്തതു കൊണ്ട് പല കാര്യങ്ങളിലും നിശബ്ദത പാലിക്കുകയാണു പൊതുവെ. സംഘടനയില്‍ വീണ്ടും തമ്മില്‍ തല്ലും പിളര്‍പ്പും ഒന്നും മലയാളി സമൂഹത്തിനു ഒരു ഗുണവും നല്കില്ല എന്ന തിരിച്ചറിവു കൊണ്ടാണിത്

പുതിയ സംഭവ വികാസം സെക്രട്ടറി സ്ഥാനാര്‍ഥി ജോസ് ഏബ്രഹാം അംഗമായ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ അംഗത്വത്തെ ചൊല്ലിയാണ്. ഇലക്ഷന്‍ കമ്മീഷനു ജനറല്‍ സെക്രട്ടറി ജിബി തോമസ് നല്കിയഡെലിഗേറ്റ് ലിസ്റ്റില്‍ അസോസിയേഷന്റെ ചെക്ക് കിട്ടിയിട്ടില്ല എന്നു എഴുതിയിരിക്കുന്നു. എന്നാല്‍ 18-നു ചെക്ക് അയച്ചതായും 19-നു മെയില്‍ സെക്രട്ടറിക്കു ലഭിച്ചതായുംരേഖയുണ്ടെന്നു സ്റ്റാറ്റന്‍ ഐലന്‍ഡ് അസോസിയേഷന്‍ ഭാരവാഹികള്‍ രേഖ സഹിതം പറയുന്നു. 

22-നു ആയിരുന്നു ചെക്ക് ലഭിക്കേണ്ട അവസാന തീയതി
ചെക്ക് നല്കാത്തതിനാല്‍ സംഘടനയെ അയോഗ്യമാക്കണമെന്നു ഒരു വിഭാഗം ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടുവത്രെ.
സെക്രട്ടറി ഇങ്ങനെ എഴുതിയതില്‍ വലിയ ദുരര്‍ഥങ്ങളുണ്ടെന്നും ഒരു വിഭാഗം പറയുന്നു.

ഈ സ്ഥിതിഖേദകരമാണെന്നു ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിജോസ് ഏബ്രഹാം പറഞ്ഞു. ഇതില്‍ ദുരുദ്ദേശം ഉണ്ടോ എന്നറിയില്ല. എന്തായാലും അസൊസിയേഷനിലെ ഡലിഗേറ്റുകളുടെ പേര്‍ ലിസ്റ്റിലുണ്ട്. തന്റെ പേരും ഉണ്ട്. ചെക്ക് കിട്ടിയിട്ടില്ലെങ്കില്‍ അത് ഫോമയുടെ ആഭന്തര കാര്യം മാത്രമാണ്. അത് സ്ഥാനാര്‍ഥിത്വത്തെ ബാധിക്കുമെന്നു കരുതുന്നില്ല. പുതിയ സംഭവ വികാസത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ നിലപടുകള്‍ പുനപരിശോധിക്കുമെന്നും ജോസ് ഏബ്രഹാം പറഞ്ഞു

മെയില്‍ ലഭിച്ചു എന്നത് ശരിയാണെന്നു സെക്രട്ടറി ജിബി തോമസ് അറിയിച്ചു. എന്നാല്‍ അതില്‍ ചെക്ക് ഇല്ലായിരുന്നു. നേരത്തെ പലവട്ടം ഈ-മെയില്‍ ചെയ്തപ്പോള്‍ ചെക്ക് അയച്ചു എന്നു പറഞ്ഞിരുന്നു. പക്ഷെ മെയിലില്‍ അത് ഇല്ലായിരുന്നു.
ഇക്കാര്യം താന്‍ കൊടുത്ത ലിസ്റ്റില്‍ രേഖപ്പെടുത്തി എന്നേയുള്ളു. സെക്രട്ടറിയുടെ ചുമതലയാണത്. അതിന്റെ പേരില്‍ സംഘടനയെ അയോഗ്യപ്പെടുത്താണമെന്നോ സ്ഥാനാര്‍ഥിക്കു അയോഗ്യത പ്രഖ്യാപിക്കണമെന്നോ ഒന്നും താന്‍ പറഞ്ഞിട്ടില്ല. ഇക്കാര്യമെല്ലാം തീരുമാനിക്കേണ്ടത് ഇലക്ഷന്‍കമ്മീഷനാണ്.

ഇക്കാര്യത്തേപ്പറ്റി ഇലക്ഷന്‍ കമ്മീഷന്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ അനിയന്‍ ജോര്‍ജ് പറഞ്ഞു. ഇന്ന്(ബുധന്‍) വൈകിട്ടത്തോടെ ഒരു തീരുമാനമെടുക്കുകയും സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും. ഭരണ ഘടന പറയുന്നതു പോലെ മാതമേ തങ്ങള്‍ തീരുമാനമെടുക്കൂ. അതില്‍ ഒരു മാറ്റവും ഇല്ല.

ഇലക്ഷന്‍ കമ്മീഷന്‍ ഒരു വാര്‍ത്തയും വിവരവും പുറത്തു കൊടുത്തിട്ടില്ല. ഭാരവാഹികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ലിസ്റ്റുകള്‍ നല്‍കുന്നുണ്ട്.

അതേ സമയം മെരിലാന്‍ഡില്‍ ന്‍ ഇന്നുള്ള ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി മാത്യു വര്‍ഗീസിനെതിരെയും ആക്ഷേപങ്ങളുണ്ട്. ഏതെങ്കിലും പ്രാദേശിക സംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ ആയാല്‍ മാത്രമേ നാഷണല്‍ എക്‌സിക്യുട്ടിവിലേക്കു മല്‍സരിക്കാവൂ എന്നാണു ചട്ടം. മാത്യു വര്‍ഗീസ് ലോക്കല്‍ സംഘടനയുടെ പ്രസിഡണ്ടോ സെക്രട്ടറിയോ ആയിട്ടില്ലെന്നാണു ആക്ഷേപം.
എന്തായാലും ഇക്കാര്യത്തിലും ഇലക്ഷന്‍ കമ്മീഷനാണു തീരുമാനമെടുക്കേണ്ടത്.

മുന്‍ ജനറല്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്, ഗ്ലാഡ്‌സന്‍ വര്‍ഗീസ്, ഷാജി എഡ്വേര്‍ഡ് എന്നിവരാണു ഇലക്ഷന്‍ കമ്മീഷണര്‍മാര്‍.
Join WhatsApp News
NARADAN 2018-05-24 06:43:26
OK !
 let the kicked out from FOMA & FOKANA form a new aana
POKKANA.
ഹും മലയാളിയോടാ  കളി 

modi 2018-05-24 09:10:32
ivanmarku vere pani onnumille
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക