Image

ചിക്കാഗോയില്‍ മലയാളി വനിതക്കു ജഡ്ജിയായി നിയമനം

Published on 23 May, 2018
ചിക്കാഗോയില്‍ മലയാളി വനിതക്കു ജഡ്ജിയായി നിയമനം
ചിക്കാഗോ: കുക്ക് കൗണ്ടി  സര്‍ക്യൂട്ട് കോര്‍ട്ട് അസോസിയേറ്റ് ജഡ്ജി ആയി സഞ്ജു ഡേവിഡ് ഉമ്മന്‍ നിയമിതയായി. നേരത്തെ മറിയ കുര്യാക്കോസ് ജഡ്ജി ആയി നിയമിതയായിരുന്നു.
കുക്ക് കൗണ്ടി  സ്റ്റേറ്റ്‌സ് അറ്റോര്‍ണി ഓഫീസില്‍ പ്രോസിക്യൂട്ടര്‍ ആണ്. 2000-ല്‍ ലയോള യൂണിവേഴ്‌സിറ്റി ലോസ്‌കൂളില്‍ നിന്നു നിയമ ബിരുദമെടുത്തു. അമേരിക്കയിലെ മികച്ച 100 അഭിഭാഷകരില്‍ ഒരാളായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
272 സ്ഥാനാര്‍ഥികളില്‍ നിന്നു 34 ഫൈനലിസ്റ്റുകളെ തെരെഞ്ഞെടുത്ത ശേഷം 252 സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജിമാര്‍ വോട്ടിനിട്ട് 16 പുതിയ ജഡ്ജിമാരെ നിയമിക്കുകയായിരുന്നു.
മെപ്രാല്‍ പൂതിക്കോട്ട് കുടുംബാംഗമാണു ജഡ്ജ് സഞ്ജു, 42. ഭര്‍ത്താവ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍. കുണ്ടറ മേത്തല കുടുംബാംഗം ഡേവിഡ് ഉമ്മന്റെയും സ്വാതന്ത്ര്യ സമര സേനാനി ചാക്കോ പൂതിക്കോടിന്റെ പുത്രി ലളിതയുടെയും പുത്രിയാണ്. ഇല്ലിനോയി പോലീസ് അക്കഡമിയില്‍ ഇന്‍സ്ട്രക്ടറായ ജെയ്മി ഗ്രീന്‍ ആണു ഭര്‍ത്തവ്. കല, കിരണ്‍ എന്നിവര്‍ മക്കള്‍.
മാര്‍ നിക്കോളോവോസ് തിരുമേനിയുടെയും ഡോ. റോയ് തോമസിന്റെയും ബന്ധുവാണ് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക